1 GBP = 94.20 INR                       

BREAKING NEWS

പോളിമെര്‍ ചെയിന്‍ റിയാക്ഷന്‍ ടെസ്റ്റിലൂടെ ഒരു ദിവസം ചെയ്യാനാകുന്നത് 400 പേരുടെ സ്രവ പരിശോധന; റാപ്പിഡ് ടെസ്റ്റിലൂടെ പ്രമേഹം തിരിച്ചറിയുന്ന വേഗത്തില്‍ രക്ത പരിശോധനയിലൂടെ ആന്റിബോഡിയുടെ സാന്നിധ്യം ഉറപ്പിച്ച് വൈറസ് ശരീരത്തിലുണ്ടോ എന്ന് തിരിച്ചറിയാം; സമൂഹ വ്യാപനത്തെ ചെറുക്കാന്‍ ദക്ഷിണ കൊറിയയും സിംഗപ്പൂരും നടത്തിയ ടെസറ്റിലേക്ക് കേരളവും; ലക്ഷ്യം ദിവസവും ആയിരക്കണക്കിന് സാമ്പിളുകളുടെ പരിശോധന; ക്യൂബന്‍ മരുന്നും ഉടന്‍ എത്തും; കോവിഡ് 19നില്‍ എല്ലാ സാധ്യതയും തേടി കേരളം

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്തു കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം ഇനിയും ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലില്‍ സര്‍ക്കാര്‍. വിദേശത്ത് നിന്ന് വന്നവരും അവരുമായി അടുത്തിടപെഴുകിയവര്‍ക്കും മാത്രമേ വൈറസ് പിടിപെട്ടിട്ടുള്ളൂവെന്നാണ് വിലയിരുത്തല്‍. ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവായ ഉസ്മാനം യാത്രകള്‍ക്കിടെ വൈറസ് ബാധിതരെ കണ്ടിട്ടുണ്ടെന്നും കരുതുന്നു. എങ്കിലും ഈ സംശയം അതിവേഗം നീക്കാനാണ് സര്‍ക്കാര്‍ നീക്കം. കണ്ണൂരും കാസര്‍ഗോഡും ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇതിന് വേണ്ടിയാണ് കൊറോണ ബാധയുണ്ടോ എന്നറിയാന്‍ എന്നറിയാന്‍ റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള തീരുമാനം. ആന്റിബോഡി ഉപയോഗിച്ചുള്ള പരിശോധനയാണിത്.

അതിവേഗം ഫലം അറിയാന്‍ സാധിക്കുന്ന റാപ്പിഡ് ടെസ്റ്റിനെ ഇനി കേരളവും ആശ്രയിക്കും. നിലവില്‍ പിസിആര്‍ (പോളിമെര്‍ ചെയിന്‍ റിയാക്ഷന്‍) ടെസ്റ്റ് വഴിയാണ് ഇന്ത്യയില്‍ എല്ലാ രോഗികളിലും വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയുന്നത്. കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനാലാണ് ഇത്. ഈ പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണം. സാമൂഹ്യ വ്യാപനം നടന്നോ എന്ന് പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് അതിവേഗം ഫലം ടെസ്റ്റിലേക്ക് കേരളം നീങ്ങുന്നത്. കൊറോണ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ലോകത്തെ മറ്റ് രാജ്യങ്ങളും റാപ്പിഡ് ടെസ്റ്റിലൂടെ ഫലങ്ങള്‍ കണ്ടെത്തിയിരുന്നു.

വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാലുണ്ടാകുന്ന ആന്റിബോഡികള്‍ തിരിച്ചറിയുന്ന രീതിയാണ് റാപ്പിഡ് ടെസ്റ്റ്്. വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ ദിവസങ്ങള്‍ക്കകം ശരീരം ആന്റിബോഡികള്‍ നിര്‍മ്മിച്ച് തുടങ്ങും. ഈ ആന്റിബോഡികള്‍ രക്തത്തിലുണ്ടോ എന്ന് അതിവേഗം കണ്ടെത്തും. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ടെസ്റ്റ് നടത്താം. എളുപ്പവുമാണ്. സമൂഹ്യ വ്യാപനമുണ്ടായോ എന്നറിയാന്‍ റാപ്പിഡ് ടെസ്റ്റാണ് ഫലപ്രദമായി ഉപയോഗപ്പെടുത്തുക. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ ഇതുവഴി അധികൃതര്‍ക്ക് സാധിക്കും. ചെലവും കുറവാണ്.

വൈറസ് ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ച് ഏതാനം ദിവസങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ റാപ്പിഡ് ടെസ്റ്റിലൂടെ ഫലം അറിയാന്‍ സാധിക്കു. നിലവില്‍ നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവര്‍ തുടങ്ങിയ എല്ലാവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാന്‍ റാപ്പിഡ് ടെസ്റ്റ് സഹായിക്കും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം സമൂഹവ്യപനം തടയാന്‍ പ്രത്യേക ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. രോഗികളില്‍ ക്യൂബയില്‍ നിന്നുള്ള മരുന്നു പരീക്ഷിക്കുന്നതിനും അനുമതി തേടിയിട്ടുണ്ട്.

എല്ലാജില്ലകളിലും വൈറസ്ബാധ സ്ഥിരീകരിച്ചതോടെ അതിനിര്‍ണായക ഘട്ടത്തിലാണ് സംസ്ഥാനം. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്ന ആവശ്യമാണ് റാപ്പിഡ് ടെസ്ററ്. രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നോക്കുന്നതുപോലെ രക്തമെടുത്ത് ചെയ്യുന്ന പരിശോധനയാണിത്. നമ്മുടെ ശരീരത്തില്‍ രോഗബാധയുണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ശരീരം ഉല്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടുപിടിക്കുന്നതിലൂടെയാണ് വൈറസ് ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കും.

കൂടുതല്‍ പേരില്‍ പരിശോധന നടത്തണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ പേരില്‍ പരിശോധന നടത്തിയാണ് രോഗവ്യാപനത്തിന്റെ തീവ്രത കുറച്ചത്. ഈ രീതിയാണ് കേരളവും അവലംബിക്കാന്‍ പോകുന്നത്. നിലവിലുള്ള പരിശോധനവഴി നമ്മുടെ സംസ്ഥാനത്ത് 400 താഴെ സാംപിളുകള്‍ മാത്രമാണ് ഒരു ദിവസം പരിശോധിക്കാനാകുന്നത്. ഇതുവരെ 5769 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. റാപ്പിഡ് ടെസ്റ്റ് വരുന്നതോടെ ഇത് മാറും. ദിവസവും ആയിരക്കണക്കിന് സാമ്പിളുകള്‍ പരിശോധിക്കാനാകും.

ക്യൂബന്‍ ചൈനീസ് കമ്പനികളുടെ സംയുക്ത സംരംഭമായ ഇന്റര്‍ഫെറോണ്‍ ആല്‍ഫാ 2 ബി എന്ന മരുന്നു രോഗികളില്‍ പരീക്ഷിക്കുന്നതിനും സംസ്ഥാനം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി തേടിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category