1 GBP = 94.20 INR                       

BREAKING NEWS

രാഷ്ട്രീയവും പ്രത്യേശാസ്ത്രവും മറന്ന് മനുഷ്യനായി കൈകോര്‍ത്ത് രാഷ്ട്രീയപാര്‍ട്ടികളും യുവജന പ്രസ്ഥാനങ്ങളും; കളക്ടറുടെ ഉത്തുവിന് പിന്നാലെ കൊച്ചിയിലെ പി.വി എസ് ആശുപത്രിയുടെ 14 നിലക്കെട്ടിടം ക്ലീന്‍ ചെയ്തുകൊറോണ കെയറാക്കിയത് ഡിവൈഎഫ്‌ഐ- എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ തോളോട് തോള്‍ ചേര്‍ന്ന്; കലക്ടറുടെ ഫേസ്ബുക്കിലൂടെ സഹായം വാഗ്ദാനം ചെയ്ത് ഇലക്ട്രീഷ്യന്മാരും ടെക്നീഷന്യന്മാരും ഡ്രൈവേഴ്സും; കൊറോണയെ ഓടിക്കാന്‍ ഒറ്റക്കെട്ടായി കേരളം; മലയാളി പൊളിയല്ലേ!

Britishmalayali
kz´wteJI³

കൊച്ചി: രാജ്യത്തെ കൊറോണ എന്ന മഹാമാരി കീഴടക്കുകയാണ്. 20 മരണങ്ങളും 876ലധികം രോഗബാധിതരുമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. കേരളത്തിലും കൊറോണ മരണം സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ കൊറോണയില്‍ രാഷ്ട്രീയമായോ ജാതി വ്യത്യാസമോ മറന്നുള്ള പ്രവര്‍ത്തനം കാഴ്ചവച്ച് മാതൃകയാകുകയാണ് കൊച്ചി.

നാടിന് ഒരാപത്തുണ്ടായപ്പോള്‍ തങ്ങളുടെ പ്രത്യേയശാസ്ത്രങ്ങളെല്ലാം മാറ്റിവച്ച് ഒരുമിച്ച് എത്തുകയാണ് സംസ്ഥാനത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജനങ്ങ പ്രസ്ഥാനങ്ങളും, സന്നദ്ധ സംഘടനകളുമെല്ലാം. കോവിഡിനെ പ്രതിരോധിക്കാന്‍ രാഷ്ട്രീയ വൈരം മറന്ന് രാഷ്ട്രീയ യുവസംഘടനകള്‍ കൈകോര്‍ക്കുന്ന കാഴ്ചയാണ് എറണാകുളം കലൂര്‍ കണ്ടത്. സന്നദ്ധപ്രവര്‍ത്തനത്തില്‍ യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ കൈകോര്‍ത്തതാണ് വേറിട്ട മാതൃക കാട്ടുന്നത്.

കലൂരില്‍ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കാതെ കിടക്കുന്ന പി.വി എസ് ആശുപത്രി കൊറോണ കെയര്‍ ഹോമായി രൂപാന്തരം വരുത്താനുള്ള എറണാകുളം കലക്ടറുടെ പ്രഖ്യാപനത്തിനു പിന്തുണയുമായാണ് യുവജന സംഘടനാ നേതാക്കള്‍ രംഗത്തെത്തിയത്. ആശുപത്രി വൃത്തിയാക്കുക എന്ന ദൗത്യത്തിനായി സംഘടനാ വ്യത്യാസം മറന്ന് അവര്‍ ഒരുമിച്ചു. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്കു രണ്ടു മണി വരെ നീണ്ട പരിശ്രമത്തിനൊടുവില്‍ 14 നിലക്കെട്ടിടം ക്ലീന്‍. വൃത്തിയാക്കലിന് ആവശ്യമായ ഉപകരണങ്ങളും മറ്റു വസ്തുക്കളും ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നത് പണി കൂടുതല്‍ എളുപ്പമുള്ളതാക്കി.

തിങ്കളാഴ്ചയോടെ ആശുപത്രി പ്രവര്‍ത്തനം തുടങ്ങാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. പക്ഷെ അതിനു മുമ്പ് തീര്‍ക്കാന്‍ ഇനിയും പണികള്‍ ഏറെ ബാക്കിയുണ്ട്. ഉപയോഗിക്കാതിരുന്നതിനാല്‍ ആശുപത്രിയിലെ സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷന്‍ സംവിധാനം പ്രവര്‍ത്തന രഹിതമാണ്. ജനറേറ്ററുകള്‍, ഇലക്ട്രിക് സംവിധാനങ്ങള്‍ തുടങ്ങിയവയും പ്രവര്‍ത്തനരഹിതം. കൊറോണ കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ വേണ്ട അവശ്യ വസ്തുക്കള്‍ ഏതാണ്ട് എല്ലാം തന്നെ ആശുപത്രിയില്‍ ലഭ്യമാണ്.

യുദ്ധകാലാടിസ്ഥാനത്തില്‍ ഇവയെല്ലാം പ്രവര്‍ത്തന സജ്ജമാക്കാനുള്ള ദൗത്യമാണ് ഇനി ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മെഡിക്കല്‍ എക്യുപ്മെന്റ് ടെക്നിഷ്യന്മാര്‍ പലരും നാടുകളിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. ഇവരെ കണ്ടെത്തി പൊലീസിന്റെ സഹായത്തോടെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. വിദഗ്ധ കരങ്ങള്‍ കൂടിയെത്തുമ്പോള്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ വിളിക്കാന്‍ മടിക്കേണ്ടെന്നു പറഞ്ഞാണ് രാഷ്ട്രീയത്തിലെ യുവപ്രതീക്ഷകള്‍ മടങ്ങിയതും.

ഇതിനിടെ കഴിഞ്ഞ ദിവസം കലക്ടറുടെ ഫേസ്ബുക്കിലൂടെ സഹായം വാഗ്ദാനം ചെയ്തവരുമുണ്ട്. ഡ്രൈവര്‍മാര്‍, ഇലക്ട്രീഷ്യന്‍, സ്പ്രേ പെയിന്റര്‍, ഫാര്‍മസിസ്റ്റ്, കോണ്‍ട്രാക്ടര്‍മാര്‍, നഴ്സുമാര്‍ അങ്ങനെ നീണ്ട നിരയാണ് സേവന സന്നദ്ധരായി മുന്നോട്ടു വന്നത്. പലരും ഫേസ്ബുക്കില്‍ തന്നെ ഫോണ്‍ നമ്പരുകളും പങ്കുവച്ചു. ഇവരുടെ സേവനങ്ങളും ഉപയോഗപ്പെടുത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ആശുപത്രികളും ഹോസ്റ്റലുകളും കല്യാണ മണ്ഡപങ്ങളും കെട്ടിടങ്ങളും ഇതുപോലെ സേവനങ്ങള്‍ക്കായി പ്രവര്‍ത്തന സജ്ജമാക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നിട്ടുള്ളത്.

ജില്ലാ കലക്ടര്‍ എസ്. സുഹാസിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സിഡന്റ് കമാണ്ടറായ സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗാണ് ആശുപത്രി ഏറ്റെടുത്ത് ഉത്തരവിട്ടത്. കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി ആനന്റ്, തഹസില്‍ദാര്‍ മുഹമ്മദ് സാബിര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ഹനീഷ് തുടങ്ങിയവര്‍ക്കാണ് സെന്ററിന്റെ ഏകോപന ചുമതല.

സാമൂഹ വ്യാപനം ഉണ്ടാകുന്നുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്നും അതിനായി റാപിഡ്ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിലൂടെ പെട്ടെന്ന് ഫലം അറിയാന്‍ കഴിയും. വെന്റിലേറ്റര്‍, എന്‍ 95 മാസ്‌ക്, ഓക്സിജന്‍ സിലിണ്ടര്‍, കൈയുറകള്‍, ബയോ മെഡിക്കല്‍ ഉപകരണം എന്നിവയുടെ നിര്‍മ്മാണത്തിന് നടപടികള്‍ ആരംഭിച്ചു. കൊച്ചിയിലെ സൂപ്പര്‍ ഫാബ് ലാബ്, വന്‍കിട ചെറുകിട സംരംഭങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം കോര്‍ത്തിണക്കുന്ന പദ്ധതിയാണ് ആവിഷ്‌ക്കരിച്ചത്. ഇതിനായി കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റര്‍ സ്ഥാപിക്കും. മോഡലുകള്‍ വികസിപ്പിക്കുന്നതിന് ഫാബ് ലാബിനൊപ്പം വി എസ്എസ്ഇയുടെ സൗകര്യങ്ങളും പ്രയോജനപ്പെടുത്തും.

