1 GBP = 97.00 INR                       

BREAKING NEWS

കൊറോണ പോലുള്ള അസുഖങ്ങളും പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങളും മനുഷ്യരാശി യെ 'റീസെറ്റ് മോഡി'ലേയ്ക്ക് തിരിച്ചുവിടുന്ന പ്രക്രിയകളോ?

Britishmalayali
ഷാജി ലൂക്കോസ്

നതതികളെ മൊത്തമായി കൊന്നൊടുക്കാന്‍ കെല്‍പുള്ള പകര്‍ച്ച വ്യാധികളുടെ ഉല്‍ഭവവും വ്യാപനവുമൊക്കെ ചരിത്രം രേഖപ്പെടുത്തുവാന്‍ തുടങ്ങിയ കാലം മുതലേ അല്ലെങ്കില്‍ മനുഷ്യരാശിയുടെ ആവിര്‍ഭാവത്തോടെ തന്നെ സംഭവിക്കുന്നതുമായ കാര്യങ്ങളാണ്. അതുപോലെ തന്നെയാണ് ഒരു വലിയ പ്രദേശത്തെ വസ്തുവകകളെയും ജനങ്ങളടക്കമുള്ള ജീവജാലങ്ങളെയുമൊക്കെ നൊടിയിടകൊണ്ട് ഉന്മൂലനം ചെയ്യാന്‍ ശക്തിയുള്ള പ്രകൃതിദുരന്തങ്ങളും. പലപ്പോഴും മനുഷ്യന്റെ ശാസ്ത്ര- ദൈവവിശ്വാസങ്ങളെയൊക്കെ വെറും നോക്കുകുത്തിയാക്കിയാണ് ഇവ വന്നുചേരുന്നത്. ഇങ്ങനെ രോഗപ്രതിരോധ ശേഷിപോലും സാധിക്കാത്തതും പള്ളികളും അമ്പലങ്ങളും വരെ പൂട്ടിയിട്ട് അവരവരുടെ വിശ്വാസങ്ങളെയൊക്കെ മാറ്റിനിര്‍ത്തേണ്ടി വരുന്നതും മനുഷ്യന്റെ നിസ്സഹായവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ മനുഷ്യന് അവന്റെ സര്‍വ്വവിധ ചിന്തകളും ഇടപാടുകളും നിര്‍ത്തി ഭീതിപൂണ്ട് അവനവനിലേക്ക് തന്നെ ഒതുങ്ങിക്കൂടേണ്ട ഒരു അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. പരമ്പരാഗത വിശ്വാസങ്ങളെയും ആചാരങ്ങളെയുമൊക്കെ കൈവിട്ട് ഒരു തരം 'സെല്‍ഫ് ഡിഫന്‍സ് മോഡി'ലേക്ക് എത്തി ചേര്‍ന്നിരിക്കുകയാണ് ഇന്ന് പലരും. 

മതജാതി- വര്‍ഗ്ഗ-സാമ്പത്തിക സാമൂഹ്യ സമവാക്യങ്ങളെയോക്കെ അവഗണിച്ച് സ്വന്തം ജീവന്‍ നിലനിര്‍ത്തുകയെന്ന പ്രാഥമിക പരിഗണന മാത്രമാണ് ഇന്ന് ഏവരുടെയും ലക്ഷ്യം. ചുരുക്കത്തില്‍ മറ്റേത് ജീവജാലങ്ങളെയും പോലെ ആഹാരം കഴിച്ച് ജീവന്‍ നിലനിര്‍ത്തുവാന്‍ ശ്രമിക്കുന്ന വെറുമൊരു ജീവിമാത്രമായി അവന്‍ ചുരുങ്ങിയിരിക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളും കടകമ്പോളങ്ങളും കയറിയിറങ്ങി സാധനങ്ങള്‍ വാങ്ങികൂട്ടി സംഭരിക്കുന്നതിന്റെ പിന്നിലുള്ള കാരണവും ഇതുതന്നെയാണല്ലോ. പട്ടണപ്രദേശങ്ങളും നഗരപ്രാന്തങ്ങളുമൊക്കെ വിട്ട് ഭക്ഷണത്തിനും വെള്ളത്തിനുമൊക്കെയായി തിരിയെ ഗ്രാമപ്രദേശങ്ങളിലേയ്ക്ക് ജനതതികള്‍ കൂട്ടമായി പ്രവഹിച്ചുകൊണ്ടിരിക്കുന്നൂ. മനുഷ്യന്‍ സ്വരൂപിച്ച് കൂട്ടിയ സമ്പത്തിനും നോട്ട് കെട്ടിനുമൊക്കെ കടലാസിന്റെ വില പോലുമില്ലാതെ വരുന്ന അവസ്ഥ ഒട്ടും വിദൂരമല്ല. ആദിമമനുഷ്യന്‍ മുതല്‍ ഇക്കഴിഞ്ഞ കുറെ തലമുറകള്‍ വരെ ഭൂരിഭാഗവും ആശ്രയിച്ചിരുന്ന ശാരീരികാധ്വാനമുപയോഗിച്ചുള്ള പ്രാചീന കൃഷിരീതികളിലേയ്ക്കുള്ള തിരിച്ചുപോക്കിന് ഈ ദുരന്തങ്ങള്‍ കാരണമായേക്കാം. അതായത്, മനുഷ്യന്റെ നൂതന സാങ്കേതിക വിദ്യയനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആധുനിക കൃഷിരീതികള്‍ക്ക് തടസ്സം സംഭവിച്ചു ഉത്പാദനത്തില്‍ കുറവോ ഉത്പാദനം തന്നെയോ ഇല്ലാതാവാം. നൂറ്റാണ്ടുകളുടെ ശ്രമഫലമായി മനുഷ്യപ്രയത്‌നം കുറച്ച് യന്ത്രങ്ങളുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത് നൊടിയിടയില്‍ വലിയ തോതില്‍ ഉത്പാദനവും സംസ്‌കരണവുമൊക്കെ നടത്തുന്ന പ്രക്രിയയ്ക്ക് ഒരു വന്‍ തിരിച്ചടി തന്നെ നേരിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കൃഷി സ്ഥലങ്ങളും നെല്‍വയലുകളുമൊക്കെ കൈമാറി വ്യവസായവാണിജ്യശാലകളും ആഡംബരഭവനങ്ങളുമൊക്കെ നിര്‍മ്മിച്ച് എളുപ്പത്തില്‍ കഴിക്കാവുന്ന കൃത്രിമമായ ഭക്ഷണവുമൊരുക്കി ഒരുതരം ഉപഭോഗ സംസ്‌കാരത്തിനടിമപ്പെട്ട ജീവിതമാണ് ഇന്ന് മിക്കവരും നയിച്ചു പോരുന്നത്. അഥവാ, ഇങ്ങനെയുള്ള പുരോഗതി കൈവരിച്ച ജനസമൂഹമെന്ന ഓമനപ്പേരില്‍ അറിയപ്പെടുവാനാണ് ഇന്ന് പലരും ആഗ്രഹിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ആധുനിക പുരോഗതിയും അതിന്റെ ഫലമായുണ്ടായ ആഡംബരങ്ങളും അലസതയെയുമോക്കെ പിന്നോട്ട് വലിച്ച് വീണ്ടും അധ്വാനശീലനായി പ്രകൃതിയോടടുത്ത പഴയ മനുഷ്യനാക്കി മാറ്റുവാനുള്ള ഒരു തരം 'റീസെറ്റ് മോഡി' ലേക്കാണ് കാര്യങ്ങള്‍ നീങ്ങികൊണ്ടിരിക്കുന്നത്.

ശാസ്ത്രവും വിശ്വാസങ്ങളും അവരവരുടെ നിസ്സഹായാവസ്ഥയെ പഴിചാരി പരസ്പരം പരിഹസിക്കുമ്പോള്‍ മനുഷ്യന് ഇതുവരെ അപ്രാപ്യനായ യഥാര്‍ത്ഥ ദൈവം ഈ കോലാഹലങ്ങളെല്ലാം കണ്ട് എവിടെയോ ഇരുന്ന് ഊറിച്ചിരിക്കുന്നുണ്ടാവാം ...

