1 GBP = 94.20 INR                       

BREAKING NEWS

യേശു നടന്നുപോയ വഴികളുടെ റൂട്ട്മാപ്പ് തയ്യാറാക്കാമോ? വീട്ടിലിരുന്ന് മുഷിയുന്ന കുട്ടികള്‍ക്ക് ബൈബിളിനെക്കുറിച്ചും കോവിഡിനെക്കുറിച്ചും അവബോധം നല്‍കാന്‍ ഓണ്‍ലൈന്‍ മതബോധന ക്ലാസുമായി വൈദികന്‍; യേശുവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരെയും പരോക്ഷമായി ബന്ധപ്പെട്ടവരെയും കണ്ടെത്താമോ? എന്ന് ചോദ്യം; ബൈബിള്‍ വായിച്ച് ഓണ്‍ലൈനില്‍ ഉത്തരം തേടി കുട്ടികളും

Britishmalayali
kz´wteJI³

കൊച്ചി: യേശു നടന്നുപോയ വഴികളുടെ റൂട്ട്മാപ്പ് തയ്യാറാക്കാമോ? യേശുവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരെയും പരോക്ഷമായി ബന്ധപ്പെട്ടവരെയും കണ്ടെത്താമോ? പൂര്‍ണമായി ഓണ്‍ലൈനിലേക്ക് മാറിയ മതബോധന ക്ലാസുകളിലും കൊറോണ കടന്നുവരികയാണ്.

അങ്കമാലി സെയ്ന്റ് ജോര്‍ജ് ബസിലിക്ക റെക്ടര്‍ ഫാ. ജിമ്മി പൂച്ചക്കാട്ടാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവെച്ചത്. വേനലവധിക്കാലത്ത് പള്ളികളില്‍ മതബോധന ക്ലാസുകള്‍ ഉണ്ടാകാറുണ്ട്. ഇത്തവണ എല്ലാം ഓണ്‍ലൈനിലേക്ക് മാറി. വീട്ടിലിരുന്ന് മുഷിയുന്ന കുട്ടികള്‍ക്ക് ഒരേസമയം ബൈബിളിനെക്കുറിച്ചും കോവിഡിനെക്കുറിച്ചും അവബോധമുണ്ടാകാനാണ് വികാരി ഇങ്ങനെയൊരു ആശയം അവതരിപ്പിച്ചത്.

പള്ളിയിലെ മതബോധനസംഘം ഒപ്പംനിന്നു. യേശുവിന്റെ റൂട്ട്മാപ്പ് മനസ്സിലാകണമെങ്കില്‍ ബന്ധപ്പെട്ട സുവിശേഷഭാഗങ്ങള്‍ വായിക്കണം. നാല് സുവിശേഷകരില്‍ രണ്ടുപേര്‍ യേശുവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരായിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ കോവിഡുമായി ബന്ധപ്പെടുത്തുമ്പോള്‍ കൗതുകത്തോടൊപ്പം അറിവും കുട്ടികള്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ രണ്ടുമുതല്‍ ഏഴുവരെയാണ് ഓണ്‍ലൈന്‍ പഠനം. പാഠഭാഗങ്ങള്‍ മുന്‍കൂട്ടി അപ്ലോഡ് ചെയ്യും. ഈ പള്ളിയില്‍ രണ്ടായിരത്തോളം കുട്ടികളുണ്ട്. ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലുള്ള, ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്കാണ് അവസരം. നിര്‍ബന്ധമല്ല. റൂട്ട്മാപ്പും മറ്റും കോവിഡ് ഭീതിയൊഴിഞ്ഞിട്ട് പ്രിന്റെടുത്ത് സമര്‍പ്പിച്ചാല്‍ മതി. 'ബ്രേക്ക് ദി ചെയിന്‍ ക്യാച്ച് അപ്പ് ജീസസ്' എന്നാണ് കോഴ്‌സിന്റെ പേര്. വിലാസം: www.angamalybasilica.com ഈ ഇടവകയ്ക്കുവേണ്ടി മാത്രം അവതരിപ്പിച്ച പരിപാടിയാണെങ്കിലും മറ്റ് രൂപതകളില്‍നിന്നും അന്വേഷണം വരുന്നുണ്ടെന്ന് ഫാ. പൂച്ചക്കാട്ട് പറഞ്ഞു.

ബൈബിള്‍-കോവിഡ് പ്രശ്നോത്തരി മൊബൈലില്‍
കൊച്ചി: കാലടി സെയ്ന്റ് ജോര്‍ജ് പള്ളിയിലെ വിശ്വാസികളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ദിവസേന ബൈബിള്‍, കോവിഡ് ക്വിസ് മത്സരമാണ് നടക്കുന്നത്. രാവിലെ ഒമ്പതുമണിക്ക് 15 ചോദ്യങ്ങള്‍ വൈദികന്‍ ഗ്രൂപ്പിലിടും. വൈകീട്ട് നാലിനകം ഉത്തരം അയക്കണം. പത്തു ചോദ്യങ്ങള്‍ ബൈബിളില്‍ നിന്നാകും. അഞ്ചെണ്ണം കോവിഡ് സംബന്ധിച്ച് പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍നിന്ന്. ഇക്കാലത്ത് പത്രങ്ങള്‍ ദിവസേന വായിച്ച് ശരിയായ വാര്‍ത്തകള്‍ മനസ്സിലാക്കേണ്ടതും അത്യാവശ്യമാണെന്ന് പള്ളിവികാരി ഫാ. ജോണ്‍ പുതുവ പറഞ്ഞു. ദിവസേന ബൈബിളിലെ അഞ്ച് അധ്യായം വീതമാണ് നല്‍കുന്നത്. ഉത്തരം കണ്ടെത്താന്‍ കുടുംബമായിരുന്ന് ബൈബിള്‍ വായിക്കുന്ന കുടുംബങ്ങളുണ്ടെന്നും ഫാ. പുതുവ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category