1 GBP = 92.50 INR                       

BREAKING NEWS

ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ ഏജന്‍സികളെ ഭീഷണിപ്പെടുത്തി യിട്ടു കാര്യമില്ല; ക്യാന്‍സല്‍ ചെയ്തത് ലക്ഷക്കണക്കിന് ടിക്കറ്റുകള്‍; റീഫണ്ട് സ്വപ്നങ്ങളില്‍ മാത്രം; വിദ്യാര്‍ത്ഥി വിസക്കാരെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യ എത്തുമെന്നതും വ്യാജം; വിമാനവിലക്ക് 14 വരെ; പണം വാങ്ങാതെ സാധനം നല്കാന്‍ മലയാളി സ്ഥാപനം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വിഷു, ഈസ്റ്റര്‍ അവധിക്കായി ഇന്ന് മുതല്‍ ആയിരക്കണക്കിന് മലയാളി കുടുംബങ്ങള്‍ നാട്ടില്‍ എത്താനിരുന്നതാണ്, പക്ഷെ എല്ലാം കൊറോണ വൈറസ് നശിപ്പിച്ചു. ഇതിനൊപ്പം വേനല്‍ക്കാല അവധി ആഘോഷിക്കാന്‍ ജൂലൈ, ഓഗസ്റ്റ് മാസത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരുടെയും യാത്രകള്‍ ഏറെക്കുറെ ഇല്ലാതാകും എന്നും ഉറപ്പായി കഴിഞ്ഞു. കൊറോണ വൈറസ് ഭീതി ലോകത്തെ പിടികൂടി തുടങ്ങും മുന്‍പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിരുന്നവര്‍ക്കു ബുക്കിംഗ് ഫീ ഇളവ് കഴിഞ്ഞുള്ള തുക മടക്കി ലഭിച്ചിരുന്നെങ്കിലും ഈ മാസം തുടക്കം മുതല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ക്കു നിരാശയായിരുന്നു ഫലം. ഒരു വിമാനക്കമ്പനിയും ടിക്കറ്റ് റീഫണ്ടിനു തയ്യാറല്ല. ആറുമാസത്തിനകം മറ്റൊരു യാത്രയാണ് കമ്പനികളുടെ ഓഫര്‍. അതും സാധ്യമായില്ലെങ്കില്‍ ഒരു വര്‍ഷത്തിനകം. എന്നാല്‍ അതുവരെ എത്ര വിമാനക്കമ്പനികള്‍ ബാക്കിയുണ്ടാകും എന്നുപോലും ലോകത്താര്‍ക്കും പറയാന്‍ പറ്റാത്ത അവസ്ഥയാണ്.

അതിനിടെ യുകെയില്‍ അകപ്പെട്ടിരിക്കുകയാണ് എന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം നടത്തിയ 8000 ഓളം ഇന്ത്യന്‍ സ്റ്റുഡന്റ്വിസക്കാര്‍ക്കു ഉടനെയൊന്നും നാട്ടില്‍ മടങ്ങി എത്താനാകില്ല എന്നുറപ്പായി. മഹാമാരിയായി കൊറോണ പടര്‍ന്നു കയറിയതോടെ ഇനി അതിന്റെ ശക്തി താല്‍ക്കാലികമായി ക്ഷയിക്കും വരെയെങ്കിലും കാത്തിരിക്കണം എന്ന സന്ദേശമാണ് ഇന്ത്യയില്‍ നിന്നും എത്തുന്നത്. എവിടെയാണോ അവിടം സുരക്ഷിതം ആണെങ്കില്‍ യാത്രകള്‍ ഒഴിവാക്കുക എന്ന മട്ടിലാണ് എല്ലാ ലോക രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. എന്നാല്‍ യുകെയില്‍ മരണ നിരക്ക് ഉയരുകയും ഇന്ത്യ പല രാജ്യങ്ങളില്‍ നിന്നും കുടുങ്ങിപോയവരെ മടക്കി എത്തിച്ചതും കണക്കിലെടുത്താണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളെയും രക്ഷിക്കണം എന്നാവശ്യപ്പെട്ടു രംഗത്ത് വന്നത്. എന്നാല്‍ യുകെയില്‍ സ്ഥിതി സ്ഫോടനല്‍മകം ആണെന്നു ഇന്ത്യ കരുതുന്നില്ലെന്ന് ഇതില്‍ നിന്നുള്ള പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്.

