1 GBP = 92.50 INR                       

BREAKING NEWS

ഇറ്റലിയിലും സ്പെയിനിലും ഒരു ദിവസം ശരാശരി മരിക്കുന്നവരുടെ എണ്ണം 800 ആയി; ഇറ്റലിയിലെ രോഗികളുടെ എണ്ണം ഇന്ന് ഒരു ലക്ഷം കടന്ന് അമേരിക്കയ്ക്ക് തൊട്ടു പിന്നില്‍ എത്തുമ്പോള്‍ സ്പെയിന്‍ ചൈനയെ മറികടക്കും; കൊറോണയുടെ അവസാനത്തെ കണക്കുകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

റോം: യൂറോപ്പില്‍ കൊറോണ വൈറസ് താണ്ഡവമാടുന്ന ഇറ്റലിയിലും സ്പെയിനിലും ഒരു ദിവസം ശരാശരി മരിക്കുന്നവരുടെ എണ്ണം 800 ആയി. മരണം അതിവേഗം ബഹുദൂരം പിന്നിടുന്ന ഇറ്റലിയില്‍ ഇന്ന് രോഗികളുടെ എണ്ണംഒരു ലക്ഷം കടന്ന് അമേരിക്കയ്ക്ക് തൊട്ടു പിന്നില്‍ എത്തും. അതേസമയം രോഗികളുടെ എണ്ണത്തില്‍ സ്പെയിന്‍ ഇന്ന് തന്നെ ചൈനയെ മറികടക്കും. ഇറ്റലിയില്‍ ഇന്നലെ 756 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിലെ രോഗികളുടെ എണ്ണം ഇന്ന് ഒരു ലക്ഷം കടന്ന് അമേരിക്കയ്ക്ക് തൊട്ടു പിന്നില്‍ എത്തും. നിലവില്‍ ഇറ്റലിയില്‍ 97, 689 പേരാണ് രോഗബാധിതര്‍. എന്നാല്‍ മണിക്കൂറുകള്‍ കൊണ്ട് തന്നെ ഇത് ഒരു ലക്ഷം കടക്കും. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ച ഇറ്റലിയിലെ മരണ സംഖ്യ 10,779 ആയി ഉയര്‍ന്നു.

ഇറ്റലിയിലും സ്പെയിനിലും കൊറോണ മരണ താണ്ഡവും ആടുമ്പോള്‍ യൂറോപ്പിലെ ആകെ കോവിഡ് മരണം 20,000 കടന്നു. സ്പെയിനില്‍ ഇന്നലെ 821 പേരാണ് മരണത്തിന് കീഴടങ്ങിയത്. സ്പെയിനില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്നലത്തേത്. അതേസമയം സ്പെയിനിലെ കൊറോണ ബാധിതരുടെ എണ്ണം അതിവേഗം ഒരു ലക്ഷത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. 80,110 പേരാണ് സ്പെയിനില്‍ കൊറോണ രോഗികളായിട്ടുള്ളവര്‍. ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ ഇത് ഒരു ലക്ഷം കടക്കും. 6,803 പേരാണ് ഇതുവരെ സ്പെയിനില്‍ കൊറോണ മൂലം മരിച്ചത്. ഇതോടെ സ്പെയിനില്‍ ലോക് ഡൗണ്‍ ഏപ്രില്‍ 9 വരെ നീട്ടി. ലോകത്ത് ആകെ മരണം 33,956 ആയി. യൂറോപ്പിലെ ആകെ മരണത്തിലെ പകുതിയും ഇറ്റലിയിലാണ്; തൊട്ടുപിന്നില്‍ സ്പെയിന്‍. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഇപ്പോള്‍ വീടിനുള്ളിലാണ്.

അതേസമയം കൊറോണ വൈറസ് അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയ അരലക്ഷത്തിലേറെ രോഗികളുള്ള ന്യൂയോര്‍ക്ക് അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള നീക്കം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപേക്ഷിച്ചു. യുഎസില്‍ മരണസംഖ്യ മൂന്നു ദിവസത്തിനിടെ ഇരട്ടിയായി ഉയര്‍ന്നു. 255 പേരാണ് ഇന്നലെ അമേരിക്കയില്‍ മരണത്തിന് കീഴടങ്ങിയത്. ആകെ മരണ സംഖ്യ 2475. അമേരിക്കയില്‍ ഇന്നലെ പുതുതായി 18,276 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ അമേരിക്കയിലെ കൊറോണ രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് അടുത്തെത്തി. 141, 854 കൊറോണ രോഗികളാണ് അമേരിക്കയില്‍ ഉള്ളത്. രോഗികളുടെ എണ്ണം നോക്കി നില്‍ക്കെ കുതിച്ചുയര്‍ന്നിട്ടും മരണ സംഖ്യ ഉയര്‍ന്നിട്ടും ഒന്നും ചെയ്യാതെ കയ്യും കെട്ടി നോക്കി നില്‍ക്കുകയാണ് ട്രംപ് ഭരണ കൂടം. ഇത് ജനങ്ങളെ കടുത്ത ആശങ്കയിലും മരണ ഭയത്തിലും ആക്കിയിരിക്കുകയാണ്.

രോഗികള്‍ ഒന്നരലക്ഷത്തിന് അടുത്തെത്തിയതോടെ ആവശ്യത്തിനു മെഡിക്കല്‍ ഉപകരണങ്ങളോ ചികിത്സാസൗകര്യമോ സ്റ്റാഫോ ഇല്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ വലയുന്ന സ്ഥിതിയാണ് അമേരിക്കയിലുള്ളത്. എന്നിട്ടും ഭരണ കൂടം നോക്കു കുത്തിയായി നില്‍ക്കുന്ന സ്ഥിതി വിശേഷമാണ് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യത്ത് ഉള്ളത്. സമ്പൂര്‍ണ ക്വാറന്റീന്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം രംഗത്തു വന്നതോടെയാണു ട്രംപ് പിന്നാക്കം പോയത്. ഇതോടെ ജനങ്ങളുടെ അവസ്ഥ പരിതാപകരമായി മാറിയിരിക്കുകയാണ്. ന്യൂയോര്‍ക്ക്, കനക്ടികട്ട്, ന്യൂജഴ്സി എന്നീ മേഖലകളില്‍ 14 ദിവസത്തേക്കു യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി.

ഫ്രാന്‍സില്‍ കൊറോണമൂലം മരണം 2,606 ആയി. വരുന്ന രണ്ടാഴ്ച അതികഠിനമെന്ന മുന്നറിയിപ്പാണ് ഭരണ കൂടം പങ്കുവയ്ക്കുന്നത്. രോഗബാധിതരുടെ എണ്ണം 40,174 ആയി ഉയര്‍ന്നു.
സ്വിറ്റ്സര്‍ലന്‍ഡില്‍ രോഗികള്‍ 14,8295,000. മരണം 300 ആയി. ബ്രിട്ടനില്‍ദിവസം 10,000 പേരിലാണ് കൊറോണ പരിശോധന നടത്തുന്നത്. താമസിയാതെ 20,000 പേരെ പരിശോധിക്കേണ്ടിവരും. പതിനായിരം വെന്റിലേറ്ററിനു കൂടി കമ്പനികളോട് ആവശ്യപ്പെട്ടു. കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്കെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറയുന്നു. ബ്രിട്ടനിലെ കൊറോണ രോഗികളുടെ എണ്ണം 19,522 ആയി. മരണം 1228 ആയി ഉയര്‍ന്നു. ജര്‍മനിയില്‍ പതിനായിരങ്ങള്‍ രോഗികളായതോടെ ആരോഗ്യ പരിപാലന സംവിധാനം താറുമാറായി. 62,095 കൊറോണ രോഗികളാണ് ജര്‍മനിയിലുള്ളത്. ഇവിടെ ഇന്നലെ 108 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 541 ആയി ഉയര്‍ന്നു.

ന്യൂസിലന്‍ഡ് ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. രോഗികള്‍ 500 കവിഞ്ഞു. ഓസ്ട്രേലിയയില്‍ പൊതുസ്ഥലത്തു രണ്ടു പേരിലധികം കൂട്ടം കൂടുന്നത് വിലക്കി. 70നു മുകളില്‍ പ്രായമുള്ളവര്‍ വീട്ടിലിരിക്കണമെന്നാണ് നിര്‍ദ്ദേശം. രോഗികള്‍ 3978 ആയി. തായ്‌ലന്‍ഡില്‍ കോവിഡ് ഭീതിയില്‍ ജയിലില്‍ കലാപം ഉണ്ടായി. സിംഗപ്പുരില്‍ മൂന്നാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ പൊതുസ്ഥലത്തു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇറാന്‍: 38,309 (2640)
ദക്ഷിണ കൊറിയ: 9583 (152)
കാനഡ: 5655 (63)
ഓസ്ട്രേലിയ: 3969 (16)
മലേഷ്യ: 2470 (34)
ജപ്പാന്‍: 1693 (52)
ന്യൂസീലന്‍ഡ്: 514 (1)
ഇന്ത്യ: 979 (25)
ലോകത്താകെ രോഗം ബാധിച്ചവര്‍ 721,412
ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ 25,426
നേരിയ തോതില്‍ രോഗമുള്ളവര്‍ 4,80,006
രോഗം ഭേദമായവര്‍ 1,46,400

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category