1 GBP = 92.70 INR                       

BREAKING NEWS

മരണസംഖ്യ 20,000 ല്‍ നിന്നാല്‍ അത് മഹാഭാഗ്യമെന്ന് എന്‍എച്ച്എസ് ഡോക്ടര്‍; നഴ്സുമാര്‍ക്കുള്ള മാസ്‌കുകള്‍ ഉടന്‍ എത്തിക്കുമത്രെ; അടുത്തയാഴ്ച എന്‍എച്ച്എസ് ജീവനക്കാരെ പരിശോധിക്കാന്‍ തുടങ്ങുമെന്ന് മന്ത്രിയും; ബ്രിട്ടന്‍ ഒരു മഹാദുരന്തമായി മാറുമ്പോള്‍

Britishmalayali
kz´wteJI³

രോഗബാധിതരുടെ എണ്ണം 17,089, മരണസംഖ്യ 1019, ഇനിയും നില്‍ക്കാതെ തുടരുന്ന കൊറോണയുടെ തേരോട്ടം ബ്രിട്ടനെ തീരാദുരിതത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. രോഗം പടരുന്നതും മരണസംഖ്യ കൂടുന്നതും മാത്രമല്ല കാരണം, സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ഒരു പടുദുരന്തമായി മാറിയിരിക്കുന്നു. വര്‍ത്തമാനകാല ബ്രിട്ടന്‍. മരണസംഖ്യ 20,000 ത്തില്‍ എങ്കിലും പിടിച്ചുകെട്ടാനായാല്‍ അതുതന്നെ മഹാഭാഗ്യം എന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങളെ വിലയിരുത്തി എന്‍ എച്ച് എസ് ഡോക്ടറായ സ്റ്റീഫന്‍ പൗവിസ് പറയുന്നത്.

എന്‍എച്ച്എസിലെ നിലവിലെ കിടക്കകളുടെ എണ്ണം ഉടന്‍ വര്‍ദ്ധിപ്പിക്കുമെന്നും നഴ്സുമാര്‍ക്കുള്ള, മാസ്‌ക് ഉള്‍പ്പടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ എത്രയും വേഗം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ആവശ്യത്തിന് മാസ്‌കുകളില്ലാത്തതിനെ കുറിച്ചും, മാസ്‌കുകളും കൈയ്യുറകളും നഴ്സുമാര്‍ സ്വകാര്യ സപ്ലൈയര്‍മാരില്‍ നിന്നും വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നതിനെ കുറിച്ചും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്ലാസ്റ്റിക് ബാഗുകള്‍ പോലും മാസ്‌കുകളായി ഉപയോഗിക്കേണ്ടിവരുന്ന ഗതികേടിനേക്കുറിച്ചും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ഒന്നു രണ്ട് ആഴ്ചകളിലായി ഇതുവരെ 170 മില്ല്യണ്‍ മാസ്‌കുകളാണ് വിവിധ ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുള്ളത് എന്നറിയിച്ച അദ്ദേഹം ഇനിയുള്ള രണ്ടു ദിവസത്തിനുള്ളില്‍ 40 മില്ല്യണ്‍ കൈയ്യുറകളും 25 മില്ല്യണ്‍ മാസ്‌കുകളും 30 മില്ല്യണ്‍ ഏപ്രണുകളും ലഭ്യമാക്കുമെന്നും അറിയിച്ചു. ഇതിനിടയില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ന്റെ നില സുരക്ഷിതമാണെന്നും അദ്ദേഹത്തിന് നേരിയ രോഗബാധയേ ഉണ്ടായിട്ടുള്ളു എന്നും ബിസിനസ് സെക്രട്ടറി അലോക് ശര്‍മ്മ പറഞ്ഞു. കാര്യങ്ങള്‍ ഇപ്പോഴും നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി തന്നെയാണെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെയും മറ്റും സ്ഥിതിഗതികള്‍ അദ്ദേഹം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അലോക് ശര്‍മ്മ പറഞ്ഞു.

ഇതിനിടയില്‍ ആശുപത്രികളില്‍ ജീവനക്കാരുടെ കുറവ് ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. ചില ആശുപത്രികളില്‍ 50 ശതമാനം പേര്‍വരെ ഹാജരാകുന്നില്ല. കോറോണയുടെ ചില ലക്ഷണങ്ങള്‍ പ്രകടമാകുവാന്‍ തുടങ്ങുന്നതോടെ രോഗബാധയായിരിക്കുമെന്ന് ഭയന്നും ഈ അവസ്ഥയില്‍ ജോലി ചെയ്യുവാന്‍ സാധിക്കില്ല എന്നും വിചാരിച്ച്  ജീവനക്കാര്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകുന്നതാണ് ഇതിനു കാരണം എന്നാണ് ആറിയുന്നത്.

കൊറോണക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ കടുക്കുന്ന അവസരത്തില്‍ മുന്നണീപ്പോരാളികളായി കൂടുതല്‍ പേര്‍ ആവശ്യം വരുമെന്നതിനാല്‍, ഇത്തരം ശങ്കകളൊക്കെ ഒഴിവാക്കുവാനായി എന്‍ എച്ച് എസ് ജീവ്‌നക്കാരെ കൊറോണാ പരിശോധനക്ക് വിധേയരാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചെസിംഗ്ടണ്‍ വേള്‍ഡ് ഓഫ് അഡ്വഞ്ചറിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ ആയിരിക്കും ഇതിനായി താത്ക്കാലിക പരിശോധനാ കേന്ദ്രമൊരുക്കുക. അടുത്ത ആഴ്ച മുതല്‍ പരിശോധനകള്‍ ആരംഭിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്വ്യക്തമാക്കി. ക്രിട്ടിക്കല്‍ കെയര്‍, ഇന്റന്‍സീവ് കെയര്‍ എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയായിരിക്കും ആദ്യം പരിശോധനക്ക് വിധേയരാക്കുക.

ഈ നടപടിയെ പൊതുവേ എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, നിലവിലുള്ള പരിശോധനയില്‍ പത്ത് ശതമാനം വരെ വരാന്‍ ഇടയുള്ള തെറ്റായ നെഗറ്റീവ് റിപ്പോര്‍ട്ട്, രോഗബാധയുള്ളവര്‍ക്ക് രോഗമില്ലെന്ന് ഉറപ്പാക്കുകയും അത് ഇക്കൂട്ടര്‍ മറ്റുള്ളവരുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് ചില കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്‍ എച്ച് എസ് ജീവനക്കാരെ പരിശോധനക്ക് വിധേയരാക്കണമെന്നുള്ളത് ബ്രിട്ടനില്‍ കോവിഡ്19 സ്ഥിരീകരിച്ച ദിവസം മുതല്‍ക്കുള്ളതാണ്. എന്നാല്‍ കാര്യങ്ങള്‍ ഇത്രമാത്രം വഷളായ ഈ വൈകിയ വേളയില്‍ മാത്രമാണ് ഭരണകൂടം ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കുന്നത്. ഇതുതന്നെ, ഈ കടുത്ത പ്രതിസന്ധി വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിനുള്ള തെളിവാണ്. മാത്രമല്ല, പ്രതിദിനമുള്ള പരിശോധനകളുടെ എണ്ണം 5000 ല്‍ നിന്നും 25000 ആക്കി വര്‍ദ്ധിപ്പിക്കുമെന്ന ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവന നടപ്പിലാക്കാന്‍ ഇനിയും ഒരു നാലാഴ്ചയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category