1 GBP = 94.20 INR                       

BREAKING NEWS

നായരും നാടാരും തമ്മിലെ പ്രണയത്തെ രണ്ട് വീട്ടുകാരും എതിര്‍ത്തു; പാരലല്‍ കോളേജിലെ അദ്ധ്യാപകന്‍ ടിപ്പര്‍ ഡ്രൈവറായതോടെ മദ്യപാനിയുമായി; വീട്ടുകാരെ തള്ളി പറഞ്ഞ് ക്ഷേത്രത്തിലെ താലികെട്ടിന് ശേഷം മനസ്സിലാക്കിയത് ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങള്‍; മദ്യത്തില്‍ മയക്കി ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് അതേ മുറിയില്‍ രാത്രിയില്‍ കിടന്നുറങ്ങി ഭര്‍ത്താവും; ആദര്‍ശിന്റെ ആത്മഹത്യാ തിയറി പൊളിച്ചത് ഭാര്യയുടെ ദേഹത്തെ മുറിപ്പാടുകള്‍; രാകേന്ദു അന്ന് രാത്രി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത

Britishmalayali
kz´wteJI³

പോത്തന്‍കോട്: ഭാര്യയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ചുകൊന്ന് കെട്ടിത്തൂക്കിയ കേസില്‍ ടിപ്പര്‍-ഓട്ടോ ഡ്രൈവറായ ആദര്‍ശിന്റേത് സമാനതകളില്ലാത്ത ക്രൂരത. ഭാര്യയെ കൊന്ന കേസില്‍ പോത്തന്‍കോട് നന്നാട്ടുകാവ് ജി.വി.എന്‍ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന വാമനപുരം ആനാകുടി കുന്നുംപുറത്ത് വീട്ടില്‍ ആദര്‍ശിനെയാണ് (26) പോത്തന്‍കോട് പൊലീസ് അറസ്റ്റുചെയ്തത്. വേറ്റിനാട് ഐക്കുന്നം ശിവാലയം വീട്ടില്‍ രാജേന്ദ്രന്‍ - ലീന ദമ്പതികളുടെ മൂത്തമകള്‍ രാകേന്ദുവാണ് (24) കൊല്ലപ്പെട്ടത്.

സ്‌കൂള്‍ പഠനകാലത്തേ പ്രണയത്തിലായ ഇവര്‍ കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. രണ്ട് ജാതിയില്‍പ്പെട്ടവരായതിനാല്‍ രാകേന്ദുവിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. രാകേന്ദു നീറമണ്‍കര എന്‍.എസ്.എസ് കോളേജില്‍ അവസാന വര്‍ഷ ഡിഗ്രിക്ക് പഠിക്കവെയാണ് ആദര്‍ശ് കൂട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തത്. രാകേന്ദു നായര്‍ സമുദായാംഗവും ആദര്‍ശ് നാടാരുമായിരുന്നു. ആദര്‍ശിന്റെ വീട്ടിലും വിവാഹത്തെ ആദ്യം എതിര്‍ത്തിരുന്നു. ഈ പ്രണയ വിവാഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ആദര്‍ശിന്റെ മദ്യപാനത്തെ ചൊല്ലിയും വഴിവിട്ട ബന്ധങ്ങളേയും പറ്റിയും ഇവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. സംഭവദിവസം ആദര്‍ശ് വീട്ടിലിരുന്ന് മദ്യപിച്ചു. അതേചൊല്ലി വഴക്കായതോടെ മുറിയിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് അടിച്ചു. നിലവിളി പുറത്ത് വരാതിരിക്കാന്‍ വായ് പൊത്തിപ്പിടിച്ചു. കുപ്പിയില്‍ അവശേഷിച്ച മദ്യം വായിലേക്ക് ഒഴിച്ചു. അബോധാവസ്ഥയിലായ രാകേന്ദുവിനെ കിടപ്പുമുറിയിലെ ഫാനില്‍ മുണ്ടില്‍ കെട്ടിത്തൂക്കി. അതിനുശേഷം അതേമുറിയില്‍ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ 10 മണിയോടെ, രാകേന്ദു ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് ബന്ധുക്കളെ ധരിപ്പിച്ചു. മൃതദേഹം അഴിച്ചെടുത്ത് മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചു.

തൂങ്ങിമരിച്ചെന്നാണ് പൊലീസിനോടും വെളിപ്പെടുത്തിയത്. മൃതദേഹ പരിശോധനയില്‍ രാകേന്ദുവിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തിയത് നിര്‍ണ്ണായകമായി. ഫാനില്‍ കെട്ടിത്തൂക്കിയതിലും അസ്വാഭാവികത ഉണ്ടായിരുന്നു. എങ്കിലും പൊലീസ് സംശയമൊന്നും ആദ്യം പ്രകടിപ്പിച്ചില്ല. പിന്നീട് ആദര്‍ശിനെ വിളിച്ചുവരുത്തി മൃതദേഹത്തില്‍ കണ്ട മുറിവുകളെ സംബന്ധിച്ച് ചോദ്യം ചെയ്തു. ഇതിനിടെ രാകേന്ദുവിന്റെ കുടുംബവും സംശയം ഉന്നയിച്ചിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. രാകേന്ദു തൂങ്ങി മരിച്ചതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ആദര്‍ശിന്റെ നാടകീയ ശ്രമങ്ങള്‍ പോത്തന്‍കോട് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പൊളിക്കുകയായിരുന്നു.

ആദര്‍ശിന്റെ ചില വഴിവിട്ട ബന്ധങ്ങളെക്കുറിച്ചാണ് കൊലപാതക ദിവസം തര്‍ക്കങ്ങള്‍ തുടങ്ങിയത്. മദ്യപിച്ചിരുന്ന ആദര്‍ശ് രാകേന്ദുവുമായി വാക്കേറ്റമുണ്ടായി. 11.30 വരെ തര്‍ക്കം നീണ്ടു. തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന കമ്പി കൊണ്ട് രാകേന്ദുവിനെ മര്‍ദിക്കുകയും കഴുത്തിലും കാലിലും കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് കെട്ടിത്തൂക്കി. അതിനു ശേഷം ബാക്കിയുണ്ടായിരുന്ന മദ്യവും കുടിച്ച് അതേ മുറിയില്‍ തന്നെ കട്ടിലില്‍ കിടന്നുറങ്ങി. അടുത്ത ദിവസം രാവിലെ 10ന് ആദര്‍ശിന്റെ പിതാവ് അനില്‍കുമാര്‍ വന്നു വിളിച്ചപ്പോഴാണ് ഉണര്‍ന്ന് വാതില്‍ തുറന്നത്. രാകേന്ദു ഫാനില്‍ തൂങ്ങിയെന്നു പറഞ്ഞു.

പൊലീസ് വന്നശേഷം അഴിച്ചാല്‍ മതിയെന്നു പറഞ്ഞതു പോലും കേള്‍ക്കാതെ ആദര്‍ശ് മൃതദേഹം കുരുക്കഴിച്ച് താഴെയിറക്കി. ആദര്‍ശിന്റെ മൊഴിയിലെ വൈരുദ്ധ്യം ആദ്യമേ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിനാല്‍ പഴുതടച്ച് എല്ലാ തെളിവുകളും ശേഖരിച്ചാണ് പൊലീസ് ആദര്‍ശിനെ കുടുക്കിയത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നെടുവേലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നപ്പോഴാണ് സമീപത്തെ പാരലല്‍ കോളേജില്‍ അദ്ധ്യാപകനായിരുന്ന ആദര്‍ശുമായി പരിചയപ്പെടുത്തുന്നതും പ്രണയത്തിലാകുന്നതും. നിറമണ്‍കര എന്‍എന്‍എസ് കോളജില്‍ ബി.എ ഹിസ്റ്ററിക്ക് പ്രവേശനം ലഭിച്ചപ്പോഴും പ്രണയം തുടരുകയായിരുന്നു.

പല സ്ഥലങ്ങളിലും ഇവര്‍ ഒരുമിച്ചു പോയിട്ടുണ്ട്. രാകേന്ദുവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുവരികയും ഇക്കഴിഞ്ഞ ജനുവരി മുന്നിന്ന് വേങ്കമല ക്ഷേത്രത്തിനു മുന്നില്‍ വച്ച് ആദര്‍ശ് താലി കെട്ടുകയും ചെയ്തു. വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആദര്‍ശ് മറ്റു പെണ്‍കുട്ടികളെ ഫോണില്‍ വിളിക്കുന്നതു ചൂണ്ടിക്കാട്ടി ഇവര്‍ തമ്മില്‍ തുടക്കത്തിലേ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. 71 ദിവസം മാത്രമാണ് ഇവര്‍ ഒരുമിച്ച് കഴിഞ്ഞത്. അദ്ധ്യാപനം മതിയാക്കിയ ശേഷം ആദര്‍ശ് ഓട്ടോറിക്ഷ, ടിപ്പര്‍ വാഹനകളില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category