
യുകെയില്‍ കൊറോണ മരണങ്ങളും അസുഖബാധിതരും കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യമാകമാനം ഏര്‍പ്പെടുത്തിയിരിക്കുന്ന സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ലോക്ക് ഡൗണ്‍ ജൂണ്‍ വരെ നീണ്ടേക്കുമെന്ന കടുത്ത മുന്നറിയിപ്പേകി ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ ജെന്നി ഹാരീസ് രംഗത്തെത്തി. അതായത് ജൂണില്‍ ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചാലും രാജ്യം സാധാരണ നിലയിലേക്കുള്ള യാത്ര തുടരാന്‍ ആറ് മാസം കൂടി നിയന്ത്രണങ്ങളോടെയുള്ള കാത്തിരിപ്പ് തുടരേണ്ടി വരും. രോഗം നിയന്ത്രണാതീതമായില്ലെങ്കില് ഈസ്റ്ററിന് ശേഷം കടുത്ത അടിയന്തിരാവസ്ഥയായിരിക്കും രാജ്യത്ത് വരാന്‍ പോകുന്നതെന്നും ജെന്നി മുന്നറിയിപ്പേകുന്നു. കൊറോണ താണ്ഡവം രൂക്ഷമാകുന്ന ബ്രിട്ടനില്‍ സംഭവിക്കാന്‍ പോകുന്നത് ഇത്തരത്തിലൊക്കെയാണ്.
രാജ്യത്ത് കൊറോണ മരണങ്ങളും രോഗബാധിതരുടെ എണ്ണവും വര്‍ധിച്ച് കൊണ്ടിരിക്കുന്നതിനാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ലോക്ക് ഡൗണ്‍ കൊണ്ട് മാത്രം രോഗത്തെ പിടിച്ച് നിര്‍ത്താനാവുമോയെന്ന കാര്യം ഈസ്റ്ററിന് ശേഷം രണ്ടോ മൂന്നോ ആഴ്ചക്കകം മനസിലാക്കാനാവുമെന്നും ഡൗണിംഗ് സ്ട്രീറ്റില്‍ വച്ച് നടന്ന പ്രസ് കോണ്‍ഫറന്‍സിനിടെ ജെന്നി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ കൊണ്ട് കൊറോണയെ പിടിച്ച് കെട്ടാന്‍ സാധിച്ചാല്‍ ലോക്ക്ഡൗണില്‍ ജൂണോടെ ഇളവ് ലഭിച്ചേക്കാമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ ലോക്ക്ഡൗണില്‍ ഇളവുണ്ടായെന്ന് വച്ച് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് പോയാല്‍ വീണ്ടും രോഗവ്യാപനം ശക്തമായി കാര്യങ്ങള്‍ കൈ വിട്ട് പോകാന്‍ സാധ്യതയേറിയതിനാല്‍ ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയാലും ആറ് മാസമോ അതിലധികമോ കാലം നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നും അത് പാലിക്കാന്‍ ഏവരും ബാധ്യസ്ഥരാണെന്നും എന്നാല്‍ മാത്രമേ ഈ മഹാമാരിയെ എന്നെന്നേക്കുമായി നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും ജെന്നി ഏവരെയും ഓര്‍മിപ്പിക്കുന്നു.
നിലവിലെ നിയന്ത്രണങ്ങളിലൂടെ തന്നെ യുകെയ്ക്ക് കെറോണയെ 12 ആഴ്ചയ്ക്കകം വരുതിയിലാക്കാന്‍ സാധിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്സന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിലുമധികം സമയം വേണ്ടി വരുമെന്നാണ് സയന്റിഫിക് അഡൈ്വസര്‍മാരില്‍ നിന്നുള്ള ഗവണ്മെന്റ് പേപ്പറുകള്‍ മുന്നറിയിപ്പേകുന്നത്. ഇതിനിടെ കോവിഡ്-19 ബാധിച്ച് ആദ്യത്തെ എന്‍എച്ച്എസ് ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. ക്യൂന്‍സ് ഹോസ്പിറ്റല്‍ ബര്ടനിലെ ഇഎന്‍ടി സ്പെഷ്യലിസ്റ്റായ 55 വയസുള്ള അഗെഡ് എല്‍ -ഹാറാനിയാണ് മരിച്ചിരിക്കുന്നത്.യുകെയിലെ കൊറോണ മരണങ്ങള് 1228ഉം രോഗബാധിതരുടെ എണ്ണം 20,000ത്തിലെത്തുകയും ചെയ്തിട്ടും രാജ്യത്തെ കോവിഡ്-19 ടെസ്റ്റിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാത്ത സര്‍ക്കാര്‍ നടപടി പരക്കെ വിമര്‍ശനത്തിന് വഴിയൊരുക്കുന്നുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam