1 GBP =99.30INR                       

BREAKING NEWS

ഇന്ത്യയില്‍ ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്ന സായിപ്പന്മാര്‍ക്കും കൊടുത്തു നല്ല അടി; മരുന്നു വാങ്ങാനെന്നു പറഞ്ഞു മദ്യം തേടി കറങ്ങി നടന്നവരെ പിടിച്ചു വീട്ടില്‍ കയറ്റി; ഇന്ത്യ പീഡിപ്പിക്കുന്നേ എന്നു ബ്രിട്ടീഷ് മാധ്യമങ്ങള്‍; റിപ്പോര്‍ട്ടു കള്‍ക്കെതിരെഇന്ത്യയ്ക്ക് പ്രതിഷേധം

Britishmalayali
kz´wteJI³

സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്‍പ്പടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ഇക്കഴിഞ്ഞ മാര്‍ച്ച് 22 ന് ബ്രിട്ടനിലെ മാതൃദിനം ആഘോഷിക്കാന്‍ പാര്‍ക്കുകളിലും ബീച്ചുകളിലും നൂറുകണക്കിന് ആളുകളാണ് ഒത്തുകൂടിയത്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ ശിക്ഷ ഇന്ന് ബ്രിട്ടന്‍ അനുഭവിക്കുകയാണ്. 17,089 പേര്‍ക്കാണ് ഇതുവരെ ബ്രിട്ടനില്‍ രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ ആയിരം കടക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും പഠിക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണെന്ന് തോന്നുന്നു ബ്രിട്ടീഷുകാര്‍.

സ്വന്തം മണ്ണില്‍ കാണിക്കുന്ന തോന്നിവാസം ലോകത്തിന്റെ ഏതുമൂലയില്‍ ചെന്നാലും കാണിക്കാമെന്നാണെന്ന് തോന്നുന്നു ബ്രിട്ടനില്‍ ഇപ്പോഴും സൂര്യനസ്തമിക്കാറില്ലെന്ന് മൂഢവിശ്വാസവുമായി നടക്കുന്ന ചില സായിപ്പന്മാരുടെ ചിന്ത. സാമ്പത്തിക ഭദ്രത ഉള്‍പ്പടെ പല കാര്യങ്ങളെക്കുറിച്ചും തലനാരിഴ കീറി നാളുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ബ്രിട്ടനുള്‍പ്പടെയുള്ള പലരാഷ്ട്രങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതുതന്നെ കര്‍ശനമായി നടപ്പാക്കാതെ നിര്‍ദ്ദേശങ്ങളില്‍ ഒതുക്കാനായിരുന്നു അവര്‍ ശ്രമിച്ചത്.

എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് ജനങ്ങളുടെ സുരക്ഷയുറപ്പാക്കുന്ന കാര്യത്തില്‍ രണ്ടാമതൊരുവട്ടം ചിന്തിക്കേണ്ടിവന്നില്ല. പാശ്ചാത്യ രാജ്യങ്ങളോളം സുരക്ഷിതമായ സാമ്പത്തികസ്ഥിതി അല്ലാതിരുന്നിട്ടുകൂടി അതിനെക്കുറിച്ച് അധികമാലോചിക്കാതെ പൗരന്മാരുടെ സുരക്ഷ മാത്രം മുന്നില്‍ കണ്ടുകൊണ്ട് ഇന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയിലെ കോവിഡ്19 ബാധിതരുടെ എണ്ണം 700 ല്‍ താഴെ മാത്രമായിരുന്നു എന്നോര്‍ക്കണം. മരണസംഖ്യ 15 ഉം. എങ്കിലും ഇന്ത്യ ലോക്ക്ഡൗണ്‍ കര്‍ശനമായി തന്നെ നടപ്പിലാക്കാന്‍ ഒരുങ്ങുകയായിരുന്നു. കാരണം അതല്ലാതെ മറ്റൊരു വഴി നിര്‍ദ്ദേശിക്കാന്‍ ഒരു രാഷ്ട്രത്തിനും ഒരു നേതാവിനും ഒരു ശാസ്ത്രജ്ഞനും ആകില്ല എന്ന തിരിച്ചറിവ്.