മനുഷ്യന്റെ ആവാസ വ്യവസ്ഥയായ ഭൂമിയുടെ അതിരുകളും കടന്ന് സ്റ്റാര്‍ വാറുകളില്‍വരെ എത്തിനില്‍ക്കുന്നയവസ്ഥയെ നിഷ്പ്രഭമാക്കിയാണ് കൊറോണ വൈറസ് എന്ന കോവിഡ് 19 ഇന്ന് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഈ പകര്‍ച്ചവ്യാധിയുടെ കാരണക്കാരായ വൈറസുകളെ കണ്ടെത്തിയെങ്കിലും ഇതിനെ ഉന്മൂലനം ചെയ്യുവാനോ സംക്രമണം തടയുവാനോ ഉള്ള പ്രതിവിധികള്‍ ശാസ്ത്രലോകത്തിന് ഇതുവരെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. ഈ പ്രപഞ്ചത്തിന്റെയും എന്തിനധികം സര്‍വ്വചരാചരങ്ങളുടെയും വരുവാനിരിക്കുന്നതിന്റെയുമൊക്കെ പിതൃത്വമേറ്റെടുത്തിരുന്ന ദൈവങ്ങളും വിശ്വാസങ്ങളും പോലും പകച്ചു മാറിനില്‍ക്കുകയാണിപ്പോള്‍. .ആഹാരത്തിന് വേണ്ടിയുള്ള അതിജീവന പോരാട്ടത്തില്‍ നിന്നും ആദിമമനുഷ്യന്‍ മുന്നേറി ആധുനിക മനുഷ്യനായി ആഡംബരത്തിന്റെ അളവുകോല്‍ ചവിട്ടിക്കയറുന്ന പോരാട്ടത്തിലേര്‍ പ്പെട്ടു. ഈ പരിണാമത്തിന്റെ ഓരോ ഇടവേളകളിലും അവനെ പിടിച്ചുകുലുക്കുന്ന മിന്നല്‍പിണര്‍ പോലെയുള്ള ദുരനുഭവങ്ങള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്.

മനുഷ്യനിര്‍മ്മിത യുദ്ധങ്ങളോ പ്രകൃതിദുരന്തങ്ങളോ പകര്‍ച്ചവ്യാധികളോയൊക്കെയായാണ് ഇത് മനുഷ്യകുലത്തെയാകെ പിടികൂടിയിട്ടുള്ളത്. പണ്ഡിതനും പാമരനുമെന്നുമൊക്കെ അഹങ്കരിക്കുന്ന മനുഷ്യന്റെ ബുദ്ധിശക്തികള്‍ക്കും നൂതനശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്കും കയ്യെത്താദൂരത്തുമപ്പുറത്താണ് എല്ലാക്കാലങ്ങളിലും ഈ ദുരന്തങ്ങള്‍ സംഭവിച്ചിട്ടുള്ളത്. 

സ്വാര്‍ത്ഥതാല്‍പര്യങ്ങളും മത്സരബുദ്ധിയും ക്രൂരതയും കുടിലതയുമോക്കെ വച്ചു പുലര്‍ത്തി ജാതിമതവര്‍ഗ്ഗ വര്‍ണ്ണ സിദ്ധാന്തങ്ങളിലൂടെ വേര്‍തിരിഞ്ഞു നടക്കുന്ന മനുഷ്യനെന്ന ജീവിയ്ക്ക് പലപ്പോഴും ജീവിതത്തിന്റെ നിസ്സാരത തന്നെ കാണിച്ചുകൊടുക്കുക കൂടിയാണ് ഈ സംഭവവികാസങ്ങള്‍ ചെയ്യുന്നത്. സഹാനുഭൂതിയോ സഹവര്‍ത്തിത്വമോ ലവലേശമില്ലാതെ ആര്‍ത്തിപൂണ്ട് സകലതും കൈക്കലാക്കാന്‍ വെമ്പുന്ന അവന് ഒരു തിരിച്ചറിവിനുള്ള ചൂണ്ടുപലകയായും ഇവ പ്രവര്‍ത്തിക്കാറുണ്ട്. 

