1 GBP = 93.00 INR                       

BREAKING NEWS

കഞ്ഞി കുടിക്കാന്‍ നിവര്‍ത്തിയില്ലാതെ ലോകം കരയുമ്പോഴും തൂക്കിവിറ്റും മുയലുകളെ ചോരയൊലിക്കുന്ന നിലത്ത് കശാപ്പ് ചെയ്തും ക്ഷുദ്രജീവികളെ മറയില്ലാതെ ശാപ്പിട്ടും ചൈനാക്കാര്‍ വിജയമാഘോഷിക്കുന്നു; കൊറോണയെ തുരത്തിയതിന്റെ ആഘോഷം വിനയാകുമ്പോള്‍ എന്നു നന്നാകും ചൈനാക്കാരേ നിങ്ങള്‍ എന്ന് ചോദിച്ചു ലോകം

Britishmalayali
kz´wteJI³

ങ്ങളെ തല്ലണ്ട മാളോരേ ഞങ്ങള്‍ നന്നാവില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണോ, ലോകത്തിന് കൊറോണയെന്ന മഹാമാരി സമ്മാനിച്ച ചൈനാക്കാര്‍? കൊറോണയെ തുരത്തിയതിന്റെ സന്തോഷം അവര്‍ ആഘോഷിക്കുന്നത് കാണുമ്പോള്‍ ലോകം മുഴുവന്‍ ചോദിക്കുന്ന ചോദ്യമാണിത്. വര്‍ഷങ്ങളായി വന്യമൃഗങ്ങള്‍ക്കുള്ളില്‍ കുടിയിരിക്കുന്ന വൈറസുകള്‍ മ്യൂട്ടേഷന്‍ സംഭവിച്ച് പലവിധത്തില്‍ സമ്പര്‍ക്കത്തില്‍ വരുന്ന മനുഷ്യ ശരീരത്തിലേക്ക് കുടിയേറുകയാണ് എന്ന് തെളിഞ്ഞിട്ടും ചൊട്ടയിലെ അളിഞ്ഞ ശീലം ഉപേക്ഷിക്കാതെ ആനന്ദസാഗരത്തില്‍ ആറാടുകയാണ് ചൈനാക്കാര്‍.

കൊറോണയെ തുടര്‍ന്ന് മാസങ്ങളോളം അടച്ചുപൂട്ടിയിരുന്ന വന്യജീവി മാര്‍ക്കറ്റ് ഇന്നലെ തുടര്‍ന്നപ്പോള്‍ ചൈനാക്കാര്‍ അത് ആഘോഷമാക്കുന്നതിന്റെ വിവിധ ചിത്രങ്ങള്‍ ഇന്ന് പല പാശ്ചാത്യ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു.തെക്ക്  പടിഞ്ഞാറന്‍ ചൈനയിലെ ഗുലിന്‍ മാര്‍ക്കറ്റില്‍ വിവിധ ഇനത്തില്‍ പെടുന്ന ജീവികളെ കുത്തിനിറച്ച കൂടുകള്‍ ഒന്നിനുമീതെ ഒന്നായി അടുക്കിവച്ചിരിക്കുന്ന ദൃശ്യമായിരുന്നു മെയില്‍ ഓണ്‍ സന്‍ഡെയുടെ കറസ്‌പോണ്ടന്റ് ചിത്രീകരിച്ചത്. തെക്കന്‍ ചൈനയിലെ ഡോണ്‍ഗുവാനില്‍ നിന്നും മറ്റൊരു കറസ്‌പോണ്ടന്റ് ചിത്രീകരിച്ചത്, കൊറോണാ ബാധക്ക് കാരണക്കാരന്‍ എന്ന് സംശയിക്കപ്പെടുന്ന വവ്വാലുകള്‍ക്കൊപ്പം, തേളുകളേയും മറ്റു ജീവികളേയും മരുന്നെന്ന പേരില്‍ വില്‍ക്കുന്ന ഒരു തെരുവുകച്ചവടക്കാരന്റെ  ദൃശ്യമായിരുന്നു.

