1 GBP = 93.00 INR                       

BREAKING NEWS

പ്രാര്‍ത്ഥനക്കാരും കരിഞ്ചന്തക്കാരും വിപണിയിലുണ്ട്... അവരെ സൂക്ഷി ക്കുക; കൊറോണയെ പോലെ ഇവരെയും അകറ്റി നിര്‍ത്തുക; ബെല്‍ഫാസ്റ്റില്‍ ആര്‍ത്തി പൂണ്ടവര്‍ അരിയുമായി എത്തുമ്പോള്‍ കെന്റില്‍ വിശുദ്ധന്റെ പ്രാര്‍ത്ഥനയുമായി ആത്മീയ വ്യാപാരികള്‍

Britishmalayali
kz´wteJI³

ആഷ്ഫോര്‍ഡ്, ബെല്‍ഫാസ്റ്റ്: കൊറോണയെ കെട്ട കാലം എന്ന് ലോകം വിശേഷിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഏതു പ്രതിസന്ധിയിലും നേട്ടം ഉണ്ടാക്കാം എന്ന ചൊല്ലിനെ അക്ഷരം പ്രതി യാഥാര്‍ഥ്യമാക്കാന്‍ ചില കെട്ട മനുഷ്യര്‍ യുകെ മലയാളികള്‍ക്കിടയില്‍ അവതരിച്ചിരിക്കുന്നു എന്നതാണ് പുതിയ വിശേഷം. ഒരര്‍ത്ഥത്തില്‍ കൊറോണ വൈറസിനേക്കാള്‍ മാരകമാണ് ഇത്തരം മനുഷ്യര്‍ എന്ന് തെളിയിക്കുകയാണ് ഇക്കൂട്ടര്‍. ഭക്ഷണ ക്ഷാമം ഉണ്ടാകും എന്ന് വിഭ്രാന്തി പടര്‍ത്തി കിട്ടുന്ന കൊള്ള ലാഭത്തില്‍ അരിയും മറ്റും വിറ്റു കീശ വീര്‍പ്പിക്കാന്‍ അവസരം ലഭിച്ച ദുഷിച്ച മനുഷ്യരുടെയും ഇതിലും നല്ല അവസരം വേറെയില്ലെന്നു കണ്ടു മാനസികമായി അല്‍പം പരിഭ്രമിച്ചു പോയവരെ പ്രാര്‍ത്ഥന കൂട്ടത്തില്‍ ചേര്‍ക്കാന്‍ വ്യഗ്രതപ്പെടുന്നവരുമാണ് കൊറോണക്കാലത്തെ മനുഷ്യ വൈറസുകളായി അവതരിച്ചിരിക്കുന്നത്.

ബെല്‍ഫാസ്റ്റില്‍ കൊറോണ ദുരന്തത്തെ വിറ്റു കാശാക്കാന്‍ മലയാളികളില്‍ ഒരു വിഭാഗം തന്നെയാണ് തയ്യാറായിരിക്കുന്നത്. ചിതറി കിടക്കുന്ന മലയാളി വീടുകളില്‍ അരി എത്തിച്ചു കൊള്ള ലാഭം കൊയ്യാന്‍ ആണ് ഒരു കൂട്ടം മനുഷ്യര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമാണ് കെന്റിലെ ആഷ്‌ഫോഡില്‍ നടക്കുന്ന പ്രാര്‍ത്ഥനാ യജ്ഞീ. ഒരു വിശുദ്ധന്റെ പേര് ചൊല്ലി വിളിച്ചാല്‍ കൊറോണ രോഗത്തില്‍ നിന്നും ശമനം ലഭിക്കും എന്ന് പറഞ്ഞു പ്രദേശത്തെ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ഉള്ള മുഴുവന്‍ പേര്‍ക്കും സന്ദേശമെത്തുകയാണ്. പലരെയും ഈ ആവശ്യം പറഞ്ഞു നേരിട്ട് വിളിക്കുകയും ചെയ്യുന്നു.

ചിലരാകട്ടെ പ്രദേശത്തെ മലയാളി വൈദികന്റെ അനുമതിയോടെയാണ് ഇത് ചെയ്യുന്നതെന്നും ഫോണില്‍ പറയുന്നുണ്ട്. റെക്കോര്‍ഡ് ചെയ്ത മെസേജുകള്‍ പോലീസില്‍ അറിയിക്കും എന്ന് പറഞ്ഞതോടെ പ്രാര്‍ത്ഥനക്കാര്‍ക്ക് അല്‍പം അടക്കം വന്നതായി പറയുന്നു. എന്നിട്ടും നോയമ്പ് കാലം ആണെന്ന് പറഞ്ഞു പല മലയാളി വീടുകളിലും കഴിഞ്ഞ ദിവസം ആളുകള്‍ കൂടിയിരുന്നെന്നു മുന്‍ അസോസിയേഷന്‍ ഭാരവാഹി വ്യക്തമാക്കി. ഇന്നലെ ജനങ്ങള്‍ ഒത്തുചേരുന്നത് സര്‍ക്കാര്‍ കര്‍ശനമായി വിലക്കിയതുകൊണ്ടു ഇനി പരിപാടി നടക്കില്ലെന്നു പ്രാര്‍ത്ഥനക്കാര്‍ക്കു ബോധ്യമായിട്ടുണ്ട്. ഇതിനെ വിമര്‍ശിച്ചു കഴിഞ്ഞ ദിവസങ്ങളില്‍ ചിലര്‍ ഫേസ്ബുക്ക് വഴി രംഗത്ത് വന്നതും പ്രാര്‍ത്ഥന നേതാകകള്‍ക്കു തിരിച്ചടിയായി.

ഇതിന്റെ മറ്റൊരു പതിപ്പാണ് ബെല്‍ഫാസ്റ്റില്‍ അരങ്ങേറുന്നത്. എങ്ങനെയും ദുരന്തം മുതലാക്കി കീശ വീര്‍പ്പിക്കുക എന്നതാണ് ലക്ഷ്യം. കടകളില്‍ വില ഉയര്‍ത്താത്ത സാഹചര്യത്തില്‍ അരിയും മറ്റും വാങ്ങി വീടുകളില്‍ എത്തിച്ചാണ് കൊള്ളലാഭം എടുക്കുന്നത്. കൊറോണ ഭയത്തില്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ ഉള്ള ഭയമാണ് ഇത്തരക്കാര്‍ മുതലെടുക്കുന്നത്. പ്രദേശത്തെ മലയാളി കടയായ മിസ്റ്റര്‍ സ്പൈസിന്റെ പേരിലാണ് കൊള്ളലാഭം എന്ന പേരില്‍ വ്യാജ കച്ചവടം നടക്കുന്നത്. ഇതേക്കുറിച്ചു കട നടത്തുന്നവര്‍ പറയുന്നത് ഇങ്ങനെയാണ്:

ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങളില്‍ ഭീതി ഉണ്ടാക്കി അവസരം മുതലാക്കി വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു കൊള്ളലാഭം ഉണ്ടാക്കുന്ന ഒത്തിരി പേര്‍ നമ്മുടെ ഇടിയില്‍ ഉണ്ട്. ഈ അവസരത്തില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് ഒരു കാര്യം മാത്രമാണ് ങൃുെശരല എന്ന നമ്മുടെ ഷോപ്പില്‍ ഒന്നിനും വില കൂട്ടിയിട്ടില്ല. വീട് കയറി നടക്കുന്നവര്‍ ഞങ്ങള്‍ 15 പൗണ്ടിന് വില്‍ക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ കൊള്ളലാഭം കൊയ്യുന്നെന്നും അറിയുവാന്‍ സാധിച്ചു. കഴിഞ്ഞ ഏഴു വര്‍ഷം ആയി ഞങ്ങളുടെ വിലയില്‍ 80% സാധനങ്ങള്‍ക്കും പഴയ വില തന്നെയാണ്. ബാക്കി വരുന്ന 20% സാധനങ്ങള്‍ക്ക് 10 പെന്‍സ് അല്ലെങ്കില്‍ 20 പെന്‍സ് വ്യത്യാസം മാത്രമാണ് വന്നത്, അതും ഒന്നും ചെയ്യാന്‍ വയ്യാത്ത സാഹചര്യത്തിലാണ് അതും സംഭവിച്ചത്.

ആര്‍ക്ക് വേണമെങ്കിലും വില ചെക്ക് ചെയ്യാവുന്നതാണ്. അതുപോലെ തന്നെ എല്ലാ ആഴ്ചയിലും സാധനങ്ങള്‍ കടയില്‍ വരുന്നുണ്ട്. അരിക്ക് വില 11.99 തന്നെയാണ്. ഇപ്പോള്‍ കടയില്‍ പഴയത് പോലെ ഇല്ലാത്തതിന് കാരണം, അവര്‍ (wholesalser) വില കൂട്ടാന്‍ ശ്രമിച്ചത് കാരണം തന്നെയാണ്. ഞങ്ങള്‍ക്ക് തരുന്നവര്‍ പറയുന്നത് '16 പൗണ്ടിനും ബ്രാന്‍ഡ് അല്ലാത്ത സാധനം വാങ്ങാന്‍ ആളുകള്‍ ഉണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് എന്തുകൊണ്ട് വില കൂട്ടിക്കൂടാ എന്നാണ്'. ഇങ്ങനെ വീടുകളില്‍ കൂടി സാധനങ്ങള്‍ എത്തിക്കുന്ന ചിലര്‍ അവര്‍ ജീവിക്കാന്‍ വേണ്ടി ചെയ്യുന്നതാണെന്ന് ഞങ്ങള്‍ക്ക് തോന്നിന്നില്ല. ഒരു കടയെ നശിപ്പിക്കാന്‍ നിയമവിരുദ്ധമായി ഇറച്ചിക്കച്ചവടം നടത്തുന്ന ഒരാളുടെ സഹായത്തോടെ ആണെന്ന് എല്ലാവര്‍ക്കും അറിയാം.

കൊറോണ ഭയത്തില്‍ ജീവിക്കുന്ന മലയാളികളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളെ ഈ സമയത്ത് അകറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ക്കും പ്രോമിസ് ചെയ്യാന്‍ പറ്റും. കഴിഞ്ഞ ഏഴ് വര്‍ഷം ഞങ്ങള്‍ എങ്ങനെ സമൂഹത്തെ സേവനം ചെയ്‌തോ അതുപോലെ വീണ്ടും ചെയ്യാന്‍ പറ്റും. നമ്മുടെ സമൂഹത്തില്‍ ഭക്ഷണത്തിന് ക്ഷാമം വരാതെ ഞങ്ങള്‍ നോക്കുന്നതായിരിക്കും. ആരും പരിഭ്രാന്തര്‍ ആകേണ്ട ആവശ്യമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category