1 GBP = 97.50 INR                       

BREAKING NEWS

കിടക്കയില്‍ ഒരു നിമിഷം ഇരിക്കുമ്പോള്‍ തലേദിവസം ശുശ്രൂഷിച്ച രോഗികളൊക്കെ മനസില്‍ വരും; വീട്ടുകാര്‍ക്കെല്ലാമുള്ള ഭക്ഷണം പാചകം ചെയ്യണം. ഇതിനിടെ സ്വന്തം കാര്യങ്ങളൊക്കെ നോക്കണം; ഒടുവില്‍, ഉറങ്ങിക്കിടക്കുന്ന മക്കളോട് ഉള്ളില്‍ ഗുഡ്ബൈ പറഞ്ഞ് എണ്ണയിട്ട യന്ത്രം പോലെ ഓട്ടം; ഭര്‍ത്താവിന്റെ ബൈക്കിനു പിന്നില്‍ കയറി ഒറ്റപ്പാച്ചില്‍; ഡോക്ടര്‍ റൗണ്ട്സിനെത്തും മുന്‍പേ രോഗികളുടെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും ശ്വസനവേഗവുമെല്ലാം രേഖപ്പെടുത്തണം; സ്വജീവിതം മാറ്റിവെച്ച മാലാഖമാര്‍ക്കായി വൈറല്‍ കുറിപ്പ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വന്തം ജീവിതം പോലും പണയപ്പെടുത്തിയാണ് ദൈവത്തിന്റെ മാലാഖമാരെന്ന് അറിയപ്പെടുന്ന നേഴ്സുമാര്‍ ജോലിയുമായി മുന്നോട്ട് പോകുന്നത്. കോഴിക്കോട് നിപ്പ ബാധയേറ്റപ്പോള്‍ സ്വയം ജീവന്‍പലിയര്‍പ്പിച്ച ലിനി സിസ്റ്റര്‍ ഉള്‍പ്പടെ മരണം വരിച്ചപ്പോള്‍ കേരളത്തിലെ നഴ്സുമാര്‍ക്കായി എഴുതിയ കുറിപ്പാണ് വൈറലായി മാറുന്നത്.

കുറിപ്പ് ചുവടെ :-

സ്വന്തം ജീവന്‍ വകവയ്ക്കാതെ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്സുമാര്‍ക്ക് ഇന്നത്തെ സല്യൂട്ട്..!നിപ്പ രോഗികളെ ശുശ്രൂഷിച്ച്, ഒടുവില്‍ ജീവന്‍തന്നെ നഷ്ടമായ ലിനി എന്ന നഴ്സിനെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം നഴ്സസ് അസോസിയേഷന്റെ ആ ഗാനം ഓര്‍മവരും; അറയ്ക്കല്‍ നന്ദകുമാര്‍ എഴുതിയ വരികള്‍..:

'രാത്രി പകലേതെന്നറിയാതെ...

രോഗങ്ങള്‍ ആര്‍ത്തുവിളിക്കുമിടനാഴിയില്‍...

എണ്ണയിട്ടോടുന്ന യന്ത്രമായ് ഒടുവിലീ...

മണ്ണില്‍ ഒടുങ്ങുന്ന ജന്മങ്ങളായ്...

മരണം മണക്കുന്ന ചുവരിലെ

നിഴലിലൂടൊഴുകുന്ന

വെള്ളരിപ്രാവുകളേ...'

രാവിലെ 5 മണിക്ക് അലാം കേള്‍ക്കുമ്പോള്‍ ഉണരണം... കിടക്കയില്‍ ഒരു നിമിഷം ഇരിക്കുമ്പോള്‍ തലേദിവസം ശുശ്രൂഷിച്ച രോഗികളൊക്കെ മനസ്സില്‍ വരും. അവരുടെ ജീവിതഭാരമോര്‍ത്തു തല കനം വയ്ക്കുമ്പോള്‍ ഉറക്കച്ചടവുകൊണ്ടു മൂക്കു കുത്തും.

ഉറങ്ങണമെന്നു തോന്നും. പക്ഷേ, ഉടന്‍ ഉണരും. ഒറ്റ ഓട്ടം അടുക്കളയിലേക്ക്. വീട്ടുകാര്‍ക്കെല്ലാമുള്ള ഭക്ഷണം പാചകം ചെയ്യണം. ഇതിനിടെ സ്വന്തം കാര്യങ്ങളൊക്കെ നോക്കണം. ഒടുവില്‍, ഉറങ്ങിക്കിടക്കുന്ന മക്കളോട് ഉള്ളില്‍ ഗുഡ്ബൈ പറഞ്ഞ് എണ്ണയിട്ട യന്ത്രം പോലെ ഓട്ടം. ഭര്‍ത്താവിന്റെ ബൈക്കിനു പിന്നില്‍ കയറി ഒറ്റപ്പാച്ചില്‍.

