1 GBP = 92.70 INR                       

BREAKING NEWS

വീഡിയോ കോണ്‍ഫറന്‍സിലൂടെ ഭരണം തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍; പകരക്കാരനായി ചാന്‍സലര്‍ ഋഷിയേ വേണമെന്ന് നാട്ടുകാര്‍; ബോറിസിന്റെ രോഗം വഷളായാല്‍ ബ്രിട്ടന്‍ ഭരിക്കുന്നത് ഇന്ത്യാക്കാരനാകുമോ?

Britishmalayali
kz´wteJI³

സ്വയം ഐസൊലേഷനിലാണെങ്കിലും കൊറോണക്കെതിരായ യുദ്ധത്തില്‍ മുന്‍നിരയില്‍ തന്നെയുണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നമ്പര്‍ 11 ലെ തന്റെ ഐസൊലേഷന്‍ സെന്ററിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ബോറിസ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ബോറിസ് നേരിയ തോതിലുള്ള കൊറോണാ ലക്ഷണങ്ങളെ കാണിക്കുന്നുള്ളൂ എന്നും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും കഴിഞ്ഞ ദിവസം നമ്പര്‍ 10 വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ബോറിസിനെ പരിശോധനക്ക് വിധേയനാക്കിയത്. വെള്ളിയാഴ്ച്ച രാത്രി രോഗംസ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

രോഗ ബാധിതനാണെങ്കിലും രാവിലെ വീഡിയോ കോണ്‍ഫറന്‍സില്‍ വന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു എന്ന കാര്യം ബിസിനസ്സ് സെക്രട്ടറി അലോക് ശര്‍മ്മയാണ് ദിവസേന വൈകിട്ട് നാല് മണിക്കുള്ള പത്രസമ്മേളനത്തില്‍ ഇന്നലെ വെളിപ്പെടുത്തിയത്. ആരും കൊറോണക്ക് അതീതരല്ലെന്നും അതിനാല്‍ പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നുമാണ് ഇത് നമ്മളെ ഓര്‍മ്മിപ്പിക്കുന്നതെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ പ്രതിശ്രുത വധു കാരി സിമണ്ട്‌സ് അദ്ദേഹത്തോടൊപ്പമില്ലെന്നാണ് മനസ്സിലാക്കുന്നത്. അക്കാര്യം അവര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. നേരത്തേ, താന്‍ തന്നെ പ്രഖ്യാപിച്ച സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കുന്നതില്‍ ബോറിസ് വീഴ്ച്ച വരുത്തി എന്ന ആരോപണമുയര്‍ന്നിരുന്നു. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് രോഗബാധിതനെ തുടര്‍ന്നായിരുന്നു ഇത്.

അതിനിടയില്‍, ബോറിസിന്റെ നില വഷളാകുകയാണെങ്കില്‍, പകരം പ്രധാനമന്ത്രിയായി കൂടുതല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇന്ത്യന്‍ വംശജനായ ഋഷി സുനാകിനെയാണെന്നാണ് ഞായറാഴ്ച്ച മെയില്‍ നടത്തിയ ഒരു പ്രത്യേക പോള്‍ തെളിയിക്കുന്നത്. ബോറിസിന് പ്രവര്‍ത്തിക്കുവാന്‍ കഴിയാത്ത ഒരു അവസ്ഥയെത്തിയാല്‍ ഫോറിന്‍ സെക്രട്ടറിയായ ഡൊമിനിക് റാബായിരിക്കും ചുമതല നല്‍കുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സൂചനകള്‍ നല്‍കിയ അവസരത്തിലാണ് ഡെല്‍റ്റ പോള്‍ സര്‍വ്വേയില്‍ ഋഷിക്ക് പ്രിയമേറിയത്. ഡൊമിനിക് റാബിന് ലഭിച്ച വോട്ടുകളുടെ മൂന്നിരട്ടി വോട്ടുകളാണ് ഋഷിക്ക് ലഭിച്ചത്.

ബോറിസ് ജോണ്‍സണ്‍ ഈ പ്രതിസന്ധിയെ ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് വോട്ടിംഗില്‍ പങ്കെടുത്ത 78 ശതമാനം ജനങ്ങളും കരുതുന്നത്. എന്നാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്‍പ്പടെയുള്ള നടപടികള്‍ എടുക്കാന്‍ താമസിച്ചതിനെ അവര്‍ എതിര്‍ക്കുന്നുമുണ്ട്. പോളില്‍ പങ്കെടുത്ത 68 ശതമാനം ആള്‍ക്കാര്‍ പറയുന്നത്, ആവശ്യമായ നടപടികള്‍ എടുക്കുവാന്‍ ബോറിസ് ഒരുപാട് താമസിച്ചു എന്നാണ്.

രോഗ പരിശോധന പോലുള്ള വിവാദങ്ങളും പോളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡോക്ടര്‍മാരേയും നഴ്സുമാരേയും പരിശോധിക്കണമെന്ന് 83% പേര്‍ ആവശ്യപ്പെട്ടപ്പോള്‍ 19% പേരാണ് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് പരിശോധനയില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടത്. 15% പേര്‍ മാത്രമാണ് രാജകുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് പറഞ്ഞത്.

ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ ഇനിയും മൂന്ന് മാസം കൂടി തുടരുമെന്നാണ് പോളില്‍ പങ്കെടുത്ത മിക്കവരും കരുതുന്നത്. പല അവകാശങ്ങളും ലംഘിക്കപ്പെടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് 61% ശതമാനം പേരും പറഞ്ഞത് മഹാമാരിയെ ചെറുക്കാന്‍ അത് ആവശ്യമാണെന്നായിരുന്നു. തകര്‍ന്നടിഞ്ഞ സമ്പദ്ഘടന ഒരു വര്‍ഷത്തിനുള്ളില്‍ നേരെയാകുമെന്ന് വിശ്വസിക്കുന്നവര്‍ വെറും 6 ശതമാനം മാത്രം. ജീവിതം തന്നെ മാറിമറയുമെന്ന് 57% പേര്‍ ഭയക്കുന്നു. ബ്രിട്ടനിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊരു ഭാഗം ആളുകള്‍ ഇപ്പോളുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് ഭൂരിപക്ഷം പേരും കരുതുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category