1 GBP = 93.00 INR                       

BREAKING NEWS

ലണ്ടനില്‍ നിന്നും വന്ന മകന്‍ ഏകാന്ത വാസത്തില്‍; സുരേഷ്ഗോപി എംപിയും വീട്ടില്‍ തന്നെ; പുറത്തിറങ്ങുന്നവരെ പോ ലീസ് കൈകാര്യം ചെ യ്യുന്ന രീതിയ്‌ക്കൊപ്പം ചേര്‍ന്ന് നടനും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ലണ്ടനില്‍ കോളേജില്‍ പഠിക്കുന്ന മകന്‍ മാധവ് കോവിഡ് കാലത്തു നാട്ടില്‍ എത്തിയപ്പോള്‍ വീട്ടില്‍ എത്താന്‍ പറ്റാത്ത സാഹചര്യമായെന്നു നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. കേരളത്തില്‍ ലോക് ഔട്ട് കണക്കിലെടുക്കാതെ പുറത്തിറങ്ങുന്നവരെ പോലീസ് മോശമായി കൈകാര്യം ചെയ്യുന്നു എന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് പൊലീസിന് പൂര്‍ണ പിന്തുണയുമായി നടന്‍ രംഗത്ത് വന്നത്. നിരവധി മലയാള സിനിമകളില്‍ ആക്ഷന്‍ ഹീറോ പോലീസായി അഭിനയിച്ച നടന്‍, പോലീസ് കരണക്കുറ്റിക്ക് അടിക്കണം എന്നാണ് പറയുന്നത്. എന്നാല്‍ പോലീസ് അപമര്യാദയായി പെരുമാറുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്‌റയും അതൃപ്തി അറിയിക്കുമ്പോഴാണ് ബിജെപിക്കാരനായ എംപിയുടെ പിന്തുണ എന്നതും കൗതുകകരമായി. മകന്റെ ഏകാന്ത വാസം ഒരുക്കിയ വിഷമമാണ് നടനെക്കൊണ്ട് ഇങ്ങനെ പൊലീസിന് അനുകൂലമായി  പറയിച്ചതെന്നാണ് കരുതപ്പെടുന്നത്.

മുന്‍പ് തൃശൂരില്‍ സുരേഷ് ഗോപി പാര്‍ലിമെന്റ് സീറ്റില്‍ മത്സരിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ട്രോളുകള്‍ അതിരുവിട്ടപ്പോള്‍ ലണ്ടനില്‍ നിന്നും മകന്‍ അമര്‍ഷം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോള്‍ മകന്റെ കാര്യത്തില്‍ അച്ഛന്‍ ഉത്കണ്ഠകുലനായി ചാനലില്‍ തന്നെ എത്തിയപ്പോള്‍ ട്രോളര്‍മാര്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതും കണ്ടറിയണം. കൊല്ലത്തു പഴം വാങ്ങാന്‍ കടയില്‍ പോയ യുവാവിനെ പോലീസ് മോശമായി കൈകാര്യം ചെയ്ത സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോളാണ് നടന്‍ പ്രതികരണവുമായി ചാനലില്‍ എത്തിയത്. ഈ ചര്‍ച്ചയിലാണ് തന്റെ മകനും ഐസലേഷനില്‍ ആണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കോവിഡ് പടരുന്ന ലണ്ടനില്‍ നിന്നും കിട്ടിയ വിമാനത്തില്‍ വീട്ടുകാരോടൊപ്പം ചേരാനാണ് സുരേഷ് ഗോപിയുടെ മകന്‍ ശ്രമിച്ചത്. എന്നാല്‍ ആ യാത്ര ഐസലേഷനില്‍ എത്തുക ആയിരുന്നു.

