1 GBP = 94.20 INR                       

BREAKING NEWS

നാല് ദിവസം കൊണ്ട് താണ്ടിയത് 1500 കിലോമീറ്റര്‍; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 12 വയസ്സുള്ള മകനുമായി ഈ അച്ഛന്‍ മുംബൈയില്‍ നിന്നും കോട്ടയത്ത് എത്തിയത് നിരവധി പ്രതിസന്ധികള്‍ പിന്നിട്ട്: ഇരുവരേയും ഐസൊലേഷനിലേക്ക് മാറ്റി കോട്ടയത്തെ പൊലീസ്

Britishmalayali
kz´wteJI³

കോട്ടയം: രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഈ അച്ഛന്റെ മനസ്സില്‍ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. മകനേയും കൊണ്ട് എത്രയും വേഗം നാടു പിടിക്കണം. 12കാരനായ മകനേയും കൊണ്ട് അന്യ നാട്ടില്‍ കഴിയുന്നതിലും സുരക്ഷിതം കോട്ടയം മുണ്ടക്കയത്തുള്ള വീട്ടിലെത്തുന്നതാണ് നല്ലതെന്ന തിരിച്ചറിവായിരുന്നു ഈ അച്ഛന്റെ മനസ്സ് മുഴുവനും. പിന്നെ ഒന്നും ആലോചിച്ചില്ല. ഒരു വാഹനം പോലും തിരത്തിലിറങ്ങാത്ത ലോക്ക് ഡൗണ്‍ സമയത്ത് തന്നെ മകനെയും ചേര്‍ത്ത് പിടിച്ച് നാട്ടിലേക്ക് യാത്ര തിരിച്ചു.

നാലു ദിവസത്തെ പ്രതിസന്ധികള്‍ നിറഞ്ഞ യാത്രയ്ക്കൊടുവില്‍ മുണ്ടക്കയം സ്വദേശി കെ.ജെ. ജോസഫും മകനും കോട്ടയത്ത് എത്തി. കോട്ടയം ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ് ഇരുവരും. പൊതുഗതാഗതം പൂര്‍ണമായി നിലച്ച സാഹചര്യത്തില്‍ പല വാഹനങ്ങളിലായാണ് 1500 കിലോമീറ്റര്‍ താണ്ടിയത്. 25ന് ഉച്ചയ്ക്ക് ഒന്നിനു പുണെയില്‍നിന്നു തിരിച്ചു. ട്രെയിനിലായിരുന്നെങ്കില്‍ 30 മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്ര മുഴുമിക്കാന്‍ നാല് ദിവസമാണ് ഇവര്‍ക്ക് വേണ്ടി വന്നത്. വയറ് നിറയ്ക്കാന്‍ ലഭിച്ചത് വെള്ളവും വഴിയരികിലെ കടകളില്‍ നിന്നും ലഭിച്ച പഴ വര്‍ഗങ്ങളും.

പുണെയിലെ ഹോട്ടലില്‍ ഷെഫായി ജോലി നോക്കുകയാണെന്നും ഭാര്യ പുണെയില്‍ത്തന്നെ നഴ്സാണെന്നുമാണ് ഇദ്ദേഹം പൊലീസിനോടു പറഞ്ഞത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ് മകന്‍ റോഷനൊപ്പം നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്. ചാര്‍ജ് തീര്‍ന്ന മൊബൈല്‍ ഫോണ്‍ യാത്രയ്ക്കിടെ പലവട്ടം ഓഫായി. എല്‍പിജി പാചകവാതക ലോഡുമായി മംഗലാപുരം വരെ പോകുന്ന സുഹൃത്തിന്റെ ലോറിയിലായിരുന്നു ആദ്യത്തെ യാത്ര. 26ന് ഉച്ചയോടെ മംഗലാപുരത്തെത്തി. എല്‍പിജി പാചകവാതകവുമായി കൊല്ലത്തേക്കു പോകുന്ന മറ്റൊരു ലോറി അവിടെനിന്നു കിട്ടി. ലോറി ആലപ്പുഴ വഴിയായതിനാല്‍ 27ന് ഉച്ചയ്ക്ക് കൊച്ചിയില്‍ ഇറങ്ങി.

വൈറ്റില പൊലീസ് ഇടപാടു ചെയ്തു നല്‍കിയ കാറില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി. ഇവിടെ പ്രാഥമിക പരിശോധനയില്‍ ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്നു സ്ഥിരീകരിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയ ഇവരെ ആരോഗ്യവകുപ്പ് അധികൃതര്‍ വീണ്ടും പരിശോധനയ്ക്കു വിധേയരാക്കി. തുടര്‍ന്ന് ഇവരെ കോട്ടയം ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി.

യാത്രയ്ക്കിടയില്‍ ഒരിക്കല്‍ മാത്രമാണു നല്ല ഭക്ഷണം കഴിക്കാന്‍ സാധിച്ചതെന്നും അതു നല്‍കിയതു വൈറ്റില പൊലീസാണെന്നും ജോസഫ് പറഞ്ഞു. 'ചോറും കറിയും കൂട്ടിയുള്ള ഊണാണ് വൈറ്റിലയില്‍നിന്നു കിട്ടിയത്. പിന്നാലെ തണ്ണിമത്തന്‍ ജ്യൂസും' ജോസഫിന്റെ വാക്കുകള്‍. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള സാഹസിക യാത്രയെപ്പറ്റി ചോദിച്ചപ്പോള്‍ റോഷന്റെ മുഖത്തു പുഞ്ചിരി മാത്രം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category