1 GBP = 94.20 INR                       

BREAKING NEWS

ആദിവാസിവാസി ഊരിലേക്ക് ഭക്ഷ്യസാധനങ്ങള്‍ ചുമന്നെത്തിച്ച് പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹും സംംഘവും; കൈത്താങ്ങ് പദ്ധതിയുമായി ജിനേഷ് കുമാര്‍ എംഎല്‍എ ഒപ്പം; അച്ചന്‍കോവിലാര്‍ കുറുകെ കടന്ന് ചുമടായി ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചത് കിലോമീറ്ററുകള്‍; സഹായമെത്തിയത് 37 കുടുംബങ്ങള്‍ക്ക്; കളക്ടര്‍ പി.ബി നൂഹിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

കോന്നി: ലോക് ഡൗണില്‍ രാജ്യം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ആദിവാസി കോളനിയിലേക്ക് ഭക്ഷ്യസാധനങ്ങള്‍ ചുമന്നെത്തിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹും സംഘവും. പത്തനംതിട്ട ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ.യുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യസാധനങ്ങള്‍ നേരിട്ടെത്തിച്ച് എംഎല്‍എ.യും ജില്ലാ കളക്ടര്‍ പി.ബി.നൂഹും.അച്ചന്‍കോവിലാറിനു കുറുകേ ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ചുമന്നാണ് ഇവരുടെ സംഘം കോളനിയിലെത്തിയത്.

ജനമൈത്രി പൊലീസ് സ്റ്റേഷനും കോന്നി ഡിവൈഎഫ്‌ഐ. ബ്ലോക്ക് കമ്മിറ്റിയും ചേര്‍ന്നാണ് ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചത്. പത്തുകിലോ അരി, ഒരുകിലോ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, കാപ്പിപ്പൊടി, തേയില, ഉപ്പ്, സോപ്പ്, പച്ചക്കറി എന്നിവയടങ്ങിയ കിറ്റുകള്‍ കോളനിയിലെ 37 കുടുംബങ്ങള്‍ക്കും വിതരണം ചെയ്തു.

കോളനികളില്‍ ഭക്ഷണമെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എംഎല്‍എ.യ്ക്കൊപ്പം കോളനിയില്‍ സന്ദര്‍ശനം നടത്തിയതെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. 60 വയസ്സിനുമുകളില്‍ പ്രായമുള്ള ആളുകള്‍ക്ക് പട്ടികവര്‍ഗ വകുപ്പ് വഴി ഭക്ഷണമെത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കും ഭക്ഷണമെത്തിക്കും.

കൊക്കാത്തോട് പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ സി.ശ്രീജയന്റെ നേതൃത്വത്തിലുള്ള നാലംഗ മെഡിക്കല്‍ സംഘവും കോളനിയില്‍ പരിശോധന നടത്തി. എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, കോന്നി തഹസില്‍ദാര്‍-ഇന്‍ ചാര്‍ജ് റോസ്‌നാ ഹൈദ്രോസ്, ഗ്രാമപ്പഞ്ചായത്തംഗം പി.സിന്ധു, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, കൈത്താങ്ങ് പദ്ധതി വൊളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category