ആദ്യ ജംക്ഷനില്‍ പൊലീസ് കൈ കാട്ടുമ്പോള്‍ കാര്‍ഡെടുത്തു കാട്ടും: ആശുപത്രിയിലെ നഴ്സാണ്... പോകാതിരിക്കാന്‍ വയ്യ. കാര്‍ഡ് പിന്നെ ബാഗില്‍ വയ്ക്കില്ല. ഇടയ്ക്കിടെ കാട്ടേണ്ടതാണ്.

മെഡിക്കല്‍ കോളജുകളിലേക്ക് ചിലപ്പോള്‍ 20 കിലോമീറ്ററിലേറെ ദൂരമുണ്ടാകും. മുന്‍പ് ബസില്‍ വന്നിരുന്ന നഴ്സുമാരാണ്. ഇപ്പോള്‍ ഈ ദൂരം മുഴുവന്‍ ബൈക്കിനു പിന്നില്‍. പലയിടത്തു കാര്‍ഡ് കാട്ടി അതിരുകള്‍ ഭേദിച്ച് ആശുപത്രി കവാടത്തിലെത്തിയാല്‍ ഒറ്റ ഓട്ടമാണ്. ഓടുമ്പോള്‍ മനസ്സില്‍ ഭര്‍ത്താവ് തിരിച്ചു ചെല്ലുന്നതുവരെ പൊലീസ് തടയുമോ എന്ന ആശങ്ക.

നേരെ ചെന്നാല്‍ കൈ കഴുകി മാത്രമേ അകത്തു കയറാനാകൂ. കോവിഡ് രോഗികളുടെ ഐസലേഷന്‍ വാര്‍ഡിലാണ് ജോലിയെങ്കില്‍ നേരേ പിപിഇ (പഴ്സനേല്‍ പ്രൊട്ടക്?ഷന്‍ എക്വിപ്മെന്റ്)ക്കുള്ളില്‍ കയറി രോഗികളുടെ അടുത്തേക്ക്.

ഡോക്ടര്‍ റൗണ്ട്സിനെത്തും മുന്‍പേ രോഗികളുടെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും ശ്വസനവേഗവുമെല്ലാം രേഖപ്പെടുത്തണം ഒരു രോഗിയെ തൊട്ടുകഴിഞ്ഞാല്‍ ഉടന്‍ ആ ഗ്ലൗസ് മാറ്റി പുതിയതിടണം. ഇടയ്ക്കു വീണ്ടും കൈകള്‍ കഴുകണം. അല്ലെങ്കില്‍ സാനിറ്റൈസര്‍ സ്പ്രേ ചെയ്ത് കൈകള്‍ കൂട്ടിത്തിരുമ്മണം.

ഡോക്ടര്‍ റൗണ്ട്സ് കഴിഞ്ഞു പോയാലും രോഗിയുടെ കിടക്കയ്ക്കരികില്‍ ഇരിക്കണം. അപ്പോഴാണ് അവര്‍ മനസ്സു തുറക്കുക. നൊമ്പരങ്ങളാണധികവും. ഐസലേഷന്‍ തീരുംവരെ മക്കളെ തൊടാനാവാത്തതിന്റെ വേദന. വാട്സാപ് കോളില്‍ വിളിച്ചു കാണാന്‍ പറ്റുമെന്നതാണ് അവരുടെ ഏക ആശ്വാസം. നഴ്സിനു പലപ്പോഴും അതിനു പോലും സമയം തികയില്ല. ഒരാളുടെ അടുത്തുനിന്ന് മറ്റൊരാളുടെ അടുത്തേക്ക് ഓടണം.

രോഗികളില്‍ പലരും മാനസിക സംഘര്‍ഷമനുഭവിക്കുന്നവരാണ്. 14 മുതല്‍ 28 ദിവസം വരെ ഒരു മുറിയില്‍ കണ്ടുമുട്ടുമ്പോള്‍ വല്ലാത്തൊരടുപ്പം വരും.'എല്ലാം തുറന്നുപറയാന്‍ അവര്‍ക്കു ഞങ്ങളേയുള്ളൂ'. ചിലര്‍ ഇടയ്ക്ക് കയ്യില്‍ കയറിപ്പിടിക്കും. ആശ്വാസത്തിനുവേണ്ടിയുള്ള പിടിയാണ്. രോഗത്തെക്കുറിച്ചുള്ള ആശങ്കയുടെ മുറുക്കമുള്ള പിടി. ആ കൈ ചിലപ്പോള്‍ വിടുവിക്കാന്‍ കഴിയില്ല. 'സോഷ്യല്‍ ഡിസ്റ്റന്‍സ്' എന്ന ആരോഗ്യ അകലം ചിലപ്പോള്‍ തെറ്റിപ്പോകും. രോഗികളെ അത് അറിയിക്കാന്‍ പാടില്ല. അവര്‍ പാനിക് ആകും.

