1 GBP = 93.00 INR                       

BREAKING NEWS

ഓരോ മിനിറ്റിലും ഓരോരുത്തര്‍ മരിക്കുന്ന ന്യൂയോര്‍ക്കില്‍ ചികിത്സ ലഭിക്കാത്തതിനാല്‍ മരിക്കേണ്ടവരെ തെരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെ; 15 മിനിറ്റിനകം ഫലം അറിയുവാന്‍ കഴിയുന്ന കൊറോണാ പരിശോധനയുമായി അമേരിക്ക; 2211 മരണങ്ങളും 123,311 രോഗബാധിതരുമായി അമേരിക്കയുടെ സമാനതകളില്ലാത്ത കുതിപ്പ് തുടരുന്നു.

Britishmalayali
kz´wteJI³

രു ജീവനെ ഏതുവിധേനയും രക്ഷിക്കുവാന്‍ പരമാവധി ശ്രമിക്കുക എന്നാതാണ് വൈദ്യശാസ്ത്രം പഠിപ്പിക്കുന്ന ധര്‍മ്മബോധം. എന്നാല്‍ ചികിത്സയും മരണവുമെല്ലാം നിശ്ചയിക്കുന്നത് 'ഭാഗ്യം' ആകുന്ന ഒരു കാലത്തിലേക്കാണ് ആധുനിക അമേരിക്കയുടെ പോക്ക്. സമ്പത്തിലും, ആയുധശക്തിയിലും, സാങ്കേതികവിദ്യയിലും ഏറെ അഭിമാനം കൊണ്ടിരുന്ന അമേരിക്കക്കാര്‍ ഇപ്പോള്‍ ആവശ്യമായ ചികിത്സ ലഭിക്കാന്‍ തങ്ങളുടെ ഭാഗ്യത്തെ ആശ്രയിക്കുന്ന കാലം വന്നിരിക്കുന്നു. രോഗബാധിതരുടെ എണ്ണം കണക്കില്ലാതെ വര്‍ദ്ധിച്ചപ്പോള്‍, രാജ്യത്തെ ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ തികയാതെ വന്നപ്പോള്‍, ആര്‍ക്കൊക്കെ പൂര്‍ണ്ണ ചികിത്സ നല്‍കണം എന്ന കാര്യം നറുക്കെടുത്ത് തീരുമാനിക്കുവാനാണ് അമേരിക്കയിപ്പോള്‍ പരിപാടിയിടുന്നത്.  മാത്രമല്ല, കാന്‍സര്‍, മാനസിക രോഗം തുടങ്ങിയവയുള്ളവര്‍ക്ക് ഇതൊക്കെ നിഷേധിക്കുകയും ചെയ്യും.

വലിയൊരു പകര്‍ച്ച വ്യാധി പടരുന്ന സമയത്ത്, വെന്റിലേറ്റര്‍ പോലുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, രോഗത്തെ അതിജീവിക്കുവാന്‍ ഏറ്റവും അധികം സാധ്യതയുള്ള രോഗിക്ക് ലഭ്യമാക്കണം എന്നതാണ് അലിഖിത നിയമം. എന്നാല്‍ രക്ഷപ്പെടുവാന്‍ ഒരുപോലെ സാധ്യതകളുള്ള രണ്ട് രോഗികള്‍ എത്തുകയും ഉപകരണങ്ങള്‍ ആവശ്യത്തിനു ലഭ്യമല്ലാതെയിരിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ റാന്‍ഡം തിരഞ്ഞെടുപ്പ് (നറുക്കെടുപ്പ് പോലുള്ളവ) നടത്തി ഇവ ആര്‍ക്ക് നല്‍കണമെന്ന കാര്യം തീരുമാനിക്കുമെനാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇപ്പോഴും കടുത്ത ദുരന്തമനുഭവിക്കുകയാണ് ന്യൂയോര്‍ക്ക് നഗരം. നഗരത്തിലെ തന്നെ ക്യൂന്‍സ് മേഖലയാണ് കൊറോണാ ബാധ ഏറ്റവുമധികം ദുരിതത്തിലാക്കിയ പ്രദേശം. ശനിയാഴ്ച്ച ഉച്ചവരെ  മാത്രം 517 പേരാണ് ഇവിടെ മരിച്ചുവീണത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഓരോ 9.5 മിനിറ്റിലും ഓരോ മരണം സംഭവിക്കുന്നു. അമേരിക്കയിലെ മൊത്തം രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലും അധികമായപ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 29,158 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നഗരത്തിലെ വിവിധ ബറോകളില്‍ ക്യൂന്‍സിലാണ് ഏറ്റവും അധികം മരണം രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കുറവ് മാന്‍ഹാട്ടനിലും.