ഈ അവസരത്തിലാണ് ബ്രിട്ടനില്‍ നിന്നെത്തിയ ചില ടൂറിസ്റ്റുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിലകല്പിക്കാതെ പുറത്തിറങ്ങി നടന്നതും പോലീസുകാരുടെ നടപടികള്‍ക്ക് വിധേയരായതും. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമായി കൊട്ടിഘോഷിക്കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍. ഗോവയില്‍ നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയപ്പോള്‍ പോലീസ് മര്‍ദ്ധിച്ച് ചുണ്ടുകള്‍ പൊട്ടിക്കുകയും കണ്ണുകള്‍ക്ക് ക്ഷതം സംഭവിക്കുകയും കാലുകളില്‍ മുറിവുണ്ടാവുകയും ചെയ്തു എന്ന് ആരോപിക്കുന്ന, ബ്രിട്ടനിലെ കോണ്‍വാള്‍ സ്വദേശിയായ റീസ്  ഹാള്‍ എന്ന 24 കാരന്റെ ചിത്രവുമായാണ് ആരോപണമുയര്‍ത്തുന്നത്. കഴിഞ്ഞ ബുധാനാഴ്ച്ച ബൈക്കില്‍ കറങ്ങാന്‍ ഇറങ്ങിയപ്പോഴാണ് പോലീസ് മര്‍ദ്ധനം ഏറ്റതെന്ന് റീസ് പറയുന്നു. എന്നാല്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുത് എന്ന നിര്‍ദ്ദേശമുള്ളപ്പോള്‍ എന്തിന് പുറത്തിറങ്ങിന്‍ എന്ന് അയാള്‍ വ്യക്തമാക്കുന്നില്ല.

ഇതുപോലെ നിരവധി പേരുടെ കദനകഥകള്‍ ബ്രിട്ടീഷ് പത്രങ്ങള്‍ ഉദ്ദരിക്കുന്നുണ്ട്. അടിപേടിച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ പോകാന്‍ കഴിയാതിരിക്കുന്ന ബ്രിട്ടീഷ വനിതയുടെ കഥയും പോലീസ് സ്റ്റേഷനില്‍ വിവരം തിരക്കുവാന്‍ പോയി അപമാനിതയായ മറ്റൊരു വനിതയുടെ കഥയുമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് നീട്ടിവലിച്ചെഴുതി ഇന്ത്യയെ അന്താരാഷ്ട്ര വേദിയില്‍ അപമാനിക്കുവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇവര്‍. ഈയടുത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടും ഒളിച്ചോടാന്‍ നോക്കിയ ബ്രിട്ടീഷ് പൗരനെ പ്ലെയിനില്‍ നിന്നും പിടിച്ചിറക്കിയത് തല്ലിക്കൊല്ലാനായിരുന്നില്ല, രോഗം ചികിത്സിച്ചു ഭേദപ്പെടുത്തി നാട്ടിലേക്ക് തിരിച്ചയക്കാനായിരുന്നു എന്ന സത്യമൊന്നും ഇവര്‍ കാണുന്നില്ല.