ഐസലേഷനില്‍ കഴിയുന്നവരില്‍ ചിലരൊക്കെ ദുര്‍ബല ഹൃദയരാണ്. പരിശോധനാഫലം വന്നോ എന്ന് ഇടയ്ക്കിടെ ചോദിക്കും. മറുപടി പറയാന്‍ കിട്ടണമെന്നില്ല. അമ്മമാരൊക്കെയാണെങ്കില്‍ ചിലപ്പോള്‍ ദേഹത്തേക്കു ചാഞ്ഞ് കരയും. കോവിഡ് കാലത്ത് അത്ര അടുപ്പം പാടില്ലെന്നു പറയാന്‍ നാവു പൊന്തില്ല. ആശ്വസിപ്പിക്കും. കരച്ചില്‍ തീര്‍ന്നാല്‍ വീണ്ടും പോയി കൈകള്‍ കഴുകി വൃത്തിയാക്കും. തിരിച്ചു ബെഡ്ഡിനരികില്‍ വന്നിരിക്കുമ്പോള്‍ അറിയാതെ കണ്ണ് ഭാരം കൊണ്ടു തൂങ്ങും.

കോവിഡ് നിരീക്ഷണമില്ലാത്ത ആശുപത്രികളില്‍ പക്ഷേ, ചിലപ്പോള്‍ ദീര്‍ഘകാലമായി കിടക്കുന്ന രോഗികളുണ്ടാകും. കാന്‍സറിന്റെയും മറ്റും അവസാനഘട്ടത്തില്‍ കിടക്കുന്ന രോഗികള്‍. ബന്ധുക്കളെ അകത്തേക്കു കടത്തുന്നുണ്ടാവില്ല. അവര്‍ നല്‍കുന്ന പാത്രത്തിലെ കഞ്ഞി രോഗിക്ക് ഇറ്റിറ്റു നല്‍കുന്നവര്‍. വേദനകൊണ്ട് കഴിക്കാന്‍ കൂട്ടാക്കാത്തവരുണ്ടാകും. ബന്ധുക്കളെ കാണമെന്ന് വാശികാട്ടുന്നവരുണ്ട്. പറ്റില്ലെന്നു പറയുന്നതിനേക്കാള്‍ എളുപ്പം അവരുടെ ബന്ധുക്കളായി മാറുകയാണ്.

നഴ്സസ് അസോസിയേഷന്റെ ആ പാട്ടിലെ ആദ്യ വരികള്‍പോലെ:

'അറിയില്ല നിങ്ങള്‍ക്കറിയില്ല നിങ്ങള്‍..

ക്കരികിലീ ശയ്യയില്‍ നാളേറെയായ്...

അടയാത്ത കണ്ണുമായ്... അമ്മയെപ്പോല്‍..

പ്രിയ സോദരേപ്പോല്‍ നിന്ന...

കാവലാളേ...

അറിയില്ല... നിങ്ങള്‍ക്കറിയില്ല..'

ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സ് പറഞ്ഞതിങ്ങനെ:

'കോവിഡ് സുഖപ്പെട്ടു പോകാന്‍ നേരം ആ രോഗി പറഞ്ഞു: ഞാന്‍ ആദ്യമായിട്ടാണു കേട്ടോ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കയറുന്നത്. ഇങ്ങനൊരു സ്നേഹം പ്രതീക്ഷിച്ചില്ല. മറക്കില്ല ഒന്നും... നിങ്ങളേയും'. അന്ന് പിപിഇ വേഷം അഴിച്ചുവച്ചശേഷം കണ്ണാടിയില്‍ നോക്കി തലനിവര്‍ത്തിപ്പിടിച്ച് ഒരു നിമിഷം നിന്നു.

മനസ്സിലുറപ്പിച്ചു: 'ഈ വെള്ളവസ്ത്രത്തോളം വരില്ല, മറ്റൊരു വേഷവും...'

കോവിഡ് കാലത്ത് അവര്‍ മാലാഖമാരാണ്. ചിറകടിശബ്ദം കേള്‍പ്പിക്കാത്ത വെള്ളരിപ്രാവുകള്‍...

നഴ്സുമാരുടെ കോവിഡ്കാലത്തെ അനുഭവങ്ങള്‍ കേട്ട് തയാറാക്കിയത്: സന്തോഷ് ജോണ്‍ തൂവല്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category