എംബസി മുഖേനെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നേരിട്ടും വിദ്യാര്‍ത്ഥി വിസയില്‍ ഉള്ളവര്‍ ബന്ധപ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍ മാധ്യമസഹായവും ഇവര്‍ തേടി. എന്നാല്‍ കഴിഞ്ഞ ദിവസം മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ വ്യാജ പ്രൊഫൈല്‍ വഴി സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തുന്നതായി പ്രചാരണം ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ വാട്സ്ആപ് സന്ദേശങ്ങളും പ്രവഹിച്ചു. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഏപ്രില്‍ ഒന്ന് മുതല്‍ മൂന്നു ദിവസത്തേക്ക് തുടര്‍ച്ചയായി വിമാനങ്ങള്‍ ഹീത്രോവില്‍ എത്തുമെന്നും യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെടണം എന്നുമായിരുന്നു സന്ദേശം. എന്നാല്‍ ഈ സന്ദേശം ലണ്ടനിലെ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റുകളും ഡല്‍ഹിയില്‍ നിന്ന് വിദേശകാര്യ മന്ത്രാലയം ജീവനക്കാരും നിക്ഷേധിച്ച് മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു സന്ദേശം നല്‍കി. ഇതോടെ കൂടുതല്‍ പ്രചാരണവും ശക്തമായി.
ഒടുവില്‍ ലണ്ടന്‍ ഹൈ കമ്മീഷണര്‍ രുചി ഘനശ്യാം ട്വിറ്റര്‍ വഴി വ്യാജ പ്രചാരണത്തിന് എതിരെ മുന്നറിയിപ്പ് നല്‍കുക ആയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 14 വരെ വിമാന സര്‍വീസുകള്‍ പുനരാംഭിക്കുന്ന കാര്യം പരിഗണിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി. അതേ സമയം യുകെയിലെ സ്റ്റുഡന്റ് വിസക്കാര്‍ ഭക്ഷണം ഇല്ലാതെ വിഷമിക്കുക ആണെങ്കില്‍ സഹായം എത്തിക്കാന്‍ തയ്യാറാണെന്നും നിരവധി ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്ട്. പ്രാദേശികമായി മലയാളി സംഘടനകളും സ്റ്റുഡന്റ് വിസക്കാര്‍ക്കായി ഭക്ഷണം എത്തിക്കാന്‍ തയാറായിട്ടുണ്ട്. ബെല്‍ഫാസ്റ്റില്‍ ഒരു മലയാളിക്കട സ്റ്റുഡന്റ് വിസക്കാര്‍ക്കു പണം വാങ്ങാതെയും അത്യാവശ്യം സാധനങ്ങള്‍ നല്കാന്‍ തയാറാണെന്നും അറിയിച്ചിട്ടുണ്ട്.

പതിനായിരക്കണക്കിന് ജീവനക്കാരുള്ള ഏറ്റവും അധികം ജനപ്രീതിയുള്ള എമിറേറ്റ്സ് പോലും കൊറോണ ഭീക്ഷണി അതിജീവിക്കുമോ എന്ന സംശയം ഉയര്‍ന്നു തുടങ്ങിയപ്പോള്‍ നഷ്ടത്തില്‍ ഓടുന്ന മറ്റ് കമ്പനികളുടെ കാര്യം തികച്ചും വിഷമാവസ്ഥയില്‍ ആയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ടിക്കറ്റ് റീഫണ്ടിനു ശ്രമിച്ച യുകെ മലയാളികളില്‍ പലരും ടിക്കറ്റ് എടുത്ത ഏജന്‍സി സ്ഥാപനങ്ങളെ തുടര്‍ച്ചയായി വിളിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുകൊണ്ടു യാതൊരു ഫലവും ഇല്ലെന്നാണ് സൂചന. കാരണം ഏജന്‍സികള്‍ കയ്യോടെ പണം നല്‍കിയാണ് ടിക്കറ്റ് ബ്ളോക് ചെയുന്നത്. അതിനര്‍ത്ഥം  യാത്രക്കാരുടെ പണം വിമാനക്കമ്പനികളില്‍ എത്തിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ഇപ്പോള്‍ റീഫണ്ട് പോലെയുള്ള ആശ്വാസ നടപടികള്‍ പ്രതീക്ഷിക്കേണ്ടെന്നു വിമാനക്കമ്പനികള്‍ ഏജന്‍സികളെ അറിയിച്ചു കഴിഞ്ഞു.

സാഹചര്യത്തിന്റെ സമ്മര്‍ദം മനസിലാക്കി കൊറോണക്കാലം കഴിയും വരെ മലയാളി യാത്രക്കാര്‍ ക്ഷമയോടെ കാത്തിരിക്കണം എന്നാണ് ഏജന്‍സി നടത്തുന്നവര്‍ പറയുന്നത്. മാത്രമല്ല, ഓണ്‍ലൈന്‍ നേരിട്ട് വിമാനക്കമ്പനികളില്‍ നിന്നും ടിക്കറ്റ് എടുത്തവരുടെ കോളുകള്‍ പോലും കൈകാര്യം ചെയ്യാന്‍ പല കമ്പനികളും സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല എന്നിരിക്കെ പരിഭ്രമത്തിനു അവധി നല്‍കി ക്ഷമയോടെ കാത്തിരിക്കാന്‍ മലയാളി യാത്രക്കര്‍ തയാറാകണം എന്നാണ് ഏജന്‍സി നടത്തിപ്പുകാര്‍ പറയുന്നത്. കൊറോണ മൂലം നഷ്ടം എല്ലാ ഭാഗത്തും ഉണ്ടായതിനാല്‍ അതിന്റെ വിഹിതം എല്ലാവരും ഏറ്റെടുക്കേണ്ടി വരുന്ന ദുരിതകാലം കൂടിയാണിതെന്നും വ്യക്തം. ചില യാത്രക്കാര്‍ റീഫണ്ട് ലഭിച്ചില്ലെങ്കില്‍ മലയാളി സ്ഥാപനങ്ങള്‍ക്കു എതിരെ കേസിനു പോകും എന്ന ഭീക്ഷണിയുമായി രംഗത്തുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഒരു മലയാളി സ്ഥാപനം പോലും ഏവിയേഷന്‍ ബിസിനസ് രംഗത്ത് പിടിച്ചു നില്‍ക്കില്ലെന്നു ഉറപ്പാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category