1 GBP = 94.20 INR                       

BREAKING NEWS

കാനഡയില്‍ നിന്നും ലോസ് ഏയ്ജല്‍സിലേക്ക് പറന്നെത്തിയ ഹാരിക്കും മേഗനും തിരിച്ചടി നല്‍കി ട്രംപ്; സുരക്ഷാ ചെലവ് പോക്കറ്റില്‍ നിന്നെടുത്തോളാന്‍ പ്രസിഡന്റ് പറഞ്ഞതോടെ ധര്‍മസങ്കടത്തിലായി രാജദമ്പതികള്‍

Britishmalayali
kz´wteJI³

ഹോളിവുഡില്‍ അവസരം നേടിയെടുക്കാന്‍ ഭര്‍ത്താവായ ഹാരി രാജകുമാരനെ ചൊല്‍പ്പടിയിലാക്കി ലോസ് ഏയ്ജല്‍സിലേക്ക് പറന്ന മേഗനെതിരെ വിമര്‍ശനം ശക്തമാകുന്ന ഈ കൊറോണക്കാലത്ത് ദമ്പതികളെ ഞെട്ടിപ്പിക്കുന്ന ഒരു താക്കീതുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അതായത്  യുഎസിലെ തങ്ങളുടെ സുരക്ഷാ ചെലവ് സ്വന്തം പോക്കറ്റില്‍ നിന്നെടുത്തോളാനും അതിനായി അമേരിക്ക ചില്ലിക്കാശ് മുടക്കില്ലെന്നുമാണ് ട്രംപ് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതോടെ മികച്ചൊരു ജീവിതം കെട്ടിപ്പടുക്കാന്‍ വേണ്ടി യുഎസിലേക്ക് പറന്ന രാജകീയ ദമ്പതികള്‍ ധര്‍മ്മസങ്കടത്തിലായിരിക്കുകയാണ്.

കോവിഡ്-19 ബാധിച്ച് സ്‌കോട്ട്ലന്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന സ്വന്തം പിതാവായ ചാള്‍സ് രാജകുമാരനെ ഒന്ന് കാണുക പോലും ചെയ്യാതെ ഹാരി മേഗനൊപ്പം കഴിഞ്ഞ ദിവസം കാനഡയില്‍ നിന്നും യുഎസിലേക്ക് പറന്ന നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.എന്നാല്‍ തങ്ങളുടെ സുരക്ഷാ ചെലവിന് ഒരിക്കലും ട്രംപിന്റെ സഹായം തേടിയില്ലെന്നും അതിനാല്‍ അദ്ദേഹം പണം അനുവദിക്കേണ്ടതില്ലെന്നും സുരക്ഷാ ചെലവിനുള്ള പണം തങ്ങള്‍ സ്വയം കണ്ടെത്തിക്കൊള്ളുമെന്നുമാണ് ഹാരിയും മേഗനും പ്രതികരിച്ചിരിക്കുന്നത്.

ഹാരിക്കും മേഗനും സുരക്ഷക്കുള്ള ഫണ്ട് അനുവദിക്കില്ലെന്ന് ഞായറാഴ്ച നടത്തിയ ഒരു ട്വീറ്റിലൂടെയാണ് ട്രംപ് തറപ്പിച്ച് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ ഇതിനായി ട്രംപിനോട് പണം ചോദിക്കാന്‍  ഉദ്ദേശിച്ചില്ലെന്നാണ് ഒരു വക്താവിലൂടെ ഹാരിയും മേഗനും ട്രംപിന് ചുട്ട മറുപടിയേകിയിരിക്കുന്നത്.കൊറോണ രൂക്ഷമായതിനെ തുടര്‍ന്ന് യുഎസിലേക്കുളള വിമാനസര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാന്‍ ട്രംപ് ഉത്തരവിടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ്  പത്ത് മാസം  പ്രായമുള്ള തങ്ങളുടെ മകന്‍ ആര്‍ച്ചിയെയും കൊണ്ട്  ഹാരിയും മേഗനും യുഎസിലേക്ക് പറന്നെത്തിയിരുന്നത്.

രാജകുടുംബാംഗമെന്ന നിലയില്‍ വിട്ട് പോരുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ ആഴ്ച  ഹാരി പൂര്‍ത്തിയാക്കിയതിനാല്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ടഡ് പഴ്സന്‍ എന്ന സ്റ്റാറ്റസ് ഹാരിക്ക് നഷ്ടമായതിനെ തുടര്‍ന്നാണ് ഇവരുടെ സുരക്ഷക്കുള്ള പണം നല്‍കാന്‍ സാധിക്കില്ലെന്ന് ട്രംപ് തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. സ്വന്തം കാലില്‍ ജീവിക്കുന്നതിന് വേണ്ടിയാണ് ഹാരിയും മേഗനും രാജകീയ പദവികള്‍ വലിച്ചെറിഞ്ഞ് കൊട്ടാരത്തിന് പുറത്തിറങ്ങിയത്. ഈ നീക്കത്തിന്റെ പേരില്‍ ഇരുവരും കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുകയും ചെയ്തിരുന്നു.

താന്‍ യുകെയിലെ എലിസബത്ത് രാജ്ഞിയുടെ ആരാധകനും സുഹൃത്തുമാണെന്നും എന്നാല്‍ ഇപ്പോള്‍ കാനഡയില്‍ നിന്നും യുഎസില്‍ താമസിക്കാനെത്തിയ രാജ്ഞിയുടെ കൊച്ചുമകന്‍ ഹാരിക്കും ഭാര്യ മേഗനും സുരക്ഷക്കു വേണ്ടി വരുന്ന ചെലവ് വഹിക്കാന്‍ യുഎസിന് സാധിക്കില്ലെന്നുമാണ് ട്രംപ് ഇന്നലത്തെ ട്വീറ്റിലൂടെ തുറന്നടിച്ചിരിക്കുന്നത്.അവര്‍ക്കുള്ള സുരക്ഷാ ചെലവ് അവര്‍ തന്നെ വഹിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഹാരിക്കും മേഗനും സുരക്ഷയേകുന്ന കഴിവുറ്റ ഒമ്പത് ബ്രിട്ടീഷ് ഓഫീസര്‍മാര്‍ക്ക് പ്രതിവര്‍ഷം  വേണ്ടി വരുന്ന ചെലവ് എട്ട് മില്യണ്‍ പൗണ്ടാണ്.

മെട്രൊപോളിറ്റന്‍ പോലീസ് ബജറ്റിലൂടെ ബ്രിട്ടീഷ് നികുതിദായകരായിരുന്നു ഇതിനുള്ള ചെലവ് വഹിച്ചിരുന്നത്. കാനഡയില്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിന്റെ സുരക്ഷയും ദമ്പതികള്‍ക്ക് ലഭിച്ചിരുന്നു. യുഎസില്‍ ഹാരിക്കും മേഗനും സുരക്ഷ ലഭിക്കണമെങ്കില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് മുമ്പില്‍ ഇതിനായി ശുപാര്‍ശ ചെയ്യാമെന്നാണ് രാജകീയ ഉറവിടങ്ങള്‍  പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഇതിന്റെയൊന്നും ആവശ്യമില്ലെന്നും സ്വന്തം സുരക്ഷക്കുള്ള ചെലവിനുള്ള തുക സ്വയം കണ്ടെത്തിക്കൊള്ളാമെന്ന ശക്തമായ നിലപാടാണ് ഹാരിയും മേഗനുമെടുത്തിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category