ലോകസാമ്പത്തിക ക്രമത്തിന്റെ പതനവും ആഗോള വിപണിയിലുണ്ടാവുന്ന തകര്‍ച്ചയും തുടങ്ങി ആധുനികമനുഷ്യന്റെ അടിപതറുന്ന വിധത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഇപ്പോള്‍ ലോകത്താകെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എട്ടും പത്തും ശതമാനം സാമ്പത്തിക വളര്‍ച്ചയിലെത്താന്‍ നോട്ടമിട്ടിരുന്ന ലോകരാജ്യങ്ങള്‍ ഇന്ന് തുടര്‍ച്ചയായ 'നെഗറ്റീവ് ഗ്രോത്തി'നെയും അതുവഴി വലിയൊരു സാമ്പത്തിക തകര്‍ച്ചെയുമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. വന്‍ വ്യവസായങ്ങളും ഷെയര്‍ മാര്‍ക്കറ്റുകളും വരെ കൂപ്പു കുത്തുന്നു. ലോകം സാമ്പത്തിക പുരോഗതിയുടെ പാതയില്‍ രണ്ട് അടി മുന്നോട്ട് കയറുമ്പോള്‍ ഇതുവഴി മൂന്ന് അടി പിന്നോട്ട് വീണുകൊണ്ടിരിക്കുകയാണ്. ചുരുക്കത്തില്‍, നൂതന രീതികളവലംമ്പിച്ച് കുറഞ്ഞ സമയത്ത് കൂടുതല്‍ വിളവെടുത്ത് അധികമായുള്ള ഉത്പാദനം കമ്പോളത്തില്‍ വിറ്റ് ആഡംബരം വാങ്ങുന്ന ആധുനിക മനുഷ്യന് തിരിച്ചടി ലഭിച്ചു കഴിഞ്ഞു. അവനെ നൂറ്റാണ്ടുകളിലേയ്ക്ക് പിന്തളളി പരമ്പരാഗത രീതിയില്‍ തന്റെ വിശപ്പടക്കാനുള്ള ഉത്പാദനത്തിന് വേണ്ടി മാത്രമായി പരുവപ്പെടുത്തി യെടുക്കുകയാണ് ഈ പ്രക്രിയ വഴി നടക്കുന്നത്. കൊറോണ വൈറസ് പോലെയുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ കയ്യിലുള്ള പൈസയ്‌ക്കോ പ്രശസ്തിയ്‌ക്കോ യാതൊരു പ്രസകതിയുമില്ലാതെ ജീവന്‍ നിലനിര്‍ത്തുവാനുള്ള ശ്രമത്തിനായി ഭക്ഷണത്തിന്റെ ലഭ്യത മാത്രമാണ് ഇന്ന് മനുഷ്യനെ അലട്ടുന്ന ആകെ പ്രശ്‌നം.. 

അങ്ങനെ ആദിമമനുഷ്യന്റെ ആഹാരത്തിന് വേണ്ടിയുള്ള അതിജീവന പോരാട്ടത്തിന്റെ നാളുകളിലേക്ക് ആധുനികമനുഷ്യനെ തിരിച്ചു കൊണ്ടുപോകുന്നു..

വെറും നിസ്സാരനായ മനുഷ്യന്റെ മസ്തിഷ്‌കത്തിനും മസ്സില്‍ പവറിനും മതാന്ധതയ്ക്കുമപ്പുറം ഈ പ്രപഞ്ചത്തെയാകെ നിയന്ത്രിച്ച് ഒരു 'ബാലന്‍സിംഗ് ആക്ടി' ലൂടെ മുന്നോട്ട് കൊണ്ടുപോകുന്ന ഏതോ നിഗൂഢ ശക്തിയുണ്ടെന്ന് വേണം ഈ സംഭവങ്ങളിലൂടെയോക്കെ മനസ്സിലാക്കേണ്ടത്. ആ ശക്തിയെ യഥാര്‍ത്ഥ ദൈവമെന്ന് വിളിച്ച് നിര്‍വൃതിയടയുകയേ ദൈവവിശ്വാസ ത്തിന്റെയും വൈറസ് തേടിയലയുന്ന മനുഷ്യന് തല്‍ക്കാലം നിവൃത്തിയുള്ളൂ..

സര്‍വ്വതും വെട്ടിപ്പിടിച്ച് ലോകം മുഴുവന്‍ നേടുവാനുളള മനുഷ്യന്റെ ത്വരയ്ക്കും സ്വാര്‍ത്ഥതയ്ക്കുമേറ്റ വലിയൊരു പ്രഹരമായിട്ടാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളെ കാണുവാന്‍ സാധിക്കുന്നത്....

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category