കഴിഞ്ഞ വ്യാഴഴ്ച ലണ്ടനില്‍ നിന്നും കേരളത്തില്‍ എത്തിയ സുരേഷ് ഗോപിയുടെ മകന്‍ സഞ്ചരിച്ച വിമാനത്തില്‍ ഒരു പോസിറ്റീവ് രോഗി ഉണ്ടായിരുന്നതോടെ മുഴുവന്‍ യാത്രക്കാരെയും ഐസലേഷനിലേക്ക് മാറ്റുക ആയിരുന്നു. ഇതേ തുടര്‍ന്നാണ് സുരേഷ് ഗോപിയും പരിപാടികള്‍ എല്ലാം റദ്ദാക്കി വീട്ടില്‍ ഇരിക്കാന്‍ തീരുമാനിച്ചത്. മകനെ നേരില്‍ കണ്ടതുകൊണ്ടാണോ അതോ ഐക്യദാര്‍ഢ്യം എന്ന നിലയിലാണോ അദ്ദേഹം ഇങ്ങനെ തീരുമാനിച്ചത് എന്ന് വ്യക്തമല്ല. നിരവധി വീടുകള്‍ ഉള്ള സുരേഷ് ഗോപിക്ക് മകന്‍ ഫ്ലാറ്റില്‍ തനിച്ചു കഴിയുന്ന സങ്കടവും ചര്‍ച്ചയില്‍ പങ്കിടുന്നു. മകന്റെ ആശങ്ക  മാറ്റാന്‍ മൂത്ത മകന്‍ ഗോകുലും സെക്രട്ടറി പോളും ആ ഫ്ലാറ്റില്‍ തന്നെ ഉണ്ടെന്നു കൂടി നടന്‍ വെളിപ്പെടുത്തി. ഇയ്യിടെ പുറത്തു വന്ന ഹിറ്റ് ചിത്രം വരനെ ആവശ്യമുണ്ട് എന്ന പടത്തില്‍ സുരേഷ് ഗോപിയും മകന്‍ മാധവും അഭിനയിച്ചിരുന്നു.

ഇവര്‍ക്ക് വേണ്ടി എന്നും വീട്ടില്‍ നിന്നും പലവട്ടം ഡ്രൈവര്‍ സ്വന്തം ഓട്ടോ റിക്ഷയില്‍ എത്തുന്നതും പോലീസ് തടഞ്ഞു. ഒരാള്‍ ഓട്ടോ ഓടിച്ചാല്‍ ബാക്കിയുള്ളവരും അത് മാതൃകയാക്കും എന്ന് പോലീസ് പറഞ്ഞത് താനും അനുസരിക്കുക ആണെന്നാണ് സുരേഷ് ഗോപി പറയുന്നത്. തുടര്‍ന്ന് ഭക്ഷണം എത്തിക്കല്‍ സ്‌കൂട്ടര്‍ മുഖേനെയാക്കി. ഒരാഴ്ച ഐസലേഷന്‍ സമയം ഉള്ളതിനാല്‍ മക്കള്‍ രണ്ടും അടുത്ത വ്യാഴാച വീട്ടില്‍ എത്തുന്നതും കാത്തിരിക്കുകയാണ് സുരേഷ്‌ഗോപിയും ഭാര്യയും. അതുവരെ അദ്ദേഹവും ഐസലേഷനില്‍ തുടരും എന്നാണ് സൂചന. ആഴ്ചയില്‍ രണ്ടു വട്ടം ഡല്‍ഹി യാത്രയും ഫിലിം ലൊക്കേഷന്‍ ട്രിപ്പുകളും ഞാന്‍ കോടീശ്വരന്‍ പരിപാടിയും ഒക്കെയായി തിരക്കുള്ള തനിക്കു വീട്ടില്‍ ഇരിക്കാമെങ്കില്‍ എന്തുകൊണ്ട് തിരക്കില്ലാത്തവര്‍ക്കും ഇരുന്നു കൂടാ എന്നാണ് നടന്‍ ചോദിക്കുന്നത്.

ഒറ്റ രാത്രി കൊണ്ടാണ് താന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. വ്യാഴാഴ്ച പാര്‍ലമെന്റില്‍ പോകണമായിരുന്നിട്ടും ഒഴിവാക്കി. വെള്ളിയാഴ്ച അമ്പലത്തില്‍ പോയി തൊഴുതു. ഞായറാഴ്ച മുതല്‍ ലോക് ഔട്ട് ആണെന്നറിയാവുന്നതിനാല്‍ ശനിയാഴ്ച പുറത്തു പോയി സാധനങ്ങള്‍ ഒക്കെ വാങ്ങി. അന്ന് മുതല്‍ ഇന്നുവരെ വീടിന്റെ മുറ്റം പോലും ശരിക്കു കാണാതെ കഴിഞ്ഞു കൂടുകയാണ്. വീട്ടില്‍ ഇരുന്നു സൊറ പറഞ്ഞും ബന്ധുക്കളോട് ക്ഷേമം അന്വേഷിച്ചും നല്ല ഭക്ഷണം കഴിച്ചും ഇക്കാലം തള്ളി നീക്കണം എന്നും സുരേഷ് പറയുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഒരു തരി പോലും കളയരുത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. എന്തായാലും ലോക് ഔട്ട് കാലം 21 ദിവസം കൊണ്ട് തീരും എന്ന് താന്‍ ഉറപ്പു പറയുന്നില്ലെന്നും നടന്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category