മരുന്ന് വാങ്ങുന്നതിന്റെ പേരില്‍ മദ്യം വാങ്ങാന്‍ പോയാല്‍ ഞങ്ങള്‍ കൂമ്പിനിടിക്കും; വീട്ടില്‍ ഇരിക്കാന്‍ പറയുമ്പോള്‍ ചുറ്റിക്കറങ്ങിയാല്‍ ഞങ്ങള്‍ ജയിലിലടയ്ക്കും; പക്ഷെ ചാകാറായാല്‍ ഒന്നാന്തരം ചികിത്സ നല്കി ഞങ്ങള്‍ ജീവന്‍കാത്ത ശേഷം ചെറ്റക്കണക്ക് പറയില്ല; ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചാലും മോങ്ങിക്കൊണ്ടിരുന്നാല്‍ ഞങ്ങള്‍ വക വയ്ക്കില്ല; ഒരു നാണവുമില്ലാതെ ഇവിടെ കിടന്ന് മോങ്ങുന്ന സായിപ്പന്മാരോട്..
ലോകമെമ്പാടും കൊറോണ വൈറസ് ഭീതിയില്‍ കഴിയുമ്പോഴും ഇന്ത്യയിലെ കുഴപ്പങ്ങളും കുറവുകളും കണ്ടുപിടിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് പാശ്ചാത്യമാധ്യമങ്ങള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിശ്രുതമായ ഇടത് ലൈന്‍ ഉള്ള ?ഗാര്ഡിയന് അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ ഇന്ത്യക്കും കേരളത്തിനും എതിരെ വാര്‍ത്തകള്‍ എഴുതുകയാണ്. ഇന്ന് അങ്ങനെ പുറത്ത് വന്ന ഒരു വാര്‍ത്തയില്‍ പറയുന്നത് ഇന്ത്യയില്‍ അകപ്പെട്ട് പോയ ബ്രിട്ടീഷുകാരോട് ഇന്ത്യന്‍ പൊലീസ് അതിക്രൂരമായി പെരുമാറുന്നു എന്നാണ്.ആ പരാതി ഉയര്‍ത്തിയ പലരും ?ഗോവ അടക്കമുള്ള സ്ഥലങ്ങളില്‍ പെട്ടുപോയ വിദേശികളാണ്. അവര്‍ മരുന്ന് വാങ്ങുന്നതിന് പുറത്ത് പോയപ്പോള്‍ ഓടിച്ചിട്ട് തല്ലിയെന്നും ഭക്ഷണം തേടിയപ്പോള്‍ അവരെ ജയിലില്‍ അടക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നുമൊക്കെ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതാനും ദിവസം മുമ്പ് ഗാര്‍ഡിയനില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് കേരളത്തില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന രോഗിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും നല്‍കിയില്ല എന്നും എലികള്‍ ഓടിക്കളിക്കുന്ന മുറിയിലായിരുന്നു താമസം എന്നും ഒക്കെയായിരുന്നു. തൊട്ടുപിന്നാലെ ഡല്‍ഹിയിലെ കുടിയേറ്റ തൊഴിലാളികള്‍ ബസ് കാത്തുനില്‍ക്കുന്നതിന്റെ ആള്‍ക്കൂട്ടത്തിന്റെ ചിത്രം കാണിച്ചിട്ട് ഇന്ത്യ ഭയാനകമായ ഒരു രാജ്യമാണെന്ന് ചില വിദേശ മാധ്യമങ്ങള്‍ എഴുതി. ഇന്ത്യയുടെ ലോക് ഡൗണിനെ കുറിച്ചുള്ള വാര്‍ത്തകള്‍ എഴുതിയപ്പോള്‍ പോലും സൈക്കിള്‍ റിക്ഷകളുടെയും ചേരികളുടെയും വൃത്തിയില്ലാത്ത തെരുവുകളുടെയും മാത്രം ചിത്രങ്ങള്‍ ബോധപൂര്‍വം കാണിച്ച പാശ്ചാത്യ മനസ്സുകളുടെ വിഷലിപ്തമായ സമീപനത്തിന്റെ ഉദാഹരണങ്ങളാണ് ഇവയൊക്കെയും.
പക്ഷേ ഇന്ത്യയില്‍ ചികിത്സ കിട്ടാതെ ഒരു വിദേശിയും മരിച്ചിട്ടില്ല എന്ന കാര്യം അവര്‍ മറന്ന് പോകുന്നു. കേരളത്തിലെ കൊറോണ രോ?ഗിയായ ബ്രിട്ടീഷുകാരനെ കുറിച്ച് കേരളത്തിന്റെ മന്ത്രി സുനില്‍കുമാര്‍ പറഞ്ഞത് അയാളെ വിമാനത്താവളത്തില്‍ നിന്നും ഇറക്കിക്കൊണ്ട് വന്ന് താമസിപ്പിച്ചതുകൊച്ചിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് എന്നാണ്. സുനില്‍കുമാര്‍ ഒന്നുകൂടി പറഞ്ഞു. കേരളത്തില്‍ സെവന് സ്റ്റാര്‍ ഹോട്ടല്‍ ഇല്ലാതെ എവിടെ പാര്‍പ്പിക്കും എന്ന്. കേരളത്തില്‍ ടൂറിസ്റ്റായി വന്ന ഈ സായിപ്പ് താമസിച്ചത് ഫൈവ് സ്റ്റാറിലും അതില്‍ താഴെയുള്ള ഹോട്ടലിലും ആണ് എന്നോര്‍ക്കണം.
എന്നിട്ടും രോ?ഗിയായ ഒരാളെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിക്കുകയും കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തിട്ടും ഏതാനും ദിവസങ്ങള്‍ കൊണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ മരുന്ന് കൊടുത്ത് രോഗം ഭേദപ്പെടുത്തി മടങ്ങിപ്പോകാന്‍ അനുവദിക്കുകയും ചെയ്തിട്ടും കേരളത്തിലെ ആശുപത്രികളുടെ മോശം അവസ്ഥയെ കുറിച്ച് പറയുന്ന സായിപ്പിന്റെ ഉള്ളില്‍ വംശീയതയാണ്, അഹങ്കാരമാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..