1 GBP = 93.00 INR                       

BREAKING NEWS

186 രോഗികളുള്ള മഹാരാഷ്ട്രയില്‍ ഭീതി പടര്‍ത്തി മുംബൈയില്‍ 67 രോഗികള്‍; തൊട്ടു പിന്നിലുള്ള കേരളത്തിലെ 182 കേസുകളില്‍ 83ഉം കാസര്‍കോട്ടുകാര്‍; മംഗലാപുരത്ത് ചികില്‍സ തേടിയവരിലും 3 പേര്‍ കേരളത്തിന്റെ അതിര്‍ത്തി ജില്ലക്കാര്‍; ചൈനയ്ക്ക് വുഹാനും അമേരിക്കയ്ക്ക് ന്യുയോര്‍ക്കും എപിക് സെന്ററായപ്പോള്‍ ഇന്ത്യയില്‍ ആ സ്ഥാനം കാസര്‍കോടിന്; കൊറോണയുടെ എപിക് സെന്ററില്‍ കൂടുതല്‍ ഇടപെടലിന് കേന്ദ്രവും; ഇനിയുള്ള ഓരോ പരിശോധനാ ഫലവും കാസര്‍കോടിന് നിര്‍ണ്ണായകം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കൊറോണയില്‍ ചൈനയുടെ എപിക് സെന്റര്‍ വുഹാനായിരുന്നു. അമേരിക്കയില്‍ ന്യുയോര്‍ക്ക്. ഇന്ത്യ ഇത്രത്തോളം ഭീതിയില്‍ അല്ല. എങ്കിലും കാസര്‍കോട് കാര്യങ്ങല്‍ അങ്ങനെ അല്ല. ഇവിടെ ആകെ ഭീതിയാണ്. രാജ്യത്ത് കോവിഡ് ഏറ്റവും അപകടകരമായി മാറിയ ഇടങ്ങളില്‍ കാസര്‍കോടും ഇടം പിടിക്കുകയാണ്. യുപി നോയിഡയിലെ ജിബി നഗര്‍, രാജസ്ഥാനിലെ ഭില്‍വാഡ എന്നിവിടങ്ങളിലും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുതലാണ്. ഈ 'ഹോട്ട്സ്പോട്ടുകളി'ലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ ഇന്ത്യയിലുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 186 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. തൊട്ട് പിന്നില്‍ കേരളം. 182 കേസുകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല കാസര്‍കോടാണ്. മഹാരാഷ്ട്രയിലെ മുംബൈയില്‍ 67 കൊറോണ രോഗികളാണ് ഉള്ളത്. എന്നാല്‍ കാസര്‍കോട് ഇത് 83 ആണ്. മുംബൈയില്‍ രോഗികളുമായി അടുത്ത് ഇടപെഴുകിയവര്‍ക്കാണ് രോഗം എത്തിയതെങ്കില്‍ കാസര്‍കോട് സമൂഹ വ്യാപനത്തിന്റെ സംശയങ്ങള്‍ സജീവമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ കൊറോണയുടെ എപിക് സെന്ററായി കേരളത്തിലെ അതിര്‍ത്തി ജില്ല മാറുകയാണ്. കാസര്‍കോടിന്റെ സ്ഥിതി സ്ഫോടനാത്മകമാണെന്ന് സംസ്ഥാന സര്‍ക്കാരും സമ്മതിക്കുന്നു. കേന്ദ്രം നിരന്തരം കാര്യങ്ങള്‍ തിരക്കുന്നുണ്ട്.

കാസര്‍കോട് ഏരിയാല്‍ സ്വദേശിക്കാണ് കൊറോണയില്‍ ആദ്യ ഭീതിയുണ്ടായത്. ഇയാള്‍ തോന്നിയതു പോലെ എല്ലായിടത്തും കറങ്ങി നടന്നു. ജില്ലയില്‍ ഉടനീളം സാന്നിധ്യമുണ്ടായി. ഇയാളുടെ കൃത്യമായ റൂട്ട് മാപ്പ് പോലും തയ്യാറാക്കാനായില്ല. ഇതിനൊപ്പം വിദേശത്തു നിന്ന് പല വൈറസ് വാഹകരും ജില്ലയില്‍ എത്തി. ഇവരും രോഗ ലക്ഷണങ്ങള്‍ ഇല്ലാതെ വിമാനം ഇറങ്ങിയവരാണ്. ഐസുലേഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പലരും മുഖവിലയ്ക്കെടുത്തില്ല. ഇതെല്ലാം കാസാര്‍കോട്ട് രോഗികളുടെ എണ്ണം കൂട്ടി. ഇനിയും എണ്ണം ക്രമാതീതമായി ഉയര്‍ന്നാല്‍ അത് സമൂഹ വ്യാപനത്തിനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടും.

