1 GBP = 94.20 INR                       

BREAKING NEWS

എല്ലാ ബി. ജെ.പി എംപിമാരും ഒരു കോടി കൊറോണ പ്രതിരോധ ഫണ്ടായി വകമാറ്റണമെന്ന് ആഹ്വാനം ചെയ്ത് ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ; ദുരിതാശ്വാസ നിധിയിലേക്ക് 52 ലക്ഷം രൂപ സഹായ വാഗ്ദാനം നല്‍കി സുരേഷ് റെയ്നയും 50 ലക്ഷം നല്‍കി സച്ചിന്‍ തെന്‍ഡുല്‍ക്കറും; ബംഗാളിലെ ദുരിതഭൂമിയില്‍ 50 ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ എത്തിച്ച് സൗരവ് ഗാംഗുലി; 1,500 കോടിയുടെ സഹായവുമായി രത്തന്‍ ടാറ്റായും; കൊറോണയെ അതിജീവിക്കാന്‍ സഹായവുമായി രാജ്യത്തെ പ്രമുഖരും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുമ്പോള്‍ സഹായ ഹസ്തതവുമായി രാഷ്ട്രീയ സാംസ്‌കാരിക കായിക രംഗത്തെ പ്രമുഖരും രംഗത്ത്. ലോകം കീഴടക്കിയ മഹാമാരിയില്‍ 20 ലധികം പേര്‍ മരണപ്പെട്ടപ്പോള്‍ ധനസഹായവുമായും ആവശ്യസാധനങ്ങള്‍ വാഗ്ദാനം നല്‍കിയുമാണ് നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ബിജെപി എംപിമാരും എംപി ഫണ്ടില്‍നിന്ന് ഒരുകോടി രൂപ കേന്ദ്ര ദുരതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ആഹ്വാനം നല്‍കിയിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് നഡ്ഡ ഇക്കാര്യം അറിയിച്ചത്. ബിജെപിയുടെ എല്ലാ എംപിമാരും എംഎല്‍എമാരും ഒരുമാസത്തെ ശമ്പളം കേന്ദ്ര ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നല്‍കുമെന്നും ജെപി നഡ്ഡ വ്യക്തമാക്കി.ലോക്‌സഭയിലും രാജ്യസഭയിലുമായി 386 എംപിമാരാണ് നിലവില്‍ ബിജെപിക്കുള്ളത്. ഓരോ വര്‍ഷവും പ്രാദേശിക വികസന പദ്ധതിക്കായി അഞ്ച് കോടി രൂപയാണ് എംപിമാര്‍ക്ക് വിനിയോഗിക്കാന്‍ സാധിക്കുക. ഇതില്‍നിന്നാണ് ഒരുകോടി രൂപ കേന്ദ്ര ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുക.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 873 പേര്‍ക്കാണ് നിലവില്‍ ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചത്. 20 പേര്‍ മരണപ്പെടുകയും ചെയ്തു. കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചും 52 ലക്ഷം രൂപ സംഭാവന നല്‍കിയും ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന രംഗത്ത്. ഇന്ത്യന്‍ കായികതാരങ്ങളില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സംഭാവനയാണ് റെയ്നയുടേത്. കഴിഞ്ഞ ദിവസം സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 50 ലക്ഷം രൂപ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് സംഭാവന നല്‍കിയിരുന്നു. 52 ലക്ഷം രൂപ സംഭാവന നല്‍കുന്ന കാര്യം റെയ്ന തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

റെയ്നയുടെ 52 ലക്ഷം രൂപ സംഭാവനയില്‍ 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ 'കെയേഴ്സ് ഫണ്ടി'ലേക്കും ബാക്കി 21 ലക്ഷം രൂപ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നല്‍കുക. 'കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് കരുത്തുപകരാന്‍ നമ്മളെല്ലാവരും കഴിയാവുന്നതുപോലെ സഹായം ചെയ്യേണ്ട ഘട്ടമാണിത്. ഈ പോരാട്ടത്തിന് 52 ലക്ഷം രൂപ ഞാന്‍ സംഭാവന നല്‍കുന്നു. (ഇതില്‍ 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും 21 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കും). നിങ്ങളും കഴിയുന്ന സഹായങ്ങള്‍ ഉറപ്പാക്കൂ. ജയ് ഹിന്ദ്' റെയ്ന ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയ്ക്കായി 18 ടെസ്റ്റും 226 ഏകദിനങ്ങളും 78 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള റെയ്ന, നിലവില്‍ ഇന്ത്യന്‍ ജഴ്സിയില്‍ പതിവുമുഖമല്ല. അതേസമയം, ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ അന്തിമ ഇലവനില്‍ സ്ഥിരാംഗമായ റെയ്ന ഇത്തവണത്തെ സീസണിനു മുന്നോടിയായി ചെന്നൈയിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നീട്ടിവയ്ക്കുകയും ക്യാംപ് നിര്‍ത്തുകയും ചെയ്തതോടെ നാട്ടിലേക്കു മടങ്ങി.

