1 GBP = 94.20 INR                       

BREAKING NEWS

ശ്വാസ തടസ്സവുമായി മംഗലാപുരത്ത് പോയ അബ്ദുള്‍ റഹ്മാന്‍ ആദ്യ രക്തസാക്ഷി; പാട്‌നാ സ്വദേശിക്ക് ആംബുലന്‍സില്‍ പ്രസവിക്കേണ്ടി വന്നതും യദ്യൂരപ്പയുടെ പൊലീസിന്റെ ക്രൂരത; അതിര്‍ത്തി കടന്ന് പേരക്കുട്ടിയുടെ വീട്ടില്‍ എത്തിയ വൃക്കരോഗിയായ കര്‍ണ്ണാടകക്കാരിക്കും വിധിച്ചത് വധശിക്ഷ; 75കാരിയായ പാത്തുമ്മയുടെ ജീവനെടുത്തത് അതിര്‍ത്തി അടച്ചുള്ള മണ്ണിടല്‍ തന്നെ; കൊറോണക്കാലത്ത് മോദി പറഞ്ഞിട്ടും കേള്‍ക്കാതെ കേരളത്തോട് ക്രൂരത തുടര്‍ന്ന് കര്‍ണ്ണാടക; ചികിത്സ നിഷേധത്തില്‍ പ്രതിഷേധവുമായി കാസര്‍കോട്ടുകാരും

Britishmalayali
kz´wteJI³

കണ്ണൂര്‍: അതിര്‍ത്തി തുറക്കാന്‍ വിസമ്മതിച്ചതിനാല്‍ മംഗലാപുരത്തെ ആശുപത്രിയില്‍ പോകാന്‍ സാധിക്കാതിരുന്നയാള്‍ മരിച്ചതിനെ തുടര്‍ന്ന് കര്‍ണ്ണാടക സര്‍ക്കാരിനെതിരെ രൂക്ഷ നിലപാടുമായി കാസര്‍കോട്ടും കണ്ണൂരുമുള്ളവര്‍. കര്‍ണാടകത്തിലെ ബണ്ട്വാള്‍ സ്വദേശിയും കാസര്‍കോടിന്റെ വടക്കേ അതിര്‍ത്തി പ്രദേശമായ ഉദ്യാവാറിലെ താമസക്കാരനുമായ പാത്തുമ്മയാണ് മരിച്ചത്. 75 വയസായിരുന്നു. അതായത് കര്‍ണ്ണാടക സ്വദേശിയാണ് കര്‍ണ്ണാടകയുടെ അനാസ്ഥ കാരണം മരിച്ചത്.

ഇന്നലെ അസുഖം ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു ഇദ്ദേഹം. ആംബുലന്‍സില്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണ്ണാടക പൊലീസ് ഇവരെ തടഞ്ഞു. ഇതോടെ തിരികെ താമസ സ്ഥലത്തേക്ക് മടങ്ങേണ്ടി വന്നു. ഇന്ന് മരണം സംഭവിക്കുകയായിരുന്നു. കര്‍ണ്ണാടക പൊലീസ് തലപ്പാടി അതിര്‍ത്തി തുറന്നുകൊടുക്കാത്തതുകൊണ്ട് രോഗി ചികിത്സ ലഭിക്കാതെ മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു. കൊവിഡ് ബാധയെ നേരിടുന്നതിന് സാധ്യമായ എല്ലാ ശ്രമവും കേരളം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികള്‍ അടച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. രോഗി മരിച്ച ഈ ഘട്ടത്തിലെങ്കിലും കര്‍ണാടക സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വൃക്കരോഗിയായിരുന്നു മരണപ്പെട്ട പാത്തുമ്മ. കഴിഞ്ഞ ദിവസം രാത്രിയിലാണ് മംഗലാപുരത്തേക്ക് ആംബുലന്‍സില്‍ പോയത്. എന്നാല്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് കടത്തിവിടാന്‍ തയാറായില്ല. തുടര്‍ന്ന് തിരികെ വീട്ടിലെത്തിച്ച സ്ത്രീ ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. മംഗലാപുരത്തേക്ക് പോകുന്നതിനുള്ള ഇടവഴികളെല്ലാം കര്‍ണാടക മണ്ണിട്ട് അടച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് കടത്തിവിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കര്‍ണാടക പൊലീസ് കടത്തിവിടാന്‍ തയാറായിരുന്നില്ല. കര്‍ണാടക ബിസി റോഡിലുള്ള വീട്ടില്‍ നിന്നും രണ്ടാഴ്ച മുമ്പാണ് പാത്തുമ്മ മഞ്ചേശ്വരം ഉദ്യാവറിലെ പേരക്കുട്ടിയുടെ വീട്ടില്‍ എത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ശ്വാസതടസത്തെ തുടര്‍ന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെ അബ്ദുല്‍ റഹ്മാന്‍ എന്ന വ്യക്തിയും സമാനമായ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കുഞ്ചത്തൂരില്‍ താമസിക്കുന്ന ബീഹാര്‍ പാട്‌ന സ്വദേശി വിനന്തഗൗരി ദേവിയുടെ യാത്ര പൊലീസ് തടഞ്ഞതോടെ ആംബുലന്‍സില്‍ പ്രസവിച്ചിരുന്നു. കര്‍ണാടക പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു പ്രസവം.

