1 GBP = 93.00 INR                       

BREAKING NEWS

ഹാരിയും മേഗനും കാനഡ വിട്ടതു സുരക്ഷ നിര്‍ത്തിയപ്പോള്‍; ട്രംപിന്റെ കരുണയില്‍ യുഎസ്എ സഹായിക്കുമെന്ന പ്രതീക്ഷ ബാക്കി; കൊറോണ കാലത്തു സ്വന്തം കാര്യം നോക്കി രാജദമ്പതികള്‍

Britishmalayali
kz´wteJI³

കൊറോണാ ഭയത്താല്‍ നാടു വിട്ടു ഓടുന്നവരും ജോലി സ്ഥലത്തു നിന്നും നാട്ടിലേക്ക് വരുന്നവരെല്ലാം ഉണ്ട്. എന്നാല്‍, ഹാരിയും മേഗനും കാനഡ വിട്ടത് കൊറോണാ ഭയത്താല്‍ അല്ല. ഇരുവര്‍ക്കു നല്‍കിയിരുന്ന സുരക്ഷ പിന്‍വലിക്കുകയും നികുതി അടയ്ക്കുന്നതു സംബന്ധിച്ചുള്ള ആശങ്കകളുമാണ് ഇരുവരെയും അമേരിക്കയിലേക്ക് പോകുവാന്‍ പ്രേരിപ്പിച്ചത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ആവശ്യമില്ലാത്ത യാത്രകള്‍ കഴിഞ്ഞ ആഴ്ച നിര്‍ത്തിവച്ചിരുന്നു. അതിനു തൊട്ടുമുമ്പ് ദമ്പതികള്‍ അവരുടെ പത്തുമാസം പ്രായമുള്ള മകന്‍ ആര്‍ച്ചിക്കൊപ്പമാണ് കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സിലേക്ക് സ്വകാര്യ ജെറ്റില്‍ പറന്നിറങ്ങിയത്.

സുരക്ഷ പിന്‍വലിച്ചതും പണം സമ്പാദിക്കുന്നതില്‍ നിന്നുള്ള നികുതി കാനഡയില്‍ നല്‍കേണ്ടതുമാണ് ഈ സ്ഥലം മാറ്റ നീക്കത്തിന് പ്രചോദനമായ ഘടകമാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കാനഡ പോലുള്ള ഒരു കോമണ്‍വെല്‍ത്ത് രാജ്യത്ത് താമസിക്കാന്‍ ഈ ദമ്പതികള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അവിടെ അവര്‍ക്ക് സ്വന്തം വരുമാനം നേടിക്കൊണ്ട് രാജകീയ ചുമതലകള്‍ നിര്‍വഹിക്കാനും കഴിയുമായിരുന്നു. എന്നാല്‍ മേഗന്റെ പാസ്പോര്‍ട്ട് നിലയിലുള്ള പ്രശ്‌നങ്ങള്‍ മൂലം വരുമാനത്തിന്മേലുള്ള നികുതിയായി വലിയ തുക നല്‍കേണ്ടിവരുമെന്നാണ് വ്യക്തമാക്കുന്നത്. 'കാനഡയില്‍ വര്‍ക്ക് വിസ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്നും മേഗന്‍ ഒരു യുഎസ് പൗരയായി തുടരുന്നതിനാല്‍ ലോകമെമ്പാടുമുള്ള വരുമാനത്തിന് നികുതി ചുമത്തപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്.

