1 GBP = 93.00 INR                       

BREAKING NEWS

ലോകത്ത് അഞ്ച് കോടി ജനങ്ങളുടെ ജീവനെടുത്ത സ്പാനിഷ് ഫ്ളുവില്‍ നിന്നും രക്ഷപ്പെട്ട ആ അത്ഭുത മനുഷ്യനെ കൊറോണയും സ്പര്‍ശിച്ചില്ല; ഇറ്റലിയില്‍ പതിനായിരങ്ങളുടെ ജീവനെടുത്ത കൊറോണയില്‍ നിന്നും 101 കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി; വയസ്സന്മാര്‍ മരിച്ചു വീഴുന്ന മഹാരോഗത്തില്‍ നിന്നും ഒരാഴ്ച കൊണ്ട് മുക്തി നേടി ആ വൃദ്ധന്‍ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ വിശ്വസിക്കാനാവാതെ ലോകം

Britishmalayali
kz´wteJI³

റോം: കൊറോണയില്‍ നിന്നും 101കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടപ്പോള്‍ വിശ്വസിക്കാനാവാതെ ലോകം. വൃദ്ധന്മാര്‍ മരിച്ചു വീഴുന്ന ഈ മഹാമാരിയില്‍ നിന്നും ഒരാഴ്ച കൊണ്ടാണ് മുക്തി നേടി ആ വൃദ്ധന്‍ ആശുപത്രി വിട്ടത്. ലോകത്ത്കോടിക്കണക്കിന് ആളുകളുടെ ജീവനെടുത്ത സ്പാനിഷ് ഫ്ളൂവിന്റെ സമയത്ത് ജനിച്ച ആ അത്ഭുത ശിശുവാണ് ഇന്ന് വൃദ്ധനായെങ്കിലും കൊറോണയില്‍ നിന്നും ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടിരിക്കുന്നത്.

വൃദ്ധന്മാര്‍ മരിച്ചു വീഴുന്ന രോഗദം എന്ന് ലോകം മുഴുവന്‍ അറിയപ്പെടുമ്പോഴാണ് 101കാരനായ ആ അത്ഭുത മനുഷ്യന്‍ വൈറസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരികെ കയറിയത്. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ മരിക്കാന്‍ വിട്ടു കൊടുക്കുന്ന ഇറ്റലിയിലാണ് സംഭവം. അസുഖം ഭേദമായ വൃദ്ധനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വിടുകയും ചെയ്തു. ലോകത്ത് അഞ്ച് കോടി ജനങ്ങളുടെ ജീവന്‍ കവര്‍ന്ന സ്പനാഷ് ഫ്ളൂവില്‍ നിന്നും രക്ഷപ്പെട്ട ആ നവജാത ശിശു ഇന്ന് വൃദ്ധനായപ്പോള്‍ കൊറോണയും അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. കൊറോണ വൈറസില്‍ നിന്നും രക്ഷപ്പെട്ട ലോകത്തെ അപൂര്‍വ്വം വൃദ്ധന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് വടക്ക് കിഴക്കന്‍ ഇറ്റലിയിലെ റിമിനിയില്‍ നിന്നുമുള്ള ഈ മനുഷ്യന്‍.

ഈ ആഴ്ച ആദ്യം ആശുപത്രിയില്‍ നിന്നും വിട്ടയച്ച ഇയാള്‍ ഇപ്പോള്‍ വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം സുഖമായി ഇരിക്കുന്നു. വൃദ്ധന്മാര്‍ക്കും ആരോഗ്യ പ്രശ്നമുള്ളവര്‍ക്കും അപകടകാരിയായ ഈ രോഗം 101കാരനെ വെറുതെ വിട്ടതിന്റെ അത്ഭുതത്തിലാണ് ഇറ്റലിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ഇറ്റലിയില്‍ മരിച്ച 86 ശതമാനം പേരും 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. കഴിഞ്ഞ ആഴ്ചയാണ് പേരു പുറത്ത് വിടാത്ത ഈ മനുഷ്യനില്‍ കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ ഈ ആഴ്ച ആദ്യം തന്നെ അസുഖം ഭേദമായി ഇയാള്‍ വീട്ടിലേക്ക് തിരികെ പോവുക ആയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category