1 GBP = 92.70 INR                       

BREAKING NEWS

വലിയ സഹായമാണ് നിങ്ങള്‍ ചെയ്തതെന്ന് മലയാളി വീട്ടമ്മ; ആവശ്യസാധനങ്ങളുമായി ഡോര്‍ സെറ്റ് മലയാളി അസോസിയേഷന്‍ മാതൃക കാട്ടുന്നത് ഇങ്ങനെ

Britishmalayali
സുധാകരന്‍ പാലാ

പൂള്‍, ബോണ്‍മൗത്ത്: നാടും നഗരവും ഒരുപോലെ കൊറോണ വൈറസ് ഭീതിയില്‍ ആശങ്കപ്പെട്ടു കഴിയുമ്പോള്‍ അടച്ചിട്ട വാതിലുകളില്‍ സഹായം ഹസ്തവുമായി ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ മുട്ടി വിളിച്ച് മാതൃകയാകുന്നു. കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി യുകെ ഗവണ്‍മെന്റ് നിഷ്‌കര്‍ഷിച്ചിട്ടുള്ള ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു കൊണ്ട് ഏറ്റവും സുരക്ഷിത ക്രമീകരണങ്ങളാണ് മലയാളികളുടെ ആവശ്യ ഭക്ഷ്യമായ അരിയുമായി അതും കിട്ടാന്‍ ബുദ്ധിമുട്ടുള്ളതും എന്നാല്‍ മലയാളികള്‍ ഏറ്റവും കൊതിക്കുന്നതുമായ കുത്തരിയുടെ ഒരു കിറ്റുമായി വീടു വീടാന്തരം കയറിയിറങ്ങി ഡിഎംഎ മറ്റു മലയാളി അസോസിയേഷനുകളും സംഘടനകളും മാതൃകയായത്.

ഡിഎംഎ അംഗങ്ങള്‍ക്കൊപ്പം മലയാളി നവാഗതര്‍ക്കും കിറ്റ് വിതരണം ചെയ്യുവാന്‍ ഡിഎംഎംയുടെ ഭാരവാഹികള്‍ മറന്നില്ല. ഡിഎംഎ അതിന്റെ ഈസ്റ്റര്‍ വിഷു ആഘോഷ പരിപാടികള്‍ നേരത്തെ വേണ്ടന്നു വച്ചിരുന്നു. അംഗങ്ങള്‍ക്ക് എല്ലാ ക്ഷേമവും ഉറപ്പു വരുത്തികൊണ്ടാണ് ഡിഎംഎ അതിന്റെ പ്രവര്‍ത്തനം മുന്‍പോട്ട് കൊണ്ടു പോകുന്നത്. കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിക്കുന്ന കുടുംബങ്ങള്‍ക്ക് അപ്രതീക്ഷിത ആശ്വാസമാണ് ഡിഎംഎ നല്‍കിയത്. അതും എല്ലാ സുരക്ഷാ മുന്‍കരുതലും പാലിച്ചു കൊണ്ടു തന്നെ.

വലിയ സഹായമാണ് ഡിഎംഎ ചെയ്തതെന്ന് ഒരു വീട്ടമ്മ പറഞ്ഞപ്പോള്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്നതു മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് ഡിഎംഎ ഭാരവാഹികള്‍ വിനയാന്വീതരായി പറഞ്ഞു. എന്തായാലും യുകെയിലെ മറ്റു മലയാളി അസോസിയേഷനുകള്‍ക്കൊപ്പം മാതൃകയായി ഡിഎംഎ മാറിയെന്നതില്‍ അതിശയപ്പെടാനില്ലെന്ന് അറിയുന്നവര്‍ പറയുന്നു. എല്ലാവരുമുണ്ടെങ്കിലും ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കി സാന്ത്വനിപ്പിച്ചാണ് ഡിഎംഎ ഭാരവാഹികല്‍ ഓരോ വീടിന്റെയും പടി ഇറങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category