സാമൂഹ്യ സുരക്ഷയ്ക്കും മെഡി കെയറിനുമുള്ള നികുതി അടയ്ക്കുന്നതിന് 15.3 ശതമാനം നികുതി നല്‍കുമ്പോള്‍ തന്നെ മേഗന് സ്വയം തൊഴില്‍ വരുമാനവും റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും. ഏതെങ്കിലും വിദേശ ബാങ്ക് അക്കൗണ്ടുകളില്‍ യുഎസിന്റെ ആഭ്യന്തര റവന്യൂ വ്യക്തമാക്കേണ്ടതുണ്ട്. ബ്രിട്ടീഷ് നികുതിദായകര്‍ ഇപ്പോഴും 5 മില്യണ്‍ പൗണ്ട് സുരക്ഷാ ബില്‍ എടുക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഒന്‍പത് രാജകീയ സംരക്ഷണ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഹാരിക്ക് ഉണ്ടെങ്കിലും യുഎസ് നിയമപ്രകാരം അവര്‍ക്ക് തോക്ക് എടുക്കാന്‍ അനുവാദമില്ല.

അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സാധാരണയായി ഹാരിക്കും മേഗനും കാലിഫോര്‍ണിയയില്‍ താമസിക്കുന്ന കാലത്തേക്ക് സായുധ സംരക്ഷണം നല്‍കും. എന്നാല്‍, രാജകുടുംബത്തിലെ ജോലിയില്‍ നിന്ന് വിരമിച്ച ഹാരിയെ 'അന്താരാഷ്ട്ര പരിരക്ഷിത വ്യക്തി' ആയി കണക്കാക്കാത്തതിനാല്‍, സായുധ ഗാര്‍ഡുകള്‍ നല്‍കേണ്ട ബാധ്യത അവര്‍ക്കില്ല. ലോസ് എയ്ഞ്ചല്‍സില്‍ പുതിയ ജീവിതം ആരംഭിക്കുമ്പോള്‍ ഇവിടെ പ്രത്യേക സുരക്ഷ വേണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടുത്തയാഴ്ച മെഗ്സിറ്റിന്റെ അവസാന ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ദമ്പതികള്‍ക്ക് യുഎസില്‍ നയതന്ത്ര സംരക്ഷണം ലഭിക്കുമോയെന്ന കാര്യത്തില്‍ ട്രംപ് അന്തിമ അഭിപ്രായം അറിയിക്കുമെന്ന് രാജകീയ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, കോവിഡ്-19 കാലത്തും മേഗന്‍ മെര്‍ക്കല്‍ തന്റെ ഭര്‍ത്താവ് ഹാരി രാജകുമാരനെ തന്റെ സാരിത്തുമ്പില്‍ നിയന്ത്രിച്ച് കൊണ്ട് നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഇതു പ്രകാരം നിലവില്‍ കൊറോണ ബാധിച്ച് ഐസൊലേഷനില്‍ കഴിയുന്ന ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരനെ ഒന്ന് കാണാന്‍ പോകാന്‍ പോലും മേഗന്‍ ഹാരിയെ സമ്മതിച്ചില്ലെന്ന ആരോപണം ശക്തമാണ്. തന്റെ അച്ഛന് കോവിഡ്-19 ബാധിച്ചുവെന്നറിഞ്ഞ ഹാരി കാനഡയില്‍ നിന്നും യുകെയിലേക്ക് പുറപ്പെട്ടെങ്കിലും മേഗന്‍ അത് തടഞ്ഞുവെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

എന്നാല്‍ ഈ സമയത്ത് ബ്രിട്ടനിലേക്ക് പോയി പിതാവിനെ കാണുകയല്ല ചെയ്യേണ്ടതെന്നും മറിച്ചു കൊറോണ കാരണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെ പൂര്‍ണമായും അടച്ച് പൂട്ടുന്നതിന് മുമ്പ് എങ്ങനെയെങ്കിലും കാലിഫോര്‍ണിയിയലെ തങ്ങളുടെ പുതിയ താവളത്തിലേക്ക് പറന്നെത്തുകയാണ് ചെയ്യേണ്ടതെന്നും മേഗന്‍ കടുത്ത നിലപാടെടുത്തപ്പോള്‍ ഹാരി അതിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കൊറോണക്കാലത്തും ഹാരിക്കും ഭാര്യക്കും നേരെ കടുത്ത വിമര്‍ശനമാണ് ഇതു പതിവുപോലെ ഉയര്‍ത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category