സഞ്ചാര സ്വാതന്ത്ര്യമുള്‍പ്പടെയുള്ള മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ ചില സന്ദര്‍ഭങ്ങളില്‍ പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കുക എന്ന കര്‍മ്മത്തിന് മുന്‍ഗണന നല്‍കേണ്ടിവരുമ്പോള്‍ ഇത് പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല.  ഒരു രോഗം വന്നു എന്ന് പറഞ്ഞ് പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിക്കാന്‍ പറ്റുമോ എന്ന് ചോദിച്ച ജിസെപ്പി കോണ്ടിയുടെ ഇറ്റലിയില്‍ ജീവന്‍ രക്ഷിക്കുക എന്നതുപോയിട്ട് മരണമടഞ്ഞവരെ സ്വന്തം നാട്ടില്‍ അടക്കാന്‍ പോലും ആകാത്ത സ്ഥിതിയാണ്. രോഗത്തെ പേടിച്ച് മനുഷ്യരുടെ അവകാശങ്ങള്‍ തടയരുതെന്ന് പറഞ്ഞ സ്വീഡന്‍ ഇന്ന് കടുത്ത നിയന്ത്രണങ്ങളുമായി എത്തിയിരിക്കുന്നു. പനിവന്ന് ആയിരങ്ങള്‍ മരിച്ചുവീണിട്ടും അമേരിക്ക ലോക്ക്ഡൗണ്‍ ചെയ്തിട്ടില്ലെന്ന് വീമ്പിളക്കിയ ട്രംപിന്റെ നാട്ടില്‍ കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു.

ഈ രാജ്യങ്ങള്‍ക്കൊക്കെ ഉള്ളത്ര ആധുനിക ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ ഇല്ലാത്ത ഇന്ത്യയില്‍, ഈ രാജ്യങ്ങളേക്കാള്‍ ഒക്കെ ജനസംഖ്യ ഉള്ള ഇന്ത്യയില്‍ ഇത്തരത്തിലൊരു മഹാമാരി പടര്‍ന്നുപിടിച്ചാല്‍ അതിന്റെ അനന്തരഫലമെന്താവുമെന്നറിയാന്‍ ഓക്‌സ്‌ഫോര്‍ഡിലേയും കേംബ്രിഡ്ജിലേയും ഡിഗ്രിയൊന്നും വേണ്ട. മനസ്സിനുള്ളില്‍ വറ്റാത്ത മനുഷ്യത്വം മാത്രം മതി. അത് ആവോളമുള്ളതുകൊണ്ടാണ് ഇന്ത്യയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും ഭരിക്കുന്നവര്‍ ഒറ്റക്കെട്ടായി ലോക്ക്ഡൗണിന് വേണ്ടി നിലകൊണ്ടത്. ട്രംപിനെ പോലെ ബിസിനസ്സ് തകര്‍ച്ചയോ, സ്റ്റീഫന്‍ ലോഫ്വനെ പോലെ മനുഷ്യര്‍ക്ക് നഷ്ടപ്പെടുന്ന സ്വാതന്ത്ര്യമോ ഒന്നും ആയിരുന്നില്ല അവര്‍ക്ക് മുന്‍ഗണനാ വിഷയമായത്, പാവപ്പെട്ട മനുഷ്യ ജീവനുകളായിരുന്നു. അതുകൊണ്ട് തന്നെയാണ് ചില കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടിവന്നാലും ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും അനുസരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്.

മനുഷ്യര്‍ ജീവനോടെ ഉണ്ടെങ്കില്‍ മാത്രമേ മനുഷ്യാവകാശത്തിന് പ്രസക്തിയുള്ളു എന്ന പരമമായ സത്യം പോലും തിരിച്ചറിയാത്ത അതിബുദ്ധിമാന്മാരായ വിഢികളായി മാറിക്കൊണ്ടിരിക്കുകയാണ് പാശ്ചാത്യനാടുകളിലെ പലരും. അതിന്റെ ഫലം തന്നെയാണ് ഇന്നവര്‍ അനുഭവിക്കുന്നതും. അത് മനസ്സിലാക്കാതെയാണ്, അവരുടെ പൗരന്മാര്‍ ഉള്‍പ്പടെ ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ള എല്ലാ ജനങ്ങളേയും രക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടികളെ ഇരുണ്ടവെളിച്ചത്തിലാക്കി ഇന്ത്യയെ താറടിക്കാന്‍ പാശ്ചാത്യ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇന്ത്യ ഇതിനെതിരെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category