1 GBP = 94.20 INR                       

BREAKING NEWS

കാഞ്ഞങ്ങാട് ദുര്‍ഗാ സ്‌കൂളില്‍ പത്ത് എഫില്‍ പരീക്ഷ എഴുതിയവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തത് പ്രതീക്ഷ; ഇന്‍വിജിലേറ്ററേയും ഐസുലേഷനിലേക്ക് മാറ്റും; കൊറോണ സ്ഥിരീകരിച്ച പത്താംക്ലാസുകാരിക്ക് വൈറസ് കിട്ടിയത് ദുബായില്‍ നിന്ന് പറന്നിറങ്ങിയ അച്ഛനില്‍ നിന്ന്; കോവിഡ് 19 പിടികൂടിയ പതിനഞ്ചുകാരിയുടെ ആരോഗ്യം തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍; എസ് എസ് എല്‍ സി പരീക്ഷ മാറ്റിവയ്ക്കാത്തതിന്റെ ദുരന്തമെന്ന തിരിച്ചറിവില്‍ സമൂഹവും; ഇനി പരീക്ഷകള്‍ കോവിഡ് കേരളം വിട്ട ശേഷം മാത്രം

Britishmalayali
kz´wteJI³

കാഞ്ഞങ്ങാട്: കൊറോണ സ്ഥിരീകരിച്ച കാഞ്ഞങ്ങാട്ടെ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരം. പിതാവില്‍നിന്നാണ് രോഗം പകര്‍ന്നത്. കുട്ടിക്കു രോഗം സ്ഥിരീകരിച്ച വിവരംകിട്ടിയ ഉടന്‍ പരീക്ഷാഹാളിലെ 20 വിദ്യാര്‍ത്ഥികളെയും നിരീക്ഷണത്തിലാക്കി. ഇവരില്‍ ആര്‍ക്കും ഇതുവരെ രോഗ ലക്ഷണം കണ്ടെത്തിയിട്ടില്ല. അതിനിടെ പരീക്ഷ മാറ്റി വയ്ക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ അവഗണിച്ചതാണ് ഒന്നുമറിയാത്ത 20 കുട്ടികള്‍ക്ക് വിനയായതെന്ന അഭിപ്രായവും സജീവമാണ്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പരീക്ഷകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അവധി നല്‍കിയിട്ടും ഒരു ദിവസം കൂടി എസ് എസ് എല്‍ സി പരീക്ഷ കേരളത്തില്‍ നടന്നു.

കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പത്ത് എഫ് ഡിവിഷനിലാണ് കുട്ടി പഠിക്കുന്നത്. എന്നാല്‍ പരീക്ഷ എഴുതിയത് പത്ത് എ ക്ലാസിലാണ്. ഈ ക്ലാസില്‍ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും സഹപാഠികളും നിരക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ആ പരീക്ഷയില്‍ ക്ലാസ്സിലിരുന്ന ഇന്‍വിജിലേറ്ററും നിരീക്ഷണത്തില്‍ പോകേണ്ടിവരും. പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകള്‍ പൂര്‍ത്തിയായിട്ടില്ല. ഇനി കോവിഡ് പൂര്‍ണ്ണമായും പോയ ശേഷം മാത്രമേ ബാക്കി പരീക്ഷകള്‍ നടക്കൂ. സ്‌കൂളും കോളേജും തുറക്കുന്നതു പോലും വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാകുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സൂചന. കേരളത്തില്‍ നിന്ന് ഭീതി അകലാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.

പിതാവിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാളുടെ അമ്മയെയും ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഭാര്യയെയും 19, 13, ആറ് വയസ്സുള്ള മറ്റു മൂന്നുമക്കളെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ വീട്ടിലെ കുട്ടിയാണ് പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് പോയത്. ഇതാണ് കാഞ്ഞങ്ങാടിനെ ഭീതിയിലാക്കുന്നത്. സുരക്ഷാ മുന്‍കരുതലൊന്നും ഇല്ലാതെയാണ് കുട്ടി പരീക്ഷയ്ക്ക് എത്തിയതെന്നും സൂചനയുണ്ട. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആരും തയ്യാറല്ല. വിവാദങ്ങള്‍ അല്ല രോഗ അതിജീവനമാണ് മുഖ്യമെന്ന് കാസര്‍കോട് ജില്ലാ ഭരണകൂടം പറയുന്നു.