ന്യൂയോര്‍ക്ക് നഗരത്തിലാകെ യുദ്ധസമായമായ അന്തരീക്ഷമാണ്. ഏതാണ്ട് ശൂന്യമായ നിരത്തുകളിലൂടെ ഓടുന്നത് ആംബുലന്‍സും പോലീസ് വാഹനങ്ങളും മാത്രം. അടിയന്തരഘട്ടങ്ങളില്‍ വിളിക്കേണ്ട 911 എന്ന നമ്പറിന് വിശ്രമമില്ലാതെയായിരിക്കുന്നു. തികഞ്ഞ അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ഈ നമ്പറില്‍ വിളിക്കാവൂ എന്ന് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആശുപത്രികളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജാവിറ്റ് സെന്റര്‍ ഒരു താത്കാലിക ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്.

ഇതിനിടയില്‍ 15 മിനിറ്റിനുള്ളില്‍ കോവിഡ്19 സ്ഥിരീകരിക്കാന്‍ കഴിവുള്ള പരിശോധനാ സംവിധാനത്തിന് അമേരിക്കന്‍ സര്‍ക്കാരിന്റെ മാര്‍ക്കറ്റിംഗ് അനുമതി ലഭിച്ചെന്ന് ഉദ്പ്പാദകരായ അബോട്ട് ലബോറട്ടറീസ് പറഞ്ഞു. ഇല്ലിനോയിസിലെ ലേക്ക് ബ്ലഫ് ആസ്ഥാനമായ കമ്പനി പറയുന്നത് ഇത് ഫിസിഷ്യന്‍ ഓഫീസ്, അര്‍ജന്റ് കെയര്‍ ക്ലിനിക് എന്നിവയിലും ആശുപത്രികളിലും ഉപയോഗിക്കാനാകും എന്നാണ്. എമര്‍ജന്‍സി യൂസ് ഓഥറൈസേഷന്‍ എന്നതിന് കീഴിലാണ് എഫ് ഡി എ ഇതിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഒരു ദിവസം 50,000 പരിശോധനകള്‍ വരെ നടത്താന്‍ ഇതിനു കഴിയും എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. റിസല്‍ട്ട് പോസിറ്റീവ് ആണെങ്കില്‍ അഞ്ചു മിനിറ്റിനുള്ളിലും നെഗറ്റീവ് ആണെങ്കില്‍ 13 മിനിറ്റിനുള്ളിലും ലഭിക്കും എന്നാണ് അവര്‍ പറയുന്നത്.

ഡിഫന്‍സ് പ്രൊഡക്ഷന്‍ ആക്ട് നടപ്പിലാക്കണമെന്ന ആവശ്യത്തിന് ചെവികൊടുക്കാന്‍ തയ്യാറാകാതിരുന്ന പ്രസിഡണ്ട് അവസാനം അതിനു സമ്മതിച്ചിരിക്കുന്നു. ഇതനുസരിച്ച് ജനറല്‍ മോട്ടോഴ്സിനോട് ശ്വസന സഹായികള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുവരെ ചൈനീസ് വൈറസ് എന്ന് ഉറക്കെ പറഞ്ഞിരുന്ന ട്രംപ് അക്കാര്യത്തിലും നിലപാട് തിരുത്തിയിരിക്കുകയാണ്, ചൈനയിലാണ് ഇത് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് എന്നതിനാല്‍ ചൈനക്ക് ഈ വൈറസിനെ കുറിച്ച്  ഏറെ ധാരണകളുണ്ടെന്നും അതിനാല്‍ ഈ മഹാമാരിയെ തുരത്തുവാന്‍ ചൈനയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്നാണ് ഇന്നലെ പ്രസിഡണ്ട് പറഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category