1 GBP = 94.20 INR                       

BREAKING NEWS

ഇന്നലെ 209 പേരുടെ ജീവനെടത്ത് മരണം 1228 ആയപ്പോള്‍ രോഗികളുടെ എണ്ണം 20,000ത്തിലെത്തി; അമേരിക്കയില്‍ തുടങ്ങിയ വെന്റിലേറ്റര്‍ റേഷനിംഗ് ആരംഭിച്ചു; രക്ഷപ്പെടുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രം ഇനി ചികിത്സ; ബ്രിട്ടനിലെ ഏറ്റവും പുതിയ അവസ്ഥ ഇങ്ങനെ

Britishmalayali
kz´wteJI³

യുകെയില്‍ കൊറോണ ബാധിതരുട എണ്ണവും മരിക്കുന്നവരുടെ എണ്ണവും റോക്കറ്റ് പോലെ കുതിച്ചുയരുന്ന അനിയന്ത്രിതമായ സാഹചര്യത്തില്‍ അമേരിക്കയിലും ഇറ്റലിയിലും ഏര്‍പ്പെടുത്തിയ വെന്റിലേറ്റര്‍ റേഷനിംഗ് ഇവിടെയും ആരംഭിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം രക്ഷപ്പെടുമെന്ന് ഉറപ്പുള്ള കൊറോണബാധിതര്‍ക്ക് മാത്രമേ ഇനി ചികിത്സ നല്‍കുകയുള്ളൂ. ഇന്നലെ മാത്രം രാജ്യത്ത് കൊറോണ ബാധിച്ച് 209 പേര്‍ മരിക്കുകയും മൊത്തം മരണം 1228 കുതിച്ചുയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് മനുഷ്യത്വരഹിതമായ തീരുമാനങ്ങളെടുക്കാന്‍ ഡോക്ടര്‍മാരും നഴ്സുമാരും നിര്‍ബന്ധിതരായിരിക്കുന്നത്.

ഇന്നലെ മാത്രം പുതിയ 2483 രോഗികള്‍ സ്ഥിരീകരിക്കപ്പെട്ടതോടെ രാജ്യത്തെ മൊത്തം കൊറോണ രോഗികളുടെ എണ്ണം 19,522 ആയാണ് ഉയര്‍ന്നിരിക്കുന്നത്. റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടില്‍ മാത്രം ഇന്നലെ മരിച്ചിരിക്കുന്നത് 10 പേരാണ്.ഇതോടെ  ഇവിടെ മൊത്തം മരിച്ചിരിക്കുന്നവര്‍ 46 പേരായി ഉയര്‍ന്നിരിക്കുന്നു. ബ്രിട്ടനില്‍ കൊറോണയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ദയനീയമായ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് വെന്റിലേറ്റര്‍ റേഷന്‍ ആരംഭിച്ചിരിക്കുന്നതെന്നത് കടുത്ത ഗൗരവമര്‍ഹിക്കുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇത്തരം നീക്കം വെന്റിലേറ്ററുകള്‍ക്ക് ക്ഷാമമുള്ളത് കൊണ്ടല്ല നടത്തുന്നതെന്നും മറിച്ച് വൈദ്യശാസ്ത്രപരമായ കാരണങ്ങളാലാണെന്നുമാണ് ഇംപീരിയല്‍ കോളജ് ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് പ്രതികരിച്ചിരിക്കുന്നത്. അതായത് കൊറോണ ബാധിച്ച് വളരെ പരിതാപകരമായ അവസ്ഥയിലെത്തിയവര്‍ക്ക് വെന്റിലേറ്ററുകള്‍ കുറേയധികം കാലം വേണ്ടി വരുമെന്നും എന്നാല്‍ മറ്റ് ചിലര്‍ക്ക് വെന്റിലേറ്ററുകളേ വേണ്ടി വരില്ലെന്നും അതിനാലാണ് ഇവര്‍ക്ക് വെന്റിലേറ്ററുകള്‍ അനുവദിക്കാത്തതെന്നും ഈ ട്രസ്റ്റ് വിശദീകരിക്കുന്നു.

നാളിതുവരെയുള്ള ഈ രോഗത്തിന്റെ സ്വഭാവം വിശദമായി പഠിച്ചത് പ്രകാരം ചില രോഗികള്‍ക്ക് കൂടുതല്‍ ശ്രദ്ധയും അവര്‍ക്ക് ക്രിട്ടിക്കല്‍ കെയറും വെന്റിലേറ്ററും പ്രദാനം ചെയ്യേണ്ടി വരുമെന്നുമാണ് ഒരു സീനിയര്‍ കണ്‍സള്‍ട്ടന്റ് പറയുന്നത്. ഇക്കഴിഞ്ഞ ദിവസം വരെ സംശയമുള്ളവര്‍ക്ക് പോലും വെന്റിലേറ്ററുകള്‍ പ്രദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അവ അത്യാവശ്യമുള്ളവര്‍ക്ക് മാത്രമേ നല്‍കുന്നുളളുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. പുതിയ നയമനുസരിച്ച് വെന്റിലേറ്ററുകളില്‍ കിടത്തുന്നതിലൂടെ ഒരു രോഗി രക്ഷപ്പെടുന്നുവെങ്കില്‍ ആ രോഗിക്ക് വെന്റിലേറ്റര്‍ കൊടുക്കുന്നതിന് മുന്‍ഗണനയേകുന്നുവെന്ന കാര്യം അദ്ദേഹം സമ്മതിക്കുന്നുണ്ട്.

എന്നാല്‍ ഒരാളെ വെന്റിലേറ്ററില്‍ കിടത്തുന്നതിലൂടെ അയാള്‍ ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്നും മറിച്ച് മരണം രണ്ടോ മൂന്നോ ആഴ്ച ദീര്‍ഘിപ്പിക്കാന്‍ മാത്രമേ സാധിക്കുകയുള്ളു എന്ന് തിരിച്ചറിഞ്ഞാല്‍ അത്തരം രോഗികള്‍ക്ക് വെന്റിലേറ്റര്‍ കൊടുക്കുന്നതിന് മുന്‍ഗണനയേകില്ലെന്നും ഈ സീനിയര്‍ കണ്‍സള്‍ട്ടന്റ് പറയുന്നു.എന്നാല്‍ ഏതൊക്കെ രോഗികള്‍ക്കാണ് വെന്റിലേറ്റര്‍ പ്രദാനം ചെയ്യേണ്ടതെന്ന കാര്യത്തില്‍ തങ്ങളുടെ ഡോക്ടര്‍മാര്‍ തീരുമാനമെടുക്കാറില്ലെന്നും ഇംപീരിയല്‍ കോളജ് ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് വ്യക്തമാക്കുന്നു.

തങ്ങളുടെ ട്രസ്റ്റില്‍ വെന്റിലേറ്ററുകള്‍ക്ക് ക്ഷാമമില്ലെന്നും ഇവയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ത്വരിതഗതിയിലുള്ള നീക്കം നടത്തുന്നുണ്ടെന്നും ഈ ട്രസ്റ്റ് പറയുന്നു. എന്നാല്‍ തങ്ങളുടെ ഉറ്റവര്‍ക്ക് അത്യാവശ്യമായിട്ട് പോലും ആശുപത്രി അധികൃതര്‍ വെന്റിലേറ്റര്‍ അനുവദിച്ചില്ലെന്നും അത് അവരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുവെന്നും പരാതിപ്പെട്ട് വിവിധ ആശുപത്രികളിലെ നിരവധി  രോഗികളുടെ ബന്ധുക്കള്‍ രംഗത്തെത്തിയത് രാജ്യത്ത് വെന്റിലേറ്റര്‍ റേഷന്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയതിന് തെളിവായി പലരും എടുത്ത് കാട്ടുന്നുണ്ട്.

യുകെയിലെ കൊറോണ മരണങ്ങളിലും രോഗികളുടെ എണ്ണത്തിലും ഇംഗ്ലണ്ടാണ് മുമ്പിലുള്ളത്. ഇവിടെ 190 പേരാണ് മരിച്ചിരിക്കുന്നത്. ഇവര്‍ 39നും 105നും ഇടയില്‍ പ്രായമുള്ളവരാണ്.ഇവരില്‍ നാല് പേര്‍ 57നും 87നും ഇടയില്‍ പ്രായമുള്ളവരും നേരത്തെ മറ്റ് രോഗങ്ങളുള്ളവരുമായിരുന്നു. സ്‌കോട്ട്ലന്‍ഡില്‍ കൊറോണ ബാധിച്ച് ഇന്നലെ ഒരാള്‍ കൂടി മരിച്ചതോടെ മൊത്തം മരണ സംഖ്യ 41 ആയി വര്‍ധിച്ചു. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഇന്നലെ ആറ് പേര്‍ കൂടി മരിച്ചതോടെ ഇവിടുത്തെ മൊത്തം മരണ സംഖ്യ 21 ആയാണ് ഉയര്‍ന്നിരിക്കുന്നത്.

വെയില്‍സില്‍ ഇന്നലെ പുതിയ 10 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ഇവിടെ കോവിഡ്-19തട്ടിയെടുത്ത ജീവനുകള്‍ 48 ആയാണ് ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തെ കോവിഡ് മരണങ്ങളില്‍ ദിവസം തോറും 30 ശതമാനം വര്‍ധനവാണിപ്പോഴുണ്ടായിരിക്കൊണ്ടിരിക്കുന്നതെന്നും അത് ആശങ്ക ജനിപ്പിക്കുന്നുവെന്നുമാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ  വിന്റന്‍ സെന്റര്‍ ഫോര്‍ റിസ്‌ക് ആന്‍ഡ് എവിഡന്‍സ് കമ്മ്യൂണിക്കേഷന്‍സിലെ പ്രഫ. സര്‍ ഡേവിഡ് സ്പിഗെല്‍ഹാല്‍റ്റര്‍ മുന്നറിയിപ്പേകുന്നത്. ഇത്തരത്തില്‍ യുകെയിലെ മരണം റോക്കറ്റ് പോലെ കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കടുത്ത വെന്റിലേറ്റര്‍ ക്ഷാമമുണ്ടാകുമെന്നതിനാലാണ് ഇപ്പോള്‍ തന്നെ കര്‍ക്കശമയാ തോതില്‍ വെന്റിലേറ്റര്‍ റേഷനിംഗ് ആരംഭിച്ചിരിക്കുന്നതെന്ന ആശങ്കയും ശക്തമാണ്. യുഎസിലും ഇറ്റലിയിലും രോഗികളുടെ എണ്ണം കൂടുകയും വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം നേരിടുകയും ചെയ്തതിനെ തുടര്‍ന്ന് വെന്റിലേറ്ററുകള്‍ക്ക് റേഷന്‍ ഏര്‍പ്പെടുത്തുകയും തല്‍ഫലമായി മരണം വീണ്ടും വര്‍ധിക്കുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category