ആലാമിപ്പള്ളി സ്വദേശിയായ കോവിഡ് സ്ഥിരീകരിച്ച ആളുടെ മകള്‍ക്കാണ് രോഗം. ആദ്യഘട്ടത്തില്‍ കോവിഡ് ബാധിച്ച് ചൈനയില്‍നിന്നെത്തിയ വിദ്യാര്‍ത്ഥിയെ പരിപൂര്‍ണമായി സുഖപ്പെടുത്തി വീട്ടിലെത്തിച്ച ഖ്യാതിയുള്ള ജില്ലയിലെ ആരോഗ്യവിഭാഗം നിലവിലുള്ള അതിഗുരുതര സ്ഥിതിയും മറികടക്കുമെന്ന ആത്മവിശ്വാസത്തിലാണ്. സമൂഹവ്യാപനത്തിന് വഴിയൊരുക്കാതെ പ്രതിരോധത്തിനായി മികച്ച പ്രവര്‍ത്തനമാണ് ജില്ലാ ഭരണസംവിധാനം നടത്തുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ ആദ്യഘട്ടത്തില്‍ വലിയ പ്രയാസമുണ്ടാക്കിയിരുന്നു. ജില്ലക്ക് പുറത്തുനിന്നെത്തിയ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ കൂടി നേതൃത്വത്തില്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെ ഇവരും വീട്ടിനകത്ത് കഴിയാന്‍ തയ്യാറായി. അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള പകല്‍ 11 മുതല്‍ വൈകിട്ട് അഞ്ചുവരെയുള്ള സമയത്തല്ലാതെ ആരെയും റോഡില്‍ കാണാനില്ല. കര്‍ഫ്യൂവിന് സമാനമായ അവസ്ഥ.

ജില്ലയില്‍ വെള്ളിയാഴ്ചവരെ കോവിഡ് ബാധിച്ചത് 83 പേര്‍ക്കാണ്. ഭൂരിഭാഗം പേരും ദുബായില്‍നിന്നെത്തിയവരാണ്. സമ്പര്‍ക്കത്തില്‍ രോഗം ബാധിച്ചത് വെള്ളിയാഴച വരെ 15 പേര്‍ക്ക് മാത്രം. ഇതില്‍ 13 പേര്‍ ദുബായില്‍നിന്നെത്തിയ കളനാടുള്ള രോഗിയുടെ ബന്ധുക്കളാണ്. ഇയാളില്‍നിന്ന് ഭാര്യക്ക് പകര്‍ന്ന വൈറസ് ഭാര്യയുടെ ബന്ധുകള്‍ക്കും ലഭിച്ചു. ഇതില്‍ കുട്ടികളുമുണ്ട്. ഇയാള്‍ക്കൊപ്പം മംഗളൂരു വിമാനത്താവളത്തില്‍നിന്ന് കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുവിനും രോഗം ബാധിച്ചു. ദുബായ് നായിഫില്‍നിന്നെത്തിയവര്‍ക്കാണ് കൂടുതലായും രോഗം ബാധിച്ചത്. ശനിയാഴ്ച വരെ 6511 പേരാണ് നിരീക്ഷണത്തിലുള്ളത്. 127 പേര്‍ ആശുപത്രിയിലും 6384 പേര്‍ വീട്ടിലുമാണ്.

അതിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഒരുക്കിയ സത്യസായി ഗ്രാമത്തിലെ 36 വീടുകള്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഐസലേഷന്‍ വീടാക്കി മാറ്റും. കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എന്മകജെ പഞ്ചായത്തിലെ കാനയില്‍ ഒരുക്കി വീടുകള്‍ ഐസലേഷനായി വിട്ടു കൊടുക്കുന്നത്. ഇതിനായി ഈ വീടുകളില്‍ എല്ലാ സൗകര്യവും ഒരുക്കും. സംസ്ഥാന സര്‍ക്കാരും സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും ചേര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സായിപ്രസാദം എന്ന പേരില്‍ ഭവന പദ്ധതി നടപ്പിലാക്കിയത്. രണ്ടാം ഘട്ടമാണ് എന്മകജെ കാനയില്‍ പൂര്‍ത്തിയായത്. 36 വീടുകളിലുടെയും പണി പൂര്‍ത്തിയായി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കെയാണ് വീടുകള്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിട്ടു കൊടുക്കുന്നതെന്ന് ട്രസ്റ്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദ് കുമാര്‍ പറഞ്ഞു.

അതിനിടെ കാസര്‍കോട് ജില്ലയിലെ രോഗബാധിതരുടെ പട്ടിക പുറത്തായത് വിവാദമായി. ജില്ല മെഡിക്കല്‍ ഓഫിസര്‍ പൊലീസിന് നല്‍കിയ പട്ടികയാണ് പുറത്തായത്. രോഗബാധിതരുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പട്ടിക പുറത്തായത് വിവാദമായിരിക്കുകയാണ്. പട്ടിക പുറത്തുവിട്ടത് ആരോഗ്യവകുപ്പ് അല്ലെന്നും സ്പെഷല്‍ ബ്രാഞ്ചിന് നല്‍കിയ പട്ടികയാണ് പുറത്തായതെന്നും ഡി.എം.ഒ രാംദാസ് പറഞ്ഞു. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയടങ്ങിയ പട്ടികയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ ഡി.എം.ഒ പൊലീസിന് പരാതി നല്‍കി.

ചിലരുടെ പേരുവിവരങ്ങള്‍ ഒഴിവാക്കിയാണ് പട്ടിക പുറത്തുവിട്ടതെന്നും ഇത് ദുരുദ്ദേശപരമാണെന്നും ആരോപണമുണ്ട്. പട്ടിക പുറത്തുവിട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category