1 GBP = 94.20 INR                       

BREAKING NEWS

പാലും ടോയ്ലറ്റ് റോളും ബ്രെഡും ടെസ്‌കോയില്‍ നിന്നും ഒരെണ്ണം വീതം; സയിന്‍സ്ബറിയില്‍ ഗ്ലാസ് സ്‌ക്രീനിംഗ്; വൈറ്റ്റോസില്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ഷോപ്പിംഗ് ഇല്ല; കൊറോണ കാലത്ത് ഷോപ്പിംഗിന് പോവുമ്പോള്‍ അറിയേണ്ടത്

Britishmalayali
kz´wteJI³

യുകെയിലെ കൊറോണ മരണങ്ങള്‍ 1228ഉം രോഗബാധിതരുടെ എണ്ണം 20,000ത്തിലെത്തുകയും ചെയ്തിരിക്കുന്ന അപകടകരമായ സാഹചര്യത്തില്‍ മഹാമാരി പടരുന്നതിനെ പിടിച്ച് കെട്ടാനുള്ള യജ്ഞത്തില്‍ പങ്കാളികളായിക്കൊണ്ട് യുകെയിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സജീവമായി രംഗത്തെത്തി.  ഇതിന്റെ ഭാഗമായി ടെസ്‌കോയില്‍ നിന്നും പാലും ടോയ്ലറ്റ് റോളും ബ്രെഡും  ഒരെണ്ണം വീതം മാത്രമേ ഇപ്പോള്‍ വാങ്ങാന്‍ സാധിക്കൂ. ഇത്തരം അവശ്യ സാധനങ്ങള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ആളുകള്‍ അനാവശ്യമായി വാങ്ങിക്കൂട്ടി ക്ഷാമമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണീ റേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിന് പുറമെ   സയിന്‍സ്ബറിയില്‍ രോഗികളെ തിരിച്ചറിയുന്നതിനും രോഗപ്പകര്‍ച്ച തടയുന്നതിനുമായി ഗ്ലാസ് സ്‌ക്രീനിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.  വൈറ്റ്റോസില്‍  ദമ്പതികള്‍ക്ക് ഒരുമിച്ചുള്ള ഷോപ്പിംഗിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ കാലത്ത് ഷോപ്പിംഗിന് പോവുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങളാണിവ.രോഗത്തെ പ്രതിരോധിക്കുന്നതിനായി ഫുള്‍ പ്രൊട്ടക്ടീവ് ഗിയര്‍ ധരിച്ചെത്തിയ നിരവധി ഷോപ്പര്‍മാരെ വിവിധ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്ന് സര്‍വസാധാരണമായി കാണാം. ഇന്നലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഷോപ്പിംഗിന് എത്തിയ നിരവധി പേര്‍ ഫേസ്മാസ്‌കുകളും ഗ്ലൗസുകളും ധരിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ഈസ്റ്റ് ലണ്ടനിലെ ഒരു ഷോപ്പര്‍ റെസ്പിറേറ്ററി യൂണിറ്റാണ് തന്റെ മുഖത്ത് ധരിച്ചിരുന്നത്. എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും നിലവിലെ ഷോപ്പര്‍മാരുടെ ക്യൂ ഓരോരുത്തരും തമ്മില്‍ ആറടി അകലം പാലിച്ചായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.സര്‍ക്കാരിന്റെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പോളിസി പിന്തുടരുന്നതിന്റെ ഭാഗമായിട്ടാണിത്.പാലും ടോയ്ലറ്റ് റോളും ബ്രെഡും പോലുള്ളവ ഒരു ഷോപ്പര്‍ക്ക്  ഒരെണ്ണം വീതം മാത്രമേ എടുക്കാന്‍ അനുവാദമുളളൂ എന്ന് സൂചിപ്പിക്കുന്ന അറിയിപ്പുകള്‍ ടെസ്‌കോയിലെ ഷെല്‍ഫുകള്‍ക്കടുത്ത് സ്ഥാപിച്ചിട്ടുണ്ട്.

പ്രാദേശികമായ ഡിമാന്റിനും സപ്ലൈയ്ക്കും അനുസൃതമായാണ് ഓരോ സ്റ്റോറുകളും ഇത്തരത്തില്‍ റേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് അവശ്യ വസ്തുക്കള്‍ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണീ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ടെസ്‌കോ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ സ്റ്റോറുകളില്‍ മിക്ക ഉല്‍പന്നങ്ങളും മൂന്നെണ്ണം മാത്രമേ ഓരോ ഉപഭോക്താവിനെയും വാങ്ങാന്‍ സയിന്‍സ്ബറി അനുവദിക്കുന്നുള്ളൂ. എന്നാല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന പാല്‍, ടോയ്ലറ്റ് റോള്‍, സോപ്പ് എന്നിവ രണ്ടെണ്ണം മാത്രമേ വാങ്ങാന്‍ അനുവദിക്കുന്നുള്ളൂ. ആല്‍ഡി ഇത്തരത്തില്‍ നാലെണ്ണം മാത്രമേ വാങ്ങാവൂ എന്ന നിബന്ധനയാണ് വച്ചിരിക്കുന്നത്.

ദമ്പതികളെ ഒരുമിച്ച് ഷോപ്പിംഗ് ചെയ്യാന്‍ അനുവദിക്കില്ലെന്ന നിയമം തങ്ങളുടെ 338 സ്റ്റോറുകളിലും ഏര്‍പ്പെടുത്തിയെന്നാണ് വൈറ്റ്റോസ് പറയുന്നത്. ആരോഗ്യമുള്ളവരും യുവജനങ്ങളുമായവര്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് കുതിച്ചെത്തി തങ്ങളുടെ കൈയൂക്കിനാല്‍ ആവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്ന് വയോജനങ്ങള്‍ക്കും മറ്റും അവശ്യ സാധനങ്ങള്‍ പോലും ലഭിക്കാത്ത സാഹചര്യമുണ്ടായതിനെ തുടര്‍ന്നാണ് മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളും റേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category