1 GBP = 93.00 INR                       

BREAKING NEWS

അമേരിക്ക പ്രതീക്ഷിക്കുന്നത് രണ്ടുലക്ഷം പേരുടെ വരെ മരണം; ദശലക്ഷക്കണക്കിന് ആളുകള്‍ രോഗികളാകും; ആദ്യത്തെ ആത്മവിശ്വാസം നഷ്ടപ്പെട്ട ലോക പൊലീസ് ഒടുവില്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള കണക്ക് പുറത്തുവിടുമ്പോള്‍ ഞെട്ടിത്തരിച്ച് ലോകം

Britishmalayali
kz´wteJI³

മൂന്നാം ലോകരാഷ്ട്രങ്ങളെ കണ്ണുരുട്ടി പേടിപ്പിക്കുന്ന തന്ത്രം കൊറോണയ്ക്ക് മുന്നില്‍ ചെലവാകില്ലെന്ന് മനസ്സിലായതോടെ പത്തിതാഴ്ത്തി സത്യാവസ്ഥ തുറന്നു പറയുകയാണ് ലോക പൊലീസ്. അമേരിക്കയിലെ പ്രമുഖ പകര്‍ച്ചവ്യാധി വിദഗ്ദന്‍ ഡോ. ആന്റണി ഫോസി പറയുന്നത് അമേരിക്കയില്‍ കോവിഡ് മരണനിരക്ക് 100,000 ത്തിനും 200,000 ത്തിനും ഇടയില്‍ വരെ എത്താമെന്നാണ്. ദശക്ഷക്കണക്കിന് ആളുകള്‍ക്ക് രോഗം പിടിപെട്ടേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടയില്‍, കഴിഞ്ഞ ഞായറാഴ്ച്ച സി എന്‍ എന്നിനു നല്‍കിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

141,732 പേര്‍ക്ക് രോഗബാധയുമായി അമേരിക്ക മുന്നേറുന്ന സമയത്താണ് പ്രശസ്തനായ പകര്‍ച്ചവ്യാധി വിദഗ്ദന്റെ അഭിപ്രായം പുറത്ത് വരുന്നത്. അമേരിക്കയ്ക്ക് ആകെപ്പാടെ ഉണ്ടായിരുന്ന ചെറിയ പ്രതീക്ഷകൂടി നശിക്കുകയാണ് ഇതോടെ. പരിശോധന കൂടുതല്‍ വ്യാപകമാക്കണമെന്നും, പരിശോധനയില്‍ രോഗവ്യാപനം ഗുരുതരമല്ലെന്ന് തെളിയുന്ന പ്രദേശങ്ങളില്‍ മാത്രമേ നിയന്ത്രണങ്ങളില്‍ അയവ് വരുത്താവു എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമിതവിശ്വാസത്തിന്റെ ദന്തഗോപുരത്തില്‍ നിന്നുമിറങ്ങാന്‍ ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചത് ഈ അഭിപ്രായം കൂടിയാണെന്നാണ് കരുതപ്പെടുന്നത്. കൊറോണ പൊട്ടിപ്പുറപ്പെട്ടതില്‍ പിന്നെ ഇതാദ്യമായാണ് ട്രംപ് യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കുന്നത്. നേരത്തേ ഈസ്റ്ററിന് അമേരിക്ക വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ വീണ്ടും ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. ഏറ്റവുമധികം രോഗബാധിതരുള്ള ന്യൂയോര്‍ക്ക് ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ്ണ ക്വാറന്റൈന്‍ നടപ്പാക്കാനും ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.

രാജ്യത്തിലെ കൊറോണ ബാധയുടെ എപ്പിസെന്ററായി മാറിയ ന്യൂയോര്‍ക്കില്‍ നിന്നാണ് പുതിയതായി രേഖപ്പെടുത്തിയ കൊറോണാബാധിതരുടെ 56 ശതമാനവും വരുന്നത്. ഡെറ്റ്റോയിറ്റ്, ഷിക്കാഗോ, ലോസ് ആഞ്ചലസ്, ന്യൂ ഓര്‍ലിയോണ്‍, ബോസ്റ്റണ്‍ എന്നിവിടങ്ങളും കൊറോണയുടെ ഹോട്ട്‌സ്‌പോട്ടുകളായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിലെ എല്ലാ മേഖലകളും ഒരുപോലെ അപകട സാദ്ധ്യതയുള്ളതാണെന്ന് വൈറ്റ്ഹൗസ് വക്താവ് ഇന്നലെ മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. എല്ലാ മെട്രോ നഗരങ്ങളും ന്യൂയോര്‍ക്കിന് തുല്യമായ രോഗവ്യാപനത്തിന് സാധ്യതയുള്ളവയാണെന്ന് വൈറ്റ്ഹൗസിലെ കൊറോണാ വൈറസ് റെസ്പോണ്‍സ് കോഓര്‍ഡിനേറ്റര്‍ ഡോ, ഡെബോറാ ബ്രിക്സ് ഇന്നലെ പ്രസ്താവിച്ചിരുന്നു. രോഗബാധിത പ്രദേശങ്ങളിലേക്ക് വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എത്തിക്കുന്നതില്‍ കഠിനാദ്ധ്വാനം ചെയ്യുകയാണ് ഭരണകൂടമെന്നും അവര്‍ വെളിപ്പെടുത്തി.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ എപിഡെമിയോളജി റിസര്‍ച്ച് വിഭാഗം തലവന്‍ ഡോ, ജോണ്‍ ബ്രൂക്ക്സ് പറയുന്നത് അമേരിക്കയിലെ ഒരു ഭൂവിഭാഗവും കൊറോണാ ഭീതിക്ക് പുറത്തല്ല എന്നാണ്. എത്രയും പെട്ടെന്ന് പ്രതിരോധ നടപടികള്‍ എടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ പോവുക സര്‍വ്വനാശത്തിലേക്കായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ പ്രതിസന്ധിയെ നേരിടാന്‍ തയ്യാറാകാതെ ഇരുന്നാല്‍ മറ്റുള്ളിടങ്ങളിലെ രോഗവ്യാപനം ഒരുപക്ഷെ ന്യൂയോര്‍ക്കിലേതിനേക്കാള്‍ ഭീകരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂയോര്‍ക്കിനും സിയാറ്റലിനും ശേഷം 2622 രോഗബാധിതരും 31 മരണങ്ങളുമായി ഡെറ്റ്റോയിറ്റാണ് രോഗവ്യാപനത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇതിനു പുറമെ 2613 രോഗികളും 28 മരണങ്ങളും സ്ഥിരീകരിച്ച ഷിക്കാഗോ, 4257 രോഗബാധിതരും 44 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബോസ്റ്റണ്‍, 1818 രോഗബാധിതരും 32 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലോസ് ആഞ്ചലസ്, 1300 രോഗബാധിതര്‍ ഉള്ള, ഇതുവരെ 70 മരണങ്ങള്‍ സ്ഥിരീകരിച്ച ന്യൂ ഓര്‍ലിയോണ്‍ എന്നീ സംസ്ഥാനങ്ങളാണ് കൊറോണയുടെ അടുത്ത ഹോട്ട്സ്‌പോട്ടുകളായി കണക്കാക്കുന്നത്. ഈ ഹോട്ട്സ്‌പോട്ടുകള്‍ യു എസ് സൈന്യത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍.

ന്യൂയോര്‍ക്ക് ഉള്‍പ്പടെയുള്ള, രോഗബാധ ഗുരുതരമായ ഇടങ്ങളില്‍ സമ്പൂര്‍ണ്ണ ക്വാറന്റൈന്‍ നടപ്പാക്കാന്‍ ഇടയുണ്ട് എന്ന പ്രസ്താവനക്കെതിരെ ന്യൂയോക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ രംഗത്തെത്തിയിട്ടുണ്ട്, അത്തരമൊരു നീക്കം ഗുണം ചെയ്യില്ലെന്നു മാത്രമല്ല, ദോഷമുണ്ടാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല അത് അമേരിക്കയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാണീക്കുന്നു. ഇതിനെ തുടര്‍ന്ന് സമ്പൂര്‍ണ്ണ ക്വാറന്റൈന്‍ നിര്‍ദ്ദേശം തത്ക്കാലത്തേക്ക് മാറ്റിവെച്ചതായാണ് അറിയുന്നത്. അതിനു പകരമായി ഇന്നലെ സി ഡി സി ന്യൂയോര്‍ക്ക് ഉള്‍പ്പടെയുള്ള ഗുരുതര രോഗബാധയുള്ളയിടങ്ങളിലേക്കുള്ള ചില യാത്രാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അതിയായ ആത്മവിശ്വാസത്തോടെ കൊറോണയ്ക്ക് മുന്നില്‍ നെഞ്ചുവിരിച്ചു നിന്ന അമേരിക്കയുടെ ഈ കീഴടങ്ങല്‍ ലോക രാഷ്ട്രങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category