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ സാമ്പത്തിക സഹായവുമായി ഇതിനു മുന്‍പും താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 50 ലക്ഷം രൂപ പകുതി വീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയപ്പോള്‍, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ബംഗാളിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്തു. ഇര്‍ഫാന്‍യൂസഫ് പഠാന്‍ സഹോദരന്മാര്‍ 4000 മാസ്‌കുകളാണ് ബറോഡ പൊലീസിന്റെ സഹായത്തോടെ വിതരണം ചെയ്തത്.

ബാഡ്മിന്റന്‍ താരം പി.വി. സിന്ധു അഞ്ചു ലക്ഷം രൂപ വീതം തെലങ്കാന, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കു നല്‍കി.ഇവര്‍ക്കു പുറമെ ഗുസ്തി താരം ബജ്റങ് പൂനിയ, അത്ലീറ്റ് ഹിമ ദാസ് എന്നിവര്‍ യഥാക്രമം ആറു മാസത്തെയും ഒരു മാസത്തെയും ശമ്പളം സംഭാവ നല്‍കി. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ 50 ലക്ഷം രൂപയും സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ 42 ലക്ഷം രൂപയുമാണ് വൈറസിനെതിരായ പോരാട്ടത്തിന് നല്‍കിയത്.

 

1500 കോടി സഹായവുമായി രത്തന്‍ ടാറ്റാ

രാജ്യത്ത് കോവിഡ് രോഗബാധ ചെറുക്കാനുള്ള നടപടികള്‍ക്ക് 1,500 കോടി രൂപ വകയിരുത്തി ടാറ്റ ഗ്രൂപ്പുകള്‍. 500 കോടി രൂപ ഇതിനായി വകയിരുത്തിയതായി ടാറ്റ ട്രസ്റ്റ്സ് ആണ് ആദ്യം അറിയിച്ചത്. തൊട്ടുപിന്നാലെ ടാറ്റ സണ്‍സും 1,000 കോടി രൂപ വകയിരുത്തിയതോടെ ടാറ്റ ഗ്രൂപ്പില്‍ നിന്ന് രാജ്യത്തെ കോവിഡ് പ്രതിരോധത്തിന് വകയിരുത്തിയ തുക 1,500 കോടിയായി. കൊറോണ വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത സുരക്ഷാ സാമഗ്രികള്‍, രോഗബാധിതര്‍ക്ക് സുഗമമായ ശ്വസനം ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങള്‍, കോവിഡ് രോഗം അതിവേഗം പരിശോധിക്കുന്നതിനുള്ള കിറ്റുകള്‍, രോഗപരിചരണത്തിനുള്ള മോഡുലാര്‍ ചികില്‍സാ സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നതിനും പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബോധവത്കരണവും പരിശീലനവും നല്‍കുന്നതിനുമാകും തുക വിനിയോഗിക്കുകയെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എമിരിറ്റസ് രത്തന്‍ ടാറ്റ അറിയിച്ചു.

മാനവരാശി നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ് കോവിഡ് 19. രാജ്യം ആവശ്യം നേരിട്ടപ്പോഴൊക്കെ അതിനൊത്തുയര്‍ന്നു പ്രവര്‍ത്തിക്കാന്‍ ടാറ്റ ട്രസ്റ്റ്സും ടാറ്റ ഗ്രൂപ്പും തയാറായിട്ടുണ്ട്. ഇത് എറ്റവും അത്യാവശ്യമായ സമയമാണെന്ന് തിരിച്ചറിയുന്നു. രത്തന്‍ ടാറ്റ ട്വിറ്ററില്‍ കുറിച്ചു. ഈ ട്വീറ്റിനു പിന്നാലെ ടാറ്റ സണ്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ചെയര്‍മാന്‍ എമിററ്റസിനും ടാറ്റ ട്രസ്റ്റുകള്‍ക്കും ഒപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രൂപ്പിന്റെ മുഴുവന്‍ വൈദഗ്ധ്യവും ഉറപ്പാക്കും വിധം സഹകരിക്കുമെന്നും 1,000 കോടി രൂപ കൂടി വകയിരുത്തുമെന്നും അറിയിച്ചത്

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ശനിയാഴ്ച 194 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം രാജ്യത്ത് 918 ആയി ഉയര്‍ന്നു. മരണസംഖ്യ 19 ആയി.25 ലക്ഷം രൂപ വിലയുള്ള നാല് വെന്റിലേറ്ററും എക്സറേ യൂണിറ്റുകളും കാസര്ഡകോട് ജില്ലയ്ക്ക് വാഗ്ദാനം നല്‍കിയാണ് സുരേഷ് ഗോപി എം.പയും രംഗത്തെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category