1 GBP = 93.00 INR                       

BREAKING NEWS

പ്രതീക്ഷിച്ചതുപോലെ തന്നെ ബ്രിട്ടനില്‍ യഥാര്‍ത്ഥ കാട്ടുതീ തുടങ്ങിക്കഴിഞ്ഞു; ഇന്നലെ മാത്രം മരിച്ചുവീണത് 260 മനുഷ്യര്‍; ആയിരം കടന്ന മരണവാര്‍ത്തകള്‍ക്കിടയില്‍ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്ന് 17,089 ആയി; ഇറ്റലിയെ കടത്തിവെട്ടാന്‍ മത്സരിച്ച് ബ്രിട്ടന്‍; മരണ നിരക്ക് ഇനിയും വര്‍ദ്ധിക്കുവാന്‍ സാധ്യത

Britishmalayali
kz´wteJI³

സേനാനായകനെ തന്നെ കീഴടക്കിയ കൊറോണാ ബ്രിട്ടനില്‍ തന്റെ താണ്ഡവം തുടരുന്നു. ഇറ്റലിയുടെ വഴിയിലേക്കാണോ ബ്രിട്ടനും നീങ്ങുന്നത് എന്ന ആശങ്കയുണര്‍ത്തിക്കൊണ്ട് ഇന്നലെ മാത്രം ബ്രിട്ടനില്‍ രേഖപ്പെടുത്തിയത് 260 മരണങ്ങള്‍. രോഗബാധിതരുടെ എണ്ണം 17,089 ആയതോടെ ബ്രിട്ടനിലാകമാനം ഭയം കരിനിഴല്‍ വിരിച്ചുകഴിഞ്ഞു. ഇന്നലെ ഒരു ദിവസം മാത്രം മരണസംഖ്യയില്‍ വന്നത് 34 ശതമാനത്തിന്റെ വര്‍ദ്ധനവ്. ഇക്കഴിഞ്ഞ മാര്‍ച്ച് 18ന് മരണസംഖ്യ 71 ല്‍ നിന്നും 104 ലേക്ക് കുതിച്ചുചാടിയതാണ് ഇതിനു മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിദിന മരണസംഖ്യ. എന്നിരുന്നാലും രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നേരിയൊരു കുറവ് വന്നിട്ടുണ്ട്. ഇന്നലെ 2510 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ തൊട്ടു മുന്‍പിലത്തെ ദിവസം അത് 2921 ആയിരുന്നു.

ബ്രിട്ടനില്‍ കുറേക്കൂടി കര്‍ശനമായി നടപ്പിലാക്കിയ സാമൂഹ്യ അകലം പാലിക്കലാണോ അതോ കുറച്ചു പേരെ മാത്രമേ പരിശോധനക്ക് വിധേയരാക്കുന്നുള്ളു എന്നതാണോ രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നതിനു കാരണമെന്ന് ഇനിയും പറയാറായിട്ടില്ല. എന്നിരുന്നാലും വൈറസിന്റെ വ്യാപനം അതിവേഗത്തില്‍ തന്നെയാണെന്നതിന് സംശയമില്ല. വെറും 13 ദിവസം കൊണ്ടാണ് മരണസംഖ്യ 1 ല്‍ നിന്നും 100 ല്‍ എത്തിയത്. അതേ സമയം 100 ല്‍ നിന്നും 1000 ത്തില്‍ എത്താന്‍ എടുത്തത് വെറും 10 ദിവസങ്ങള്‍ മാത്രം.

അതിനിടയില്‍ കൂനിന്മേല്‍ കുരു എന്നപോലെ, യുദ്ധം മുന്നില്‍ നിന്നും നയിക്കേണ്ട പ്രധാനമന്ത്രിയും കൊറോണക്ക് കീഴടങ്ങിയിരിക്കുകയാണ്. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന് രോഗം സ്ഥിരീകരിക്കുകയും ചീഫ് മെഡിക്കല്‍ പ്രൊഫസര്‍ ക്രിസ് വിറ്റി ലക്ഷണങ്ങളോടെ സെല്‍ഫ് ഐസൊലേഷന് വിധേയമാവുകയും ചെയ്തിട്ടും സാമൂഹിക അകലം പാലിക്കുന്നതില്‍ ബോറിസ് ജോണ്‍സണ്‍ വരുത്തിയ വീഴ്ച്ചയാണ് അദ്ദേഹത്തിനും രോഗബാധയുണ്ടാകാന്‍ കാരണമെന്നും ആരോപിക്കപ്പെടുന്നു. രോഗബാധയുടെയും മരണത്തിന്റെയും നിരക്കുകള്‍ ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍, കൂടുതല്‍ കര്‍ശനമായ സാമൂഹിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് സര്‍ക്കാരിന്റെ ഉപദേശകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

33 നും 103 നും ഇടക്ക് പ്രായമുള്ളവരാണ് രോഗികളെന്നും 13 പേര്‍ ഒഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം ഇപ്പോള്‍ തന്നെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും എന്‍ എച്ച് എസിന്റെ ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അടുത്ത ഒന്നു രണ്ടാഴ്ച്ചക്കാലത്തേക്ക് മരണനിരക്ക് ഇനിയും വര്‍ദ്ധിക്കുവാനാണ് സാദ്ധ്യതയെന്നും അതിനുശേഷം അതില്‍ ചെറിയൊരു കുറവ് അനുഭവപ്പെടും എന്നുമാണ് വിദഗ്ദരുടെ അഭിപ്രായം.