നീണ്ട കാലത്തെ ലോക്ക്ഡൗണ്‍ നീക്കിയപ്പോള്‍ ചൈന സാധാരണ നിലയിലേക്ക് വരുന്ന ദൃശ്യങ്ങളാണ് ഇതൊക്കെ. ചൈനാക്കാരുടെ പ്രിയപ്പെട്ട ശീതകാല ഭക്ഷണമായ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും ഇന്നലെ ഗുലിന്‍ മാര്‍ക്കറ്റില്‍ സുലഭമായിരുന്നു. ചൈന കൊറോണാ ഭീതിയില്‍ നിന്നും മുക്തമായി എന്നും ഇനി അത് വിദേശ രാജ്യങ്ങളുടെ മാത്രം പ്രശ്‌നമാണെന്നുമാണ് ഇപ്പോള്‍ മിക്ക ചൈനാക്കാരും വിശ്വസിക്കുന്നതെന്നാണ് ഈ കറസ്‌പോണ്ടന്റ് പറയുന്നത്. മാര്‍ക്കറ്റുകളെല്ലാം പഴയതുപോലെത്തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരേയൊരു വ്യത്യാസം, ആരെങ്കിലും ഫോട്ടോ എടുക്കുന്നുണ്ടെങ്കില്‍ തടയുവാന്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉണ്ടെന്നുള്ളത് മാത്രമാണെന്നും അദ്ദേഹം പറയുന്നു.

വുഹാനിലെ മാര്‍ക്കറ്റിലാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത്. നാളുകളോളം അത് മൂടിവയ്ക്കുകയും അത് പുറത്ത്‌കൊണ്ടുവരാന്‍ ശ്രമിച്ച ഡോ. ഡി വെന്‍ലിയാംഗിനെ പോലെയുള്ളവരെ നിശബ്ദരാക്കുകയും ചെയ്തു. അദ്ദേഹം പിന്നീട് കൊറോണാ ബാധമൂലം മരണമടയുകയാണ് ഉണ്ടായത്. കൊറോണാ ഭീഷണി താത്ക്കാലികമായെങ്കിലും നീങ്ങിയ സാഹചര്യത്തില്‍ ഈ രോഗം പൊട്ടിപ്പുറപ്പെട്ടത് ചൈനയിലല്ലെന്നും നവംബറില്‍ ഇറ്റലിയില്‍ ആയിരുന്നു എന്നുമുള്ള പുതിയ സിദ്ധാന്തമാണ് ഇപ്പോള്‍ ചൈനീസ് സോഷ്യല്‍ മീഡിയയായ വെബോയിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. നേരത്തേ അമേരിക്കന്‍ സൈനികരാണ് വുഹാനില്‍ കൊറോണ പരത്തിയതെന്ന സിദ്ധാന്തവും ചൈന പ്രചരിപ്പിച്ചിരുന്നു.

ഇന്ന് വുഹാനില്‍ മാത്രമാണ് ലോക്ക്ഡൗണ്‍ നിലവിലുള്ളത്. അവിടെപ്പോലും പലപല നിയന്ത്രണങ്ങളും മാറ്റിക്കൊണ്ടിരിക്കുകയാണ്. മറ്റെല്ലായിടത്തുമുള്ള മാര്‍ക്കറ്റുകളിലെ, കരിങ്കല്‍ പാകിയ വൃത്തിഹീനമായ നിലങ്ങളീല്‍ മുയലുകളും മറ്റ് അനേകം ജീവികളുമെല്ലാം തികച്ചും അനാരോഗ്യകരമായ സാഹചര്യത്തില്‍ കശാപ്പ് ചെയ്യപ്പെടുകയാണ്, ലോകത്തിനു മുന്നില്‍ മറ്റൊരു ഭീഷണിയായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category