
വാഷിങ്ടണ്‍: ലോകത്തെ ഒന്നടങ്കം വിറപ്പിച്ച് കോവിഡ് 19ന്റെ അതിവേഗ പടയോട്ടം. ദിവസവും ആയിരക്കണക്കിന് ആളുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി മരിച്ചു വീഴുമ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ് ലോകവും അജയ്യരെന്ന് സ്വയം കരുതിയ ഭരണകൂടങ്ങളും. ലോകത്തിലെ വികസിത രാജ്യങ്ങളിലാണ് കൊറോണ കൂടുതല്‍ ഭീതി വിതച്ച് മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത് എന്നതും ശ്രദ്ധേയം.
കൊറോണ വൈറസ് ബാധിച്ച് 190ലേറെ രാജ്യങ്ങളിലായി ഇതുവരെ മരിച്ചവരുടെ എണ്ണം 30,000 കടന്നു. ഇതുവരെ ലോകത്ത് 30,883 പേരുടെ ജീവന് ആണ് കൊറോണ എന്ന കൊലയാളി വൈറസ് കവര്‍ന്നെടുത്തത്. യൂറോപ്പില്‍ 20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആറരലക്ഷം കടന്നു. ഇതുവരെ 6,64,103 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നോക്കി നില്‍ക്കെ ആളുകള്‍ മരിച്ചു വീഴുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇറ്റലിയില്‍ മാത്രം കോവിഡ് 19 ബാധിച്ചുള്ള മരണം പതിനായിരും കടന്നു. 10,023 പേരാണ് ഇതുവരെ ഇറ്റലിയില്‍ മരിച്ചത്. ഇന്നലെ മാത്രം മരിച്ചത് 889 പേരാണ്.
സ്പെയിനില്‍ 5982 പേരും, ഫ്രാന്‍സില്‍ 2314 പേരും, ഇറാനില്‍ 2517 പേരും, ചൈനയില്‍ 3300 പേരും മരിച്ചു. ഇതുവരെ രോഗം ഭേദമായവര്‍ 1,42,361പേരാണ്. അമേരിക്കയില്‍ രോഗവ്യാപനം ഈ നിലയില്‍ തുടര്‍ന്നാല്‍ നിര്‍ബന്ധിത ക്വാറന്റൈന് പ്രഖ്യാപിക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്.
കൊറോണ പരിഭ്രാന്തി പരത്തി ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കയില്‍ മരണം 2000 പിന്നിട്ടു. 2211 പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്. 1,23,313 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 19, 187 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 515 പേരാണ് ഇന്നലെ അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം അരലക്ഷത്തിലേറെ കോവിഡ് ബാധിതരുണ്ട്. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ് ട്രംപും അമേരിക്കന്‍ ഭരണ കൂടവും. ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തിര സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയിരിക്കുകയാണ്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടതോടെ 2 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് നിലവില്‍ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക , പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുക , ആരോഗ്യ മേഖല ശക്തമാക്കുക എന്നിവയാണ് പാക്കേജിന്റെ ലക്ഷ്യങ്ങള്‍. അഞ്ച് മിനിറ്റിനകം കോവിഡ് സ്ഥിരീകരിക്കാനാകുന്ന തരത്തില്‍ സ്വകാര്യ കമ്പനി വികസിപ്പിച്ച് പരിശോധനയ്ക്ക് അമേരിക്ക അനുമതി നല്കി.
പന്ത്രണ്ടു പേര് മരിച്ച പാക്കിസ്ഥാനില്‍ രോഗികളുടെ എണ്ണം 1400 കടന്നു. അയര്‍ലന്‍ഡും വിയറ്റ്നാമും സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയില്‍ വിലക്ക് ലംഘിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് റബ്ബര്‍ബുള്ളറ്റ് പ്രയോഗിച്ചു. അതേസമയം ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തി.
74 രാജ്യങ്ങളിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. എണ്‍പതിലേറെ രാജ്യങ്ങള്‍ സാമ്പത്തിക സഹായത്തിനായി സമീപിച്ചിട്ടുണ്ടെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു. 2009ലെ മാന്ദ്യത്തേക്കാള്‍ ഗുരുതരമായ സ്ഥിതി വിശേഷമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 74 രാജ്യങ്ങളിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികള്‍ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam