1 GBP = 93.00 INR                       

BREAKING NEWS

രാജ്യത്ത് സമൂഹ വ്യാപനത്തിന് തെളിവില്ലെന്ന് ഐസിഎംആറിന്റെ വിലയിരുത്തല്‍; നിലവിലുള്ള 12,000 പരിശോധനാ സംവിധാനങ്ങളില്‍ വെറും 30ശതമാനം മാത്രമേ ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂവെന്നത് പ്രതീക്ഷ; വൈറസ് ബാധയുടെ അളവില്‍ അമിതമായ വര്‍ധനവുണ്ടായാല്‍ പോലും സാഹചര്യത്തെ നേരിടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തില്‍ ശാസ്ത്ര ലോകം; ലോക്ഡൗണിലൂടെ കൊറോണയെ തുരുത്താന്‍ ഇന്ത്യയ്ക്കാകുമെന്ന വിശ്വാസത്തില്‍ പ്രതിരോധ മുന്നേറ്റം; മരണം 22 ആകുമ്പോഴും നല്ല ഫലം മാത്രം പ്രതീക്ഷിച്ച് കേന്ദ്ര സര്‍ക്കാരും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കൊറോണയില്‍ രാജ്യത്ത് കാര്യങ്ങള്‍ കൈവിട്ട് പോയിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. ഇതോടെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് പ്രതീക്ഷയും ഏറുകയാണ്. കോവിഡ് 19 വ്യാപനത്തിന്റെ മൂന്നാംഘട്ടമായ സാമൂഹിക വ്യാപനത്തിലേക്ക് രാജ്യം പ്രവേശിച്ചുവെന്നതിന് വ്യക്തമായ തെളിവുകള്‍ ഇല്ലെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തല്‍. തിരക്കുപിടിച്ച് എല്ലാവരുടെയും സ്രവങ്ങള്‍ എടുത്തുപരിശോധിക്കേണ്ട സാഹചര്യമില്ല. നിലവിലുള്ള 12,000 പരിശോധനാ സംവിധാനങ്ങളില്‍ വെറും 30ശതമാനം മാത്രമേ ഇതുവരെ ഉപയോഗിച്ചിട്ടുള്ളൂവെന്നും ഐസിഎംആര്‍ പറയുന്നു.

ആളുകള്‍ക്ക് വൈറസ് ബാധ ഉണ്ടാകുന്നുണ്ടെന്ന വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ സാഹചര്യത്തെ മറ്റൊരു രീതിയില്‍ വ്യാഖാനിക്കില്ലെന്നാണ് ഐസിഎംആറിലെ ഇന്ത്യാസ് മെഡിക്കല്‍ റിസര്‍ച്ച് ബോഡിയിലെ മുതിര്‍ന്ന ഓഫീസറായ ഡോ.ആര്‍ ഗംഗ കേത്കര്‍ പറയുന്നത്. രാജ്യത്ത് നിലവില്‍ ആവശ്യത്തിന് പരിശോധനാ സംവിധാനങ്ങളും കിറ്റുകളും ഉണ്ട്. വൈറസ് ബാധയുടെ അളവില്‍ അമിതമായ വര്‍ധനവുണ്ടായാല്‍ പോലും സാഹചര്യത്തെ നേരിടാന്‍ സാധിക്കും.

ലാബുകളില്‍ നിലവിലുള്ള സൂക്ഷ്മ പരിശോധനക്കുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒരു ലക്ഷംപേരെ പരിശോധിക്കാനുള്ള ഇപ്പോഴത്തെ ശേഷിക്ക് പുറമേ, പുതിയ ഉപകരണങ്ങള്‍ വഴി അഞ്ചുലക്ഷം പേരെ കൂടി പരിശോധിക്കാന്‍ ഐസിഎംആറിന് കഴിയും. സ്വകാര്യ-പൊതുസംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്താനുള്ള സര്‍ക്കാരിന്റെ ശേഷിയെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഡോ.ഗംഗ കേത്കര്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ വൈറസ് വ്യാപനത്തിന്റെ തോത് കുറച്ചിട്ടുണ്ടോ എന്ന് ലോക്ക്ഡൗണ്‍ ആരംഭിച്ച പ്രാരംഭഘട്ടത്തില്‍ പറയാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി.

മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ നാം ലോക്ക്ഡൗണിലേക്ക് നീങ്ങിയിരുന്നു. അതിനാല്‍ തന്നെ നമുക്ക് അതിന്റെ നല്ല ഫലം കുട്ടുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് ഐസിഎംആര്‍ പറയുന്നു. കൊറോണ വൈറസ് ബാധിച്ച് കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച ഓരോരുത്തര്‍ മരിച്ചതോടെ ഇക്കാരണത്താല്‍ രാജ്യത്തു മരിച്ചവരുടെ എണ്ണം 22 ആയി. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 918 ആയി. ഇതില്‍ 871 പേര്‍ ഇന്ത്യക്കാരും 47 പേര്‍ വിദേശികളുമാണ്. ഇതില്‍ 80 പേര്‍ സുഖംപ്രാപിച്ചു. രാജ്യത്തെ 132 ജില്ലകളില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുംബൈയില്‍ മൂന്നു ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകത്തില്‍ 17 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു.

കര്‍ണാടകത്തില്‍ ഒരു കുടുംബത്തിലെ മൂന്നുസ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ക്കുകൂടി കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചു. നേരത്തേ കൊറോണ സ്ഥിരീകരിച്ച ഉത്തരകന്നഡ സ്വദേശിയുടെ 54-കാരിയായ ഭാര്യ, മക്കളായ 28-കാരി, 23-കാരി എന്നിവര്‍ക്കും ലണ്ടനില്‍നിന്ന് ബെംഗളൂരുവിലെത്തിയ 21-കാരന്‍, ചിക്കബെല്ലാപുരയില്‍ കൊറോണ ബാധിച്ചയാളുമായി സമ്പര്‍ക്കമുണ്ടായിരുന്ന ആന്ധ്ര സ്വദേശികളായ 23- കാരന്‍, 70-കാരന്‍, 32-കാരി, 38-കാരന്‍, പതിനെട്ടുകാരന്‍, ലണ്ടനില്‍നിന്ന് ബെംഗളൂരുവിലെത്തിയ 63-കാരി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൈസൂരുവില്‍ അഞ്ചുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നഞ്ചന്‍കോട്ടെ ഫാക്ടറി ജീവനക്കാര്‍ക്കാണ് കൊറോണ.

ചിക്കബെല്ലാപുരയില്‍ കൊറോണ ബാധിച്ച് മരിച്ച 70-കാരിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്ന അഞ്ചുപേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇവരെല്ലാം ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. നേരത്തേ കൊറോണ സ്ഥിരീകരിച്ച ദാവന്‍ഗരെ സ്വദേശിയുടെ ബന്ധുവായ ഇരുപതുകാരന്‍, ഉത്തര കന്നഡയില്‍ രോഗം സ്ഥിരീകരിച്ചയാളുമായി അടുത്ത ബന്ധമുണ്ടായിരുന്ന 24-കാരന്‍ എന്നിവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടകത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 81 ആയി. കൊറോണ ബാധിച്ച് തുമകൂരുവില്‍ മരിച്ചയാള്‍ യാത്രചെയ്ത തീവണ്ടിയിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള നടപടി തുടങ്ങി. ഇതോടൊപ്പം ബെംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്കും ദാവന്‍ഗരെയിലേക്കും കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രചെയ്ത രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരോടൊപ്പം യാത്രചെയ്തവരെ കണ്ടെത്താനും നടപടി തുടങ്ങി.

മുന്‍കരുതലിന്റെ ഭാഗമായുള്ള നിയന്ത്രണം ബെംഗളൂരുവില്‍ കര്‍ശനമാക്കി. അവശ്യസര്‍വീസ് മേഖലകളിലുള്ളവര്‍ക്കാണ് പുറത്തിറങ്ങുന്നതിന് ഇളവുള്ളത്. ബൈക്ക് യാത്രക്കാരെ അടിച്ചോടിക്കുന്നത് പൊലീസ് തുടരുകയാണ്. പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category