ഇതിനിടയില്‍ പടരുന്ന പകര്‍ച്ചവ്യാധിയെ നേരിടാന്‍ ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് വച്ച് ഷോപ്പുകള്‍ക്ക് വന്‍ തിരിച്ചടി. ആവശ്യത്തിലധികം സാധനങ്ങള്‍ സ്റ്റോക്ക് ചെയ്ത പല ഷോപ്പുകളിലും പല ഭക്ഷ്യസാധനങ്ങള്‍ക്കും അതിന്റെ കാലാവധി തീര്‍ന്നു എന്നാണ് ലഭിക്കുന്ന വിവരം. മുന്‍ ലിബറല്‍ ഡെമോക്രാറ്റിക് കൗണ്‍സിലറായ അജിത് സിംഗ് അത്വാല്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു പോസ്റ്റിലാണ് ഇത്തരത്തില്‍ കാലാവധി തീര്‍ന്ന റൊട്ടി, പഴങ്ങള്‍, ചിക്കന്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ നല്‍കിയിട്ടുള്ളത്. ആളുകള്‍ ദിവസത്തില്‍ ഒരു തവണമാത്രമേ പുറത്തേക്കിറങ്ങാവൂ എന്നും ആവശ്യസാധനങ്ങള്‍ വാങ്ങുവാനായി മാത്രമേ പുറത്തേക്കിറങ്ങാവൂ എന്നുമൊക്കെയുള്ള നിയന്ത്രണങ്ങളാണ് ഇതിന് കാരണമായി പറയുന്നത്. മാത്രമല്ല ഒരേസമയത്ത് ഒരു ഷോപ്പിനുള്ളില്‍ പ്രവേശിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഉള്ള നിയന്ത്രണവും ഉപഭോക്താക്കളുടെ എണ്ണം കുറയുവാന്‍ കാരണമായിട്ടുണ്ട്.

ഈ പോസ്റ്റ് വന്നതിനു ശേഷം അനാവശ്യമായി ഭക്ഷ്യവസ്തുക്കള്‍ സംഭരണം നടത്തി അവ ഉപയോഗശൂന്യമാക്കിയ ഷോപ്പുകള്‍ക്ക് നേരെ ജനരോഷം ഉയര്‍ന്നിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് കനത്ത പിഴശിക്ഷ വിധിക്കണമെന്നാണ് മിക്കവരും ട്വീറ്റ് ചെയ്തത്. കടയുടമകള്‍ അത്യാഗ്രഹം കാണിച്ചില്ലായിരുന്നെങ്കില്‍ ഏതെങ്കിലും അത്യാവശ്യക്കാര്‍ക്ക് ഈ ഭക്ഷണം ഉപകാരപ്രദമായേനേ എന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

ആരോഗ്യമുള്ളവരും ചെറുപ്പക്കാരും സൂപ്പര്‍മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വീട്ടില്‍ ഉള്ള ഭക്ഷണം കൊണ്ട് ഈ കൊറോണാക്കാലത്ത് തൃപ്തിപ്പെടണമെന്നും പറയുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ഒരാഴ്ച്ചയില്‍ ഒരാള്‍ക്ക് ഒരു തവണമാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. ചില സാധനങ്ങള്‍ ആഴ്ച്ചയില്‍ രണ്ട് വീതവും. ജനങ്ങള്‍ അന്തമില്ലാതെ ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനെതീരെ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറിന്റെ മുന്‍ ചെയര്‍മാന്‍ ലോര്‍ഡ് റോസ് രംഗത്ത് വന്നിരുന്നു. ഈ കൊറോണക്കാലത്ത് ഉള്ള ഭക്ഷണം സൂക്ഷിച്ച് കൈകാര്യം ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ധാരാളം വാങ്ങി സൂക്ഷിച്ച് അവയൊക്കെ ഉപയോഗ ശൂന്യമാക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതുവരെ ബ്രിട്ടനിലെ രോഗബാധിതരുടെ എണ്ണം 17,609 ആയിട്ടുണ്ട്. എന്നാല്‍ ഇത് യഥാര്‍ത്ഥ കണക്കല്ലെന്നും യഥാര്‍ത്ഥ കണക്ക് ഇതിനേക്കാള്‍ വളരെ കൂടുതലായിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ എത്തുന്നവരെ മാത്രമേ ഇപ്പോള്‍ പരിശോധനക്ക് വിധേയരാക്കുന്നുള്ളു എന്നതിനാല്‍ ഈ കണക്കില്‍ കൃത്യത തീരെ കുറവായിരിക്കും എന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്നലെ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ക്കശമായി നടപ്പിലാക്കാന്‍ നിരത്തിലിറങ്ങിയ നിയമപാലകര്‍ക്ക് വിമര്‍ശനങ്ങള്‍ ഒട്ടേറെ ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും അവര്‍ അത് ഇനിയും തുടരുമെന്നാണ് അറിയുന്നത്. നിരോധനം ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് പിഴ ഈടാക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ആദ്യത്തെ നിയമലംഘനത്തിന് 60 പൗണ്ടും പിന്നീടുള്ളതിന് 120 പൗണ്ടും വീതമായിരിക്കും പിഴ. എന്നാല്‍ വീണ്ടും വീണ്ടും നിയമലംഘനം തുടരുകയാണെങ്കില്‍ പിഴ 1000 പൗണ്ട് വരെ ഉയരും. അതുകൂടാതെ ഇത്തരക്കാരെ അറസ്റ്റ് ചെയ്യുവാനുള്ള അധികാരവും പോലീസിന് നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category