എപിക് സെന്ററുകളില്‍ പ്രധാനപ്പെട്ടതായി കാസര്‍കോടിനെ കേന്ദ്ര സര്‍ക്കാരും വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ഇവിടെ രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനും നിരീക്ഷണത്തില്‍ വിടുന്നതിനുമുള്ള ദ്രുത നടപടികള്‍ക്കാണു പ്രഥമ പരിഗണന. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ഇതു മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ഇതനുസരിച്ചാവും സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ തുടര്‍ന്നു കൊണ്ടുപോവുകയെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ മാറ്റമുണ്ടാവുകയോ പിടിപെട്ട പശ്ചാത്തലം അറിയാത്ത ഒട്ടേറെ രോഗികളുള്ള സാഹചര്യമോ നിലവിലില്ല. ഇതിനാല്‍ സമൂഹവ്യാപനത്തിന്റെ ലക്ഷണമില്ലെന്ന് ഉറപ്പിക്കാമെന്നും പറയുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകില്ലെന്ന് ഉറപ്പിക്കാനും കഴിയുന്നില്ല.

കാസര്‍കോഡ് കോവിഡ് സ്ഥിരീകരിച്ചത് ആദ്യരോഗികളുടെ ബന്ധുക്കള്‍ക്ക്. 11 പേര്‍ക്ക് രോഗം പകര്‍ന്നു. 11ഉം 16ഉം വയസ്സുള്ള കുട്ടികള്‍ക്കും പകര്‍ന്നു. ഒന്‍പത് പേര്‍ സ്ത്രീകളാണ്. രോഗികള്‍ ഉദുമ, ചെങ്കള, ബോവിക്കാനം, മഞ്ചേശ്വരം, പടന്ന, നെല്ലിക്കുന്ന്, തളങ്കര മേഖലയിലുള്ളവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും ദുബായില്‍ നിന്ന് എത്തിയവരാണ്. വിദേശത്തു നിന്ന് എത്തിയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട നിരവധി പേര്‍ക്കും രോഗം ബാധിച്ചു. അതിനിടെ കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച ഒരാള്‍ക്ക് മാത്രം കോവിഡ് 19 സ്ഥിരികരിച്ചതിന്റെ ആശ്വാസത്തില്‍ ജനങ്ങള്‍ ഇപ്പോള്‍. ചെങ്കള സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ദുബായിയില്‍ നിന്നെത്തിയതാണ് 35കാരനായ ഇയാള്‍. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83 ആയി. ഇവരെ കൂടാതെ മൂന്ന് കാസര്‍കോട് സ്വദേശികള്‍ മംഗളൂരുവില്‍ ചികിത്സയിലാണ്.

ജില്ലയില്‍ 6511 പേര്‍ നിരീക്ഷണത്തിലാണ്. 127 പേര്‍ ആശുപത്രികളിലും 6384 പേര്‍ വീടുകളിലുമാണ്. ശനിയാഴ്ച 27 പേരെ കൂടി ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പുതുതായി രോഗലക്ഷണമുള്ള 17 പേരുടെ സാമ്പില്‍ കൂടി പരിശോധനയ്ക്ക് അയച്ചു. വെള്ളിയാഴ്ച ജില്ലയില്‍ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വലിയ ഭീതിയിലായിരുന്നു ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും. തുടര്‍ന്നുള്ള ഫലങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. ഇതിനിടയില്‍ ശനിയാഴ്ച ഒന്നിലൊതുങ്ങിയത് ആശ്വാസമായി. എന്നാല്‍ സ്ഥിതി അതീവ ഗൗരവമായി നിലനില്‍ക്കുന്നു. ഇനി ഇരുന്നൂറിലധികം സാമ്പിളുകളില്‍ ഫലം അറിയാനുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ രോഗം സംശയിക്കുന്നവരുടെ സാമ്പിളുകള്‍ ശേഖരിക്കാനുണ്ട്. ഇനിയുള്ള ദിവസങ്ങള്‍ എല്ലാം അതീവ നിര്‍ണ്ണായകമാണ്.

സമ്പിളുകള്‍ ശേഖരിക്കാനുള്ള കൂടുതല്‍ കിറ്റുകള്‍ ജില്ലയിലെത്തും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, പനത്തടി താലൂക്ക് ആശുപത്രി, പെരിയ സിഎച്ച്സി, ബദിയടുക്ക സിഎച്ച്സി എന്നിവിടങ്ങള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും കൂടുതല്‍ സ്‌കൂളുകളിലും കോവിഡ് കെയര്‍ സെന്ററുകള്‍ ആരംഭിച്ചു. ലോക്ക്ഡൗണുമായി ജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചതോടെ ജില്ലയില അനവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. നിയമലംഘനത്തിനുള്ള കേസുകളും കുറഞ്ഞു. അവശ്യസാധനങ്ങള്‍ക്കായുള്ള സമയവും സംവിധാനവും ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഓരോ പഞ്ചായത്തിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം ആവശ്യമുള്ളവര്‍ക്കുമായി 100 പേര്‍ക്ക് ഒരു സമൂഹ അടുക്കള സജ്ജീകരിക്കുന്നുണ്ട്. അങ്ങനെ വൈറസിനെ ഒരുമയോടെ പ്രതിരോധിക്കുകയാണ് കാസര്‍കോട് ഇപ്പോള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category