1 GBP = 93.00 INR                       

BREAKING NEWS

വ്യാജപ്രചാരകന്‍ ജീവനെടുത്തത് 300 ഇറാനികളുടെ; മദ്യം നിരോധിച്ച ഇറാനില്‍ കൊറോണ ഭേദമാക്കുമെന്ന് കരുതി മെത്തനോള്‍ വാങ്ങിക്കഴിച്ച് ഇറാനികള്‍ കൂട്ടത്തോടെ ആശുപത്രിയിലേക്ക്; 1000 ത്തില്‍ ഏറെപ്പേരുടെ നില ഗുരുതരം; രോഗബാധിതരുടെ എണ്ണം 30,000 കടക്കുകയും മരണം 2640 ആവുകയും ചെയ്തതോടെ ഇറാനില്‍ സംഭവിച്ചത്

Britishmalayali
kz´wteJI³

ടെഹ്റാന്‍: മഞ്ഞള്‍ മുതല്‍ മയിലാഞ്ചിവരെ കൊറോണക്കുള്ള മരുന്നായി നിര്‍ദ്ദേശിക്കുന്ന വാട്ട്‌സപ് വൈദ്യന്മാരെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ഞങ്ങള്‍ മുന്നറിയിപ്പ് തന്നത്. ഇന്നിതാ, ഈ മുറിവൈദ്യചികിത്സയുടെ ഒരു ഞെട്ടിക്കുന്ന കഥ ഇറാനില്‍ നിന്നും പുറത്ത് വരുന്നു. കൊറോണയ്ക്കുള്ള മരുന്നായി ആരോ സോഷ്യല്‍ മീഡിയയില്‍ കൂടി നിര്‍ദ്ദേശിച്ച മെത്തനോള്‍ കഴിച്ച് ഇന്നലെ 300 പേരാണ് ഇറാനില്‍ മരിച്ചത്. ആയിരത്തിലേറെ പേര്‍ ആശുപത്രികളില്‍ കഴിയുന്നു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

ഇന്നലെ പുതിയതായി 2901 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇറാനിലെ മൊത്തം രോഗബാധിതരുടെ എണ്ണം 38,309 ആയിരിക്കുകയാണ്. 2640 പേര്‍ ഇതിനോടകം മരണത്തെ പുല്‍കുകയും ചെയ്തിരിക്കുന്നു. ഈ ദാരുണമായ സാഹചര്യം ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്ന് മാത്രമല്ല അവിടവിടന്നായി സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ ജനങ്ങള്‍, രോഗ ശമനത്തിനായി എന്തിലും ഏതിലും പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് ഇറാനിലുള്ളത്. ലോകത്തിന്റെ മറ്റ് പലഭാഗങ്ങളിലും എന്നതുപോലെ ഇറാനിലും സഹായ വാഗ്ദാനവുമായി നിരവധി മുറിവൈദ്യന്മാര്‍ സോഷ്യല്‍ മീഡിയയില്‍ കളംനിറഞ്ഞാടുന്നുമുണ്ട്. ഇവരിലാരോ നിര്‍ദ്ദേശിച്ച മരുന്നായിരുന്നു മെത്തനോള്‍.

ഇറാനില്‍ മദ്യം നിരോധിച്ചിരിക്കുകയാണെങ്കിലും അനധികൃത മദ്യനിര്‍മ്മാണവും വില്പനയും കാര്യമായി തന്നെ നടക്കുന്നുണ്ട്. അവരില്‍ നിന്നും മെത്തനോള്‍ വാങ്ങി കഴിച്ചത് നിരവധിപേരാണ്.ഔദ്യോഗിക കണക്കനുസരിച്ച് 1000 ത്തില്‍ അധികം പേര്‍ മെത്തനോള്