ആരംഭിച്ചത് 1059 കമ്യൂണിറ്റി കിച്ചണുകള്‍
1059 കമ്മ്യൂണിറ്റി കിച്ചണ്‍ ഇതുവരെ ആരംഭിച്ചു. ഞായറാഴ്ചയോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കും. ശനിയാഴ്ച 52,480പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം നല്‍കി. 41,826 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി. ഇതില്‍ 31,263 പേര്‍ക്ക് വീട്ടില്‍ എത്തിച്ചു നല്‍കി.

കോവിഡ്-19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എംപി ഫണ്ടില്‍ നിന്നും ഒരുകോടി രൂപ സംഭാവന നല്‍കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതോടൊപ്പം കേന്ദ്രമന്ത്രി എന്ന നിലയില്‍ ലഭിക്കുന്ന ഒരുമാസത്തെ ശമ്പളവും അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കോവിഡ് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ക്കായി ടെലി കണ്‍സള്‍ട്ടേഷന്‍ സെന്റര്‍
കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം ടെലി കണ്‍സള്‍ട്ടേഷന്‍ സെന്റര്‍ തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ക്ക് ചികിത്സ സംബന്ധമായ സംശയം ചോദിക്കാന്‍ വേണ്ടിയാണിത്. നമ്പര്‍- 9115444155.

സഹായം നല്‍കാന്‍ മലയാളം മിഷന്‍ ഹെല്‍പ്ലൈന്‍
കോവിഡ് 19 ഭീതിയില്‍ കേരളത്തിനു വെളിയിലുള്ള സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കഴിയുന്ന മലയാളികള്‍ക്കു സഹായം നല്‍കാന്‍ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ ഹെല്‍പ് സെന്ററുകള്‍ ആരംഭിച്ചു. ഇന്ത്യയ്ക്കു പുറത്തു 30 രാജ്യങ്ങളിലേക്കും ഇന്ത്യയ്ക്കകത്തു കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും വരും ദിവസങ്ങളില്‍ ഹെല്‍പ് ഡസ്‌കുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഹെല്‍പ് സെന്ററുകളുടെ ഫോണ്‍ നമ്പര്‍:  തമിഴ്നാട്-9544151820  തെലങ്കാന-8499040909  കര്‍ണാടക-9497378808  ന്യൂ ഡല്‍ഹി-9582195685  അരുണാചല്‍പ്രദേശ്- 9436068477 , പശ്ചിമ ബംഗാള്‍- 9433630070 ന് മഹാരാഷ്ട്ര-9892451900 , ഗുജറാത്ത്-9328296191   ജാര്‍ഖണ്ഡ്-8809380464  മധ്യപ്രദേശ്-9826218796 , നാഗലാന്‍ഡ്- 9436094465.

ഇന്ത്യയ്ക്കു വെളിയില്‍:  ആഫ്രിക്ക- 2348150682701, യുഎസ്എ-6784515477 , ഫ്രാന്‍സ്- 33644385915 ബഹ്റിന്‍-97336045442 , യുകെ-447882791150 , സൗദി അറേബ്യ- 966508716292 , കുവൈത്ത്-96599122984  നോര്‍വേ- 4796810761,  ഒമാന്‍- 96892338105 , ദുബായ്- 971556209648, ഖത്തര്‍-0097470657331 , അബുദബി-971554220514

ചെങ്ങളത്ത് കോവിഡ് മുക്തരായ ദമ്പതികളെ ഡിസ്ചാര്‍ജ് ചെയ്തു
കോവിഡ് ബാധിച്ചു ചികിത്സയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ചെങ്ങളം സ്വദേശിയും ഭാര്യയും ഡിസ്ചാര്‍ജായി. ഇവര്‍ രോഗമുക്തരായെന്നു കണ്ടെത്തിയിരുന്നു. ഇവരുടെ മകളും ഒപ്പമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category