1 GBP = 94.20 INR                       

BREAKING NEWS

കേരളത്തില്‍ കോവിഡിന്റെ മറവില്‍ സംഘികളായ പൊലീസുകാര്‍ മുസ്ലിംങ്ങളെ തിരഞ്ഞ് ആക്രമിക്കുകയാണ്; ഇത്തരത്തിലാണെങ്കില്‍ ജനങ്ങള്‍ക്ക് തിരിച്ച് പ്രതികരിക്കേണ്ടി വരുമെന്ന് പോസ്റ്റിട്ടത് വണ്ണപ്പുറത്തെ ഫര്‍ണ്ണിച്ചര്‍ വ്യാപാരി; അറസ്റ്റിലായപ്പോള്‍ ആവേശ പോസ്റ്റ് ഉടന്‍ ഡിലീറ്റാക്കിയെന്ന് കുറ്റസമ്മതം; നിസ്സാര വകുപ്പില്‍ കേസെടുത്ത് ജാമ്യത്തില്‍ വിട്ട് കാളിയാര്‍ പൊലീസ്; ഷാനവാസിനെ നിരീക്ഷിച്ച് സ്പെഷ്യല്‍ ബ്രാഞ്ചും; കൊറോണയിലെ ലോക് ഡൗണില്‍ ഷാനവാസ് ശ്രമിച്ചതും തമ്മില്‍ അടുപ്പിക്കാന്‍

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

 

തൊടുപുഴ: പൊലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫര്‍ണ്ണിച്ചര്‍ വ്യാപാരി ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടത് ഈ മാസം 26-നും 27-നും.സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തില്‍ കുടുങ്ങിയതോടെ അറസ്റ്റ്. പോസ്റ്റിട്ടത് അപ്പോഴത്തെ തോന്നലിന്റെ അടിസ്ഥാനത്തിലെന്നും ഉടന്‍ ഡിലീറ്റാക്കിയെന്നും പറഞ്ഞ് തടിതപ്പാന്‍ നോക്കിയെങ്കിലും പൊലീസ് വിട്ടില്ല. അറസ്റ്റ് ചെയ്ത് വിട്ടയച്ച പ്രതി ഇപ്പോഴും നിരീക്ഷണത്തിലെന്ന് പൊലീസ്.

സാമൂഹിക മാധ്യമത്തിലൂടെ പൊലീസിനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ വണ്ണപ്പുറം ഹൈറേഞ്ച് ജംഗ്ഷനില്‍ താമസിച്ചുവരുന്ന കുന്നുംപുറം വീട്ടില്‍ ഷാനവാസിനെ(42)നെ അറസ്റ്റുചെയ്ത സംഭവത്തില്‍ കാളിയാര്‍ പൊലീസിന്റെ ഉടന്‍ നടപടി എടുക്കുകയായിരുന്നു. വണ്ണപ്പുറത്ത് ഫര്‍ണ്ണിച്ചര്‍ വ്യാപാര കേന്ദ്രം നടത്തിവരുന്ന ഷാനവാസ്, കൊവിഡ് -19 നുമായി ബന്ധപ്പെടുത്തി രാജ്യവ്യാപകമായി ലോക് ഡൗണ്‍ നിലവില്‍ വന്ന ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ പൊലീസിനെ സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളിട്ടെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

കേരളത്തില്‍ കോവിഡിന്റെ മറവില്‍ സംഘികളായ പൊലീസുകാര്‍ മുസ്ലിംങ്ങളെ തിരഞ്ഞ് ആക്രമിക്കുകയാണെന്നും ഇത്തരത്തിലാണെങ്കില്‍ ജനങ്ങള്‍ തിരിച്ച് പ്രതികരിയ്്‌ക്കേണ്ടി വരുമെന്നുമായിരുന്നു ഈ മാസം 26-നും 27-നുമുള്ള ഷാനവാസിന്റെ എഫ് ബി പോസ്റ്റിലെ സൂചന. ഇക്കാര്യം ആദ്യ ദിവസം തന്നെ പൊലീസിലെ സൈബര്‍ സെല്‍ കണ്ടെത്തുകയും ലൊക്കേഷന്‍ ശേഖരിച്ച് കാളിയാര്‍ പൊലീസിന് നല്‍കുകയും ചെയ്തിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ലോക്കല്‍ പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

തുടര്‍ന്ന് കാളിയാര്‍ സിഐ പങ്കജാക്ഷന്‍ എസ് ഐ വിഷ്ണുകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളില്‍ നിന്നും വിവരശേഖരണം നടത്തി. താന്‍ ഒരു ആവേശത്തില്‍ പോസ്റ്റിട്ടതാണെന്നും ഉടന്‍ ഡിലീറ്റാക്കിയെന്നുമാണ് ഇയാള്‍ വെളിപ്പെടുത്തിയതെന്നും എഫ് പോസ്റ്റുകളുടെ ലിങ്ക് പരിശോധിച്ച് ആവശ്യമെങ്കില്‍ കേസ്സില്‍ തുടര്‍നടപടികളുണ്ടാവുമെന്നും കാളിയാര്‍ സിഐ മറുനാടനോട് വ്യക്തമാക്കി.

പൊതുസമൂഹത്തില്‍ പൊലീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന വകുപ്പ് ചുമത്തിയാണ് നിലവില്‍ ഷാനവാസിനെതിരെ കേസ്സെടുത്തിട്ടുള്ളത്. ജാമ്യം നല്‍കി വിട്ടയച്ചെങ്കിലും ഇയാള്‍ ഇപ്പോഴും പൊലീസ് നിരീക്ഷണത്തിലാണെന്നും പ്രത്യക്ഷത്തില്‍ ഇയാള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുമായി ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടില്ലന്നും സി ഐ അറിയിച്ചു. മതസ്പര്‍ദ്ദ വര്‍ളര്‍ത്താനുള്ള വകുപ്പ് പൊലീസ് ചുമത്താത്തത് വിവാദമായിട്ടുണ്ട്. ഇയാളെ ജാമ്യത്തില്‍ വിട്ടതും ചോദ്യം ചെയ്യപ്പെടുന്നു.

കൊറോണ വൈറസ് ഭീതിക്കിടെ പൊതുസ്ഥലത്ത് പരസ്യമായി തുമ്മി വൈറസ് പരത്തണമെന്ന് ജനങ്ങളോട് ആഹ്വാനംചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഐ.ടി. ജീവനക്കാരനെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തിരുന്നു. ഇന്‍ഫോസിസ് കമ്പനിയിലെ ജീവനക്കാരനായ ബെംഗളൂരു സ്വദേശി മുജീബ് മുഹമ്മദ് (30) ആണ് അറസ്റ്റിലായത്. ഫേസ്ബുക്ക് പോസ്റ്റിട്ട ജീവനക്കാരനെ പുറത്താക്കിയതായി ഇന്‍ഫോസിസ് അറിയിച്ചു. ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് കേരളത്തിലും സമാന കേസില്‍ അറസ്റ്റുണ്ടാകുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മുജീബിനെതിരേ സി.സി.ബി. സ്വമേധയാ കേസെടുക്കുകയായിരുന്നു. പൊതുജനങ്ങളില്‍ ഭയമുണ്ടാക്കുന്ന പ്രസ്താവന, പ്രേരണ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. 'നമ്മള്‍ക്ക് ഒന്നിച്ചു കൈകോര്‍ക്കാം, പുറത്തുപോയി പൊതുസ്ഥലത്ത് മറയില്ലാതെ തുമ്മി വൈറസ് പരത്താം' എന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കമ്പനിയില്‍ മുതിര്‍ന്ന സ്ഥാനം വഹിക്കുന്നയാളാണ് വിദ്വേഷപരാമര്‍ശം നടത്തിയതെന്ന് പൊലീസ് ജോയന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.വ്യാഴാഴ്ച ജീവനക്കാരന്റെ 'പോസ്റ്റ്' ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ, അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് ഇന്‍ഫോസിസ് അറിയിച്ചിരുന്നു.

അന്വേഷണം പൂര്‍ത്തിയായെന്നും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടത്തിന് എതിരാണ് യുവാവിന്റെ നടപടിയെന്നും വെള്ളിയാഴ്ച രാത്രിയാണ് ഇന്‍ഫോസിസ് അറിയിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജീവനക്കാരോട് യാതൊരു ദയാദാക്ഷിണ്യവും ഉണ്ടാകില്ലെന്നും ജീവനക്കാരനെ പുറത്താക്കിയതായും കമ്പനി വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category