1 GBP = 92.50 INR                       

BREAKING NEWS

ഒടുവില്‍ കൊറോണക്ക് മുന്‍പില്‍ മുട്ടുകടക്കി ഡോണാള്‍ഡ് ട്രംപും; ഈസ്റ്ററിന് മുന്‍പ് ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ ട്രംപ് ഏപ്രില്‍ 30 വരെ അമേരിക്കയെ അടച്ചിടാന്‍ ഉത്തരവിട്ടു; ഇനി വരുന്ന രണ്ടാഴ്ച്ചയില്‍ ആയിരങ്ങള്‍ മരിച്ചുവീഴുമെന്ന് തുറന്ന് സമ്മതിച്ച് പ്രസിഡണ്ട്; ദിവസേന 20,000 പുതിയ രോഗികളെ വരെ കണ്ടെത്തി അമേരിക്കന്‍ ദുരന്തം മുന്‍പോട്ട്

Britishmalayali
kz´wteJI³

സ്റ്ററിനൊരു ഉയര്‍ത്തെഴുന്നേല്പ് പ്രതീക്ഷിച്ച ട്രംപിനെ നിരാശനാക്കി കൊറോണ അമേരിക്കയിലാകെ താണ്ഡവമാടുകയാണ്. കോവിഡ് 19 മരണസംഖ്യ 1000 ത്തില്‍ നിന്ന് ഒരൊറ്റദിവസം കൊണ്ട് ഇരട്ടിച്ച് 2000 ത്തില്‍ എത്തിയെങ്കിലും കൊറോണയുടെ മൂര്‍ദ്ധന്യാവസ്ഥ കാണാന്‍ പോകുന്നത് ഇനിയുള്ള രണ്ടാഴ്ച്ചകളിലായിരിക്കുമെന്നാണ് പ്രസിഡണ്ട് തന്റെ വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചത്. അതിനാല്‍ തന്നെ കൊറോണയുടെ സമൂഹ വ്യാപനം തടയുവാനുള്ള 15 ദിവസത്തെ നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടി ഏപ്രില്‍ 30 വരെ ആക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇതുവരെയുള്ള കണക്കനുസരിച്ച് അമേരിക്കയിലാകമാനം 141,732 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചിട്ടുള്ളത്. 2471 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  ഇതാണ് ട്രംപിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ വാരം, ഈ പ്രതിസന്ധി ഉടനെ തന്നെ മറികടക്കുമെന്നും ഈസ്റ്ററിന് നിരോധനങ്ങളെല്ലാം നീക്കി ഒരു പുതിയ ഉയര്‍ത്തെഴുന്നേല്പിനായി ജനങ്ങള്‍ പള്ളികളില്‍ തടിച്ചുകൂടുമെന്നും ആവേശത്തോടെ പറഞ്ഞപ്പോള്‍ ട്രംപിന് അമിതമായ ആത്മവിശ്വാസമായിരുന്നു. എന്നാല്‍ ഇന്നലത്തെ പത്രസമ്മേളനത്തില്‍ കണ്ടത് ഒരു പരാജിതന്റെ മുഖമായിരുന്നു. ഈസ്റ്ററിന് മുന്‍പ് ലോക്ക്ഡൗണ്‍ നീക്കം ചെയ്യാനാവുമെന്നത് ഒരു പ്രത്യാശമാത്രമായിരുന്നു എന്നാണ് ഇന്നലെ പ്രസിഡണ്ട് പറഞ്ഞത്. മരണവാര്‍ത്തകള്‍ നിറഞ്ഞതാകാം ഇക്കൊല്ലത്തെ ഈസ്റ്റര്‍ എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഈസ്റ്ററിന് മുന്‍പായി നിയന്ത്രണങ്ങള്‍ നീക്കുമ്മെന്ന് പറഞ്ഞത് ഒരു തെറ്റായി എന്നു തോന്നുന്നുണ്ടോ എന്ന ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിനു നേരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത രണ്ടാഴ്ച്ചക്കാലം എല്ലാവരും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ രണ്ടാഴ്ച്ചക്കാലമാണ് രോഗവ്യാപനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്താന്‍ സാധ്യതയുള്ള സമയം. നിങ്ങള്‍ എത്രത്തോളം നന്നായി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവോ അത്രയും വേഗം നമുക്ക് പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകാന്‍ സാധിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് നിരോധിക്കുന്നത് ഉള്‍പ്പടെ പല കടുത്ത നടപടികളും പ്രതീക്ഷിക്കാം എന്നാണ് അധികാരത്തോട് അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ചൊവ്വാഴ്ച്ചയോടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഇതിനിടയില്‍ രാജ്യത്തെ കൊറോണബാധയുടെ എപ്പിസെന്ററായ ന്യൂയോര്‍ക്ക് നഗരം പൂര്‍ണ്ണമായും അടച്ചുപൂട്ടിയ നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ മാത്രം 209 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗബാധയുടെ വേഗത ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍ ന്യൂയോര്‍ക്ക് നഗരമുള്‍പ്പടെ മൂന്നു സ്ഥലങ്ങളില്‍ സമ്പൂര്‍ണ്ണ ക്വാറന്റൈന്‍ നടപ്പിലാക്കുന്നതിനെ കുറിച്ചും ആലോചനയുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നും ചില വിദഗ്ദരുടെ ഉപദേശം ലഭിച്ചതിനാല്‍ ന്യൂയോര്‍ക്ക്, ന്യൂ ജഴ്സി, കണക്ടികിറ്റിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ സമ്പൂര്‍ണ്ണ ക്വാറന്റൈന്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതേയുള്ളു എന്നും പ്രസിഡണ്ട് പറഞ്ഞു. ഇത് നടപ്പാക്കുകയാണെങ്കില്‍ കൂടി ചെറിയൊരു കാലയളവിലേക്ക് മാത്രമായിരിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍ അമേരിക്കയില്‍ രോഗബാധിതരായവരില്‍ 80% പേര്‍ക്കും നേരിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമേയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൂര്‍ണ്ണ ആരോഗ്യമുള്ളവ രാണെങ്കില്‍, ഇത്തരം ലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ വേഗത്തില്‍ ചികിത്സിച്ചു ഭേദമാക്കാനകുമെങ്കിലും പ്രായം കൂടിയവര്‍, നേരത്തെ ശ്വാസതടസ്സമുള്‍പ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ക്ക് ഈ നേരിയ തോതിലുള്ള രോഗബാധതന്നെ അതിയായ അപകടം ക്ഷണിച്ചുവരുത്തിയേക്കാം എന്നാണ് വിദഗ്ദര്‍ പറയുന്നത്.

കോറോണയുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന രണ്ട് സംഭവവികാസങ്ങള്‍, കൊറോണാ പരിശോധനക്കുള്ള ഒരു അതിവേഗ പരിശോധനാ രീതി എഫ് ഡി എ അംഗീകരിച്ചു എന്നതും നേവിയുടെ ഒരു ഹോസ്പിറ്റല്‍ ഷിപ്പ് വെര്‍ജീനിയയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് തിരിച്ചിട്ടുണ്ട് എന്നതുമാണ്. അതുകൂടാതെ ന്യൂയോര്‍ക്ക്, ന്യൂ ജഴ്സി കണക്ടിക്യൂട്ട് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള പുതിയ യാത്രാ നിര്‍ദ്ദേശങ്ങളും ഇന്നലെ എഫ് ഡി എ പുറപ്പെടുവിച്ചു.

ഇതിനിടയില്‍ ലോകത്തിലെ മൊത്തം കൊറോണാ രോഗികളുടെ എണ്ണം 721,224 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 34000 ത്തോട് അടുക്കുകയാണ്. അമേരിക്ക തന്നെയായിരിക്കും കോറോണയുടെ ഏറ്റവും വലിയ ഇര എന്ന പല വിദഗ്ദരുടെയും പ്രവചനം ശരിവയ്ക്കുന്നതുപോലെ തന്നെ രോഗബാധിതരുടെ എണ്ണം 1 ലക്ഷം കവിയുന്ന ആദ്യ രാജ്യമായി മാറി അമേരിക്ക. രോഗവ്യാപനത്തിന്റെ വേഗതയും വ്യാപ്തിയും മറ്റ് രാജ്യങ്ങളിലേതിനേക്കാള്‍ കൂടുതലാണ് അമേരിക്കയില്‍. മാത്രമല്ല, സമൂഹ വ്യാപനത്തിന്റെ ഏറ്റവും അപകടകരമായ ഘട്ടം ഇനിയും വരാനിരിക്കുന്നതേയുള്ളു എന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. അതായത് അമേരിക്കയെ കാത്തിരിക്കുന്നത് അത്ര നല്ല നാളുകളല്ലെന്ന് ചുരുക്കം.

എന്തൊക്കെയായാലും ശുഭപ്രതീക്ഷയോടെ തന്നെയാണ് ഡൊണാള്‍ഡ് ട്രംപ്. ഈസ്റ്റര്‍ ദിനത്തിലെ ഉയര്‍ത്തെഴുന്നേല്പ് എന്ന സ്വപ്നം നടക്കില്ല എന്നത് ട്രംപിനെ തളര്‍ത്തിയിട്ടില്ല. എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ ജൂണ്‍ 1 നു മുന്‍പായി അമേരിക്ക പൂര്‍വ്വസ്ഥിതിയിലെത്തുമെന്നാണ് ഇന്നലെ ട്രംപ് പത്രസമ്മേളനത്തില്‍ പറഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category