കേരളസര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ഇക്കാര്യത്തില്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാക്കി മാറ്റാതെ സമവായത്തിലൂടെ പ്രശ്‌നപരിഹാരം കാണണമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കാസര്‍കോടും കണ്ണൂരും ഉള്ളവര്‍ പ്രതിഷേധത്തിലാണ്. മംഗലാപുരത്തെ പ്രധാനമായും ആശ്രയിക്കുന്നത് കാസര്‍കോടുകാരാണ്. ചികില്‍സയ്ക്കും മറ്റും അവര്‍ പോകുന്നത് മംഗലാപുരത്താണ്. കുട്ടികളുടെ പഠിത്തവും അവിടെ. അങ്ങനെ മംഗലാപുരത്തെ സ്വന്തം നാടുപോലെ കാണുന്നവരോടാണ് യെദൂരിയപ്പ ചതി കാട്ടുന്നത്.

വിഷയത്തില്‍ കേരളം അതിശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. അതിര്‍ത്തി റോഡുകള്‍ മണ്ണിട്ട് മൂടി ഗതാഗതം തടസ്സപ്പെടുത്തിയത് പ്രധാനമന്ത്രി മോദിയേയും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിച്ചു. അരുതാത്തത് ചെയ്യരുതെന്ന് അറിയിക്കുകയും ചെയ്തു. എന്നിട്ടും ക്രൂരത തുടരുകയാണ്.

അതിര്‍ത്തി പ്രദേശമായ പാണത്തൂര്‍ റോഡില്‍ കര്‍ണാടക മണ്ണിട്ടു ഗതാഗതം തടസ്സപ്പെടുത്തിയതോടെ പനത്തടി പഞ്ചായത്തിലെ തോട്ടം, മഞ്ഞടുക്കം പ്രദേശത്തുള്ളവര്‍ കേരളത്തിലേക്ക് വരാന്‍ വഴിയില്ലാതെ ഒറ്റപ്പെട്ടു. പനത്തടി പഞ്ചായത്തിലെ ഒരു ഭാഗം കര്‍ണാടകയും മറു ഭാഗം കേരളയുമാണ്. നിരവധി കുടുംബങ്ങള്‍ അതിര്‍ത്തിയില്‍ താമസിക്കുന്നു. വ്യാപകമായി ഉപയോഗിക്കുന്ന പാണത്തൂര്‍-- വാഗമണ്ഡല റോഡില്‍ പാണത്തൂര്‍ ടൗണിലാണ് മണ്ണിട്ട് അടച്ചിരിക്കുന്നത്. അസുഖം വന്നാല്‍ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണമെങ്കിലും അതുവഴി പോകണം. ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാനും കഴിയാത്ത സ്ഥിതിയാണ്. കര്‍ണാടക സര്‍ക്കാറിനോട് പല തവണ ആവശ്യപ്പെട്ടിട്ടും റോഡ് തുറന്ന് കൊടുക്കാന്‍ തയ്യാറായിട്ടില്ല.

മ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറിവരവ് കുറഞ്ഞു. ഇതോടെ കടകളില്‍ പല സാധനങ്ങളുടെയും ലഭ്യത കുറഞ്ഞു. തമിഴ്നാട്, കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പച്ചക്കറിക്കായി കൂടുതലും ആശ്രയിക്കുന്നത്. പച്ചക്കറികളില്‍ 80 ശതമാനവും എത്തുന്നത് കര്‍ണാടകത്തില്‍നിന്നാണ്. ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയാണ് മഹാരാഷ്ട്രയില്‍നിന്നെത്തുന്നത്. കര്‍ണാടകത്തില്‍ കേരളത്തിലെ വണ്ടിക്കാരോട് മോശമായി പെരുമാറി തിരിച്ചയക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. പച്ചക്കറി എടുക്കാനും സമ്മതിക്കുന്നില്ല. റോഡുകള്‍ അടയ്ക്കുകയും പൊലീസ് നടപടി സ്വീകരിക്കുകയും ചെയ്യുന്നു. പലരും പോകാന്‍ മടിക്കുകയാണെന്ന് പച്ചക്കറി വ്യാപാരികള്‍ പറയുന്നു.

10-16 ടണ്‍ ശേഷിയുള്ള ലോറികളില്‍ കഴിഞ്ഞദിവസം മൂന്നു ടണ്‍ സാധനങ്ങളുമായാണ് മടങ്ങിയത്. ചെറിയ പിക്കപ്പ് വാഹനങ്ങളും മിനിലോറികളുമാണിപ്പോള്‍ ഉപയോഗിക്കുന്നത്. ഗുണ്ടല്‍പ്പേട്ടില്‍നിന്ന് സാധനങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കച്ചവടക്കാര്‍. കര്‍ണാടകത്തില്‍ ലോറിക്കാരെ പോലും സമ്മതിക്കുന്നില്ല. മുളക്, മത്തന്‍, വെള്ളരി, ഇഞ്ചി, ബീന്‍സ് എന്നിവയൊക്കെ കുറച്ചേ കിട്ടുന്നുള്ളൂ. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്, പയര്‍ എന്നിവയ്ക്കും മറ്റും ആവശ്യക്കാര്‍ ഏറെയാണ്. ചെറിയതോതില്‍ വില കൂടുന്നുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category