1 GBP = 93.00 INR                       

BREAKING NEWS

നിങ്ങളുടെ ആനുവല്‍ ഹോളിഡേയ്സ് ഇനിയും ബാക്കിയുണ്ടോ? അടുത്ത രണ്ടു വര്‍ഷത്തില്‍ എപ്പോഴെങ്കിലും എടുത്താല്‍ മതി: പുതിയ നിയമം അനേകര്‍ക്ക് തുണയാകും

Britishmalayali
kz´wteJI³

കൊറോണാ പ്രതിസന്ധി കാരണം അവധി എടുക്കാന്‍ സാധിക്കാത്തവര്‍ അതു പോയല്ലോ എന്നോര്‍ത്ത് സങ്കടപ്പെടേണ്ട. പുതിയ നിയമം അനുസരിച്ച് തൊഴിലാളികള്‍ക്ക് അടുത്ത രണ്ടു വര്‍ഷത്തേക്ക് കൂടി ഈ അവധി കൊണ്ടുപോകാന്‍ സാധിക്കുന്ന വിധത്തില്‍ നിയമമാറ്റം വന്നിരിക്കുകയാണ്. മിക്ക തൊഴിലാളികള്‍ക്കും എല്ലാ വര്‍ഷവും ബാങ്ക് അവധി ദിനങ്ങള്‍ ഉള്‍പ്പെടെ 28 ദിവസത്തെ വാര്‍ഷിക അവധിയാണ് ലഭിക്കുന്നത്. എന്നാല്‍, അവയില്‍ മിക്കതും നിയമപ്രകാരം ആ ഒരു വര്‍ഷത്തിനിടയില്‍ തന്നെ ഉപയോഗിക്കാന്‍ സാധിക്കാറില്ല. വീട്ടിലെ തിരക്കുകള്‍ കാരണമോ, കുട്ടികള്‍ക്ക് സ്‌കൂള്‍ അവധി അല്ലാത്തതിനാലോ പങ്കാളിക്കു കൂടി അവധി ലഭിക്കാത്തതിനാലോ ഒക്കെ ഇതു നീണ്ടു പോകാറാണ് പതിവ്.

അത്തരക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നതാണ് പുതിയ നിയമ പരിഷ്‌കാരം. ഇന്നലെ അവതരിപ്പിച്ച പുതിയ ചട്ടങ്ങള്‍ പ്രകാരം, അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കാത്ത നാല് ആഴ്ച വരെയുള്ള അവധി എടുക്കുവാന്‍ അനുവദിക്കും. ഓവര്‍ ടൈം എടുത്തവരും ഈ ആനുകൂല്യത്തിന് അര്‍ഹരാണ്. ഈ മാറ്റം അനുസരിച്ച് തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്നും ആ സമയത്ത് ഷോര്‍ട്ട് സ്റ്റാഫ് ആക്കുവാന്‍ സര്‍ക്കാര്‍ അനുവദിക്കുമെന്നും പിഴകളൊന്നും ചുമത്തില്ലെന്നും പുതിയ ചട്ടത്തില്‍ പറയുന്നു. 

എന്‍എച്ച്എസ് വര്‍ക്കേഴ്‌സ്, സൂപ്പര്‍മാര്‍ക്കറ്റ് സ്റ്റാഫുകള്‍, പൊലീസ് ഓഫീസര്‍മാര്‍, ഡെലിവറി ഡ്രൈവേഴ്‌സ് എന്നിവര്‍ക്കാണ് ഈ സ്‌കീമിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക. നിയമ പരിഷ്‌കാരം പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ അത് നഷ്ടപ്പെടുന്നതായിരിക്കും. ഈ മാറ്റങ്ങള്‍ ഏജന്‍സി വഴി ജോലി ചെയ്യുന്നവര്‍ക്കും പൂജ്യം മണിക്കൂര്‍ കരാറിലുള്ള ആളുകള്‍ക്കും ഉള്‍പ്പെടെ മിക്ക തൊഴിലാളികള്‍ക്കും ബാധകമായ പ്രവര്‍ത്തന സമയ ചട്ടങ്ങളും അനുസരിച്ചുള്ളതായിരിക്കും.

കൊറോണ വൈറസ് എന്ന പാന്‍ഡെമിക്കിനെ നേരിടാന്‍ നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നു പ്രവര്‍ത്തിക്കുകയാണ്. ആശുപത്രികളിലായാലും സൂപ്പര്‍മാര്‍ക്കറ്റുകളിലായാലും ആളുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുവെന്ന് ബിസിനസ് സെക്രട്ടറി അലോക് ശര്‍മ്മ വ്യക്തമാക്കി. ഈ പരിശ്രമങ്ങള്‍ക്കുള്ള ഫലമായാണ് പുതിയ മാറ്റം വരുത്തി അവരുടെ വാര്‍ഷിക അവധി നഷ്ടപ്പെടാത്ത രീതിയിലേക്ക് നിയമ പരിഷ്‌കാരം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികള്‍ക്ക് തടസങ്ങളില്ലാതെയും മാനസിക ബുദ്ധിമുട്ടുകളില്ലാതെയും ജോലി ചെയ്യാന്‍ സാധിക്കുന്നുവെന്ന് ഉറപ്പാക്കുന്നതാണ് പുതിയ നിയമം. അതിനാല്‍ തന്നെ, നിര്‍ണായക സമയത്ത് ജോലി ചെയ്ത അവര്‍ക്ക് പുതിയ നിയമം അനുസരിച്ചുള്ള മാറ്റത്തിന് അര്‍ഹതയുണ്ടെന്നു പരിസ്ഥിതി പരിസ്ഥിതി സെക്രട്ടറി ജോര്‍ജ്ജ് യൂസ്റ്റിസ് പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവര്‍ക്കും ഭക്ഷണ സാധനങ്ങള്‍ എത്തിക്കുവാന്‍ ഭക്ഷ്യ മേഖല സ്വീകരിച്ച നടപടികള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റുകളും ലോജിസ്റ്റിക് സ്ഥാപനങ്ങളും ലോറി ഡ്രൈവര്‍മാര്‍ക്കും ഉള്ള പരമാവധി ദൈനംദിന ഷിഫ്റ്റുകള്‍ 10 മണിക്കൂറില്‍ നിന്ന് 11 മണിക്കൂറായി വര്‍ദ്ധിപ്പിച്ചു. ജോലിയില്ലാത്ത ജീവനക്കാര്‍ക്ക് 80 ശതമാനം വരെ വേതനം നല്‍കുന്നതിന് സംസ്ഥാന ധനസഹായം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷമാണ് തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ നീക്കം പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ലാഭത്തിന്റെ ശരാശരിയുടെ 80 ശതമാനം അവകാശപ്പെടാന്‍ കഴിയുന്ന സ്വയംതൊഴിലാളികള്‍ക്ക് ചാന്‍സലര്‍ ഋഷി സുനക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category