1 GBP =99.10INR                       

BREAKING NEWS

മുഴുവന്‍ രോഗികളും നെഗറ്റീവായപ്പോള്‍ മിണ്ടാട്ടമില്ലാതെ തലയില്‍ മുണ്ടിട്ട് ദി ഗാര്‍ഡി യന്‍; ചക്കയെ പോലും വെറുതെ വിടാത്ത പത്രം കേരളത്തെ കളിയാക്കിയതിന് കളക്ടറുടെ ഉഗ്രന്‍ മറുപടി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇന്ത്യയെക്കുറിച്ചു എന്തെങ്കിലും കുറ്റം പറയാന്‍ കിട്ടുന്ന അവസരങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഒരിക്കലും ഒഴിവാക്കാറില്ല, ആ പതിവ് കൊറോണകാലത്തും തെറ്റിയില്ല. കേരളത്തില്‍ എത്തിയ ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞപ്പോള്‍ ഏകാന്ത വാസം നയിച്ച മൂന്നാര്‍ ടീ കൗന്റി റിസോട്ടില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളം വഴി രക്ഷപെടാന്‍ ശ്രമിച്ചത് വലിയ വാര്‍ത്ത പ്രാധാന്യം നേടിയ വസ്തുതയാണ്. എന്നാല്‍ വിമാനം പറക്കാന്‍ തയാറാകും മുന്‍പ് കേരള പോലീസ് ഈ സഞ്ചാരികളെ തടയുന്നതില്‍ വിജയിക്കുക ആയിരുന്നു. തുടര്‍ന്ന് ഇവരെ കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു വിദഗ്ധ ചികിത്സാ നല്‍കുക ആയിരുന്നു. ഈ ഘട്ടത്തിലാണ് എലിയും പാറ്റയും തിങ്ങി നിറഞ്ഞ ആശുപത്രിയിലാണ് കോവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഇവരെ തിരിച്ചെത്തിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും രോഗികഉടെ ബന്ധുക്കളെ കൊണ്ട് പരാതി ഉന്നയിച്ചു വാര്‍ത്ത നല്‍ക്കുന്ന ഹീനമായ പ്രവര്‍ത്തിയാണ് ദി ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഏറ്റെടുത്തത്.

തികഞ്ഞ ഇടതു പക്ഷ ചായ്‌വില്‍ വാര്‍ത്തകള്‍ നല്‍കുന്ന ദി ഗാര്‍ഡിയന്‍ കേരളത്തിന്റെ സ്വന്തം ഫലമായ ചക്കയെ പറ്റി പോലും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു നാണം കെട്ട പത്രമാണ്. പത്തു വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന കോമവെല്‍ത്ത് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴും ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഡല്‍ഹിയിലെ ചേരികളിലേക്കാണ് ആദ്യം പോയത്. അന്ന് അവിടെ കണ്ട കാഴ്ചകള്‍ വച്ചാണ് ഇന്ത്യക്കെങ്ങനെ ലോക നിലവാരത്തിലേക്കു ഉയരാന്‍ കഴിയും എന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ ആശങ്ക ഉയര്‍ത്തിയത്. ഈ നിലപാടില്‍ എന്നും ഇന്ത്യയെ വിലയിരുത്തുന്ന ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കു നല്‍കിയ മുഖമടച്ച മറുപടിയാണ് കോവിഡ് നിയന്ത്രണ വിഷയത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ സുഹാസ് നല്കിയിരിക്കുന്നത്.

കേരളത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ കണ്ടേക്കില്ല, പക്ഷെ ഞങ്ങള്‍ക്ക് സെവന്‍ സ്റ്റാര്‍ ഡോക്ടര്‍മാരും നഴ്സ്മാരും ഉള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തര്‍ ഉണ്ടെന്നാണ് കളക്ടര്‍ പത്രത്തിന് എഴുതിയ കത്തില്‍ പറയുന്നത്. മാത്രമല്ല കേരളത്തില്‍ ചകിത്സയില്‍ കഴിഞ്ഞ മുഴുവന്‍ ബ്രിട്ടിഷ് പൗരന്മാരും കോവിഡ് നെഗറ്റീവ് ആയ കാര്യവും കത്തില്‍ എടുത്തു പറയുന്നുണ്ട്. ഈ രോഗികള്‍ എല്ലാം 61 നും 83 നും ഇടയില്‍ ഉള്ളവര്‍ ആയിരുന്നെന്നു ഉള്ള സത്യവും കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാരാണ് യുകെയില്‍ കോവിഡ് ബാധയില്‍ പിടഞ്ഞു വീണു മരിക്കുന്നത്. ഈ ടൂറിസ്റ്റുകളെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തിയത് കേരളത്തിലെ ആരോഗ്യ മേഖലയുടെ നേട്ടമായാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എന്നാല്‍ ഇന്ത്യയില്‍ കാണുന്നത് എന്തും മോശമായി കാണുന്ന ബ്രിട്ടീഷ് മാധ്യമ നിലപാടില്‍ ഇതൊന്നും മാറ്റം ഉണ്ടാക്കാനും സാധ്യതയില്ല. 

കോണ്‍വാലിനു സമീപം ന്യുകെയില്‍ ഉള്ള കാതറീന്‍ വെബ്സ്റ്ററിനെ ഉപയോഗിച്ചാണ് ഗാര്‍ഡിയന്‍ കേരളത്തെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് തയാറാക്കിയത്. തന്റെ മാതാപിതാക്കളുടെ ജീവന്‍ അപകടത്തില്‍ ആണെന്നാണ് കാതറിന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ മാതാപിതാക്കള്‍ സുരക്ഷിതരായി ജീവിതത്തിലേക്ക് മടങ്ങി എത്തി എന്ന വാര്‍ത്ത അറിഞ്ഞിട്ടും കാതറീന്റെ ശബ്ദം പുറത്തു കൊണ്ട് വരാന്‍ ഗാര്‍ഡിയന്‍ തയാറാകുന്നില്ല എന്നതും ഈ പത്രത്തിന്റെ ഇരട്ടത്താപ്പായി കണക്കാക്കേണ്ടി വരും എന്നതാണ് എറണാകുളം ജില്ലാ കളക്ടറുടെ കുറിപ്പ് നല്‍കുന്ന സൂചന.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ അന്ന് ബ്രിട്ടനില്‍ മടങ്ങി എത്തിയിരുന്നെകില്‍ എന്താകുമായിരുന്നു എന്നേതായാലും കലക്ടര്‍ ചോദിച്ചിട്ടില്ലെങ്കിലും ദി ഗാര്‍ഡിയന്‍ ഇപ്പോള്‍ ഇക്കാര്യം അറിയുന്നുണ്ടെങ്കില്‍ സ്വയം ചോദിക്കുന്നുണ്ടാകും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയില്‍ നിന്നും ഹന്നാ എല്ലിസ് പീറ്റേഴ്സന്റെ സഹായത്തോടെ മാഞ്ചസ്റ്റര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജോഷ് ഹാളിഡേ എന്ന യുവ പത്രപ്രവര്‍ത്തകനും സീനിയര്‍ റിപ്പോര്‍ട്ടര്‍ ലിസ കരോളും ചേര്‍ന്നാണ് കേരളത്തിലെ ആരോഗ്യരംഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത സൃഷ്ടിച്ചത്..

ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ നോട്ടിങ്ഹാം എംപി  അംഗമായിരുന്ന അന്ന സൊബ്രി അടക്കമുള്ളവര്‍ എന്‍എച്ച്എസില്‍ കോവിഡ് നിയന്ത്രണത്തില്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ കാണിക്കുന്ന മിടുക്കു പ്രകീര്‍ത്തിക്കുമ്പോഴാണ് ഗാര്‍ഡിയന്‍ കേരളത്തെ കളങ്കപ്പെടുത്തന്‍ ശ്രമിച്ചത് എന്നതാണ് ശ്രദ്ധേയം. പാശ്ചാത്യ മാധ്യമങ്ങള്‍ക്കു ഇന്ത്യയെ കളിയാക്കല്‍ പലപ്പോഴും ഒരു ഹോബിയാണെന്നു ഗാര്‍ഡിയന്‍ തന്നെ അതിന്റെ പേജുകളിലൂടെ തെളിയിച്ചിട്ടുള്ളതാണ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഒന്നും കിട്ടാതെ കേരളത്തിന്റെ ചക്കക്കിട്ടു ഒരു കുത്തു കൊടുക്കാന്‍ ഗാര്‍ഡിയന്‍ തയ്യാറായത്. സംഭവം വെറും സിംപിള്‍, അത് ലേഖനത്തിന്റെ ആദ്യ പാരഗ്രാഫില്‍ പറയുന്നുമുണ്ട്. കേരളം ചക്ക കയറ്റുമതി വഴി 35 കോടി രൂപ സ്വന്തമാക്കുന്നു എന്നതാണ് ഗാര്‍ഡിയന്‍ പത്രത്തിന്റെ പ്രധാന കുറ്റപത്രം. ഇതിനു മാത്രം വിപണി പ്രിയം ഉണ്ടാകാന്‍ ചക്കയില്‍ എന്താണെന്നും പത്രത്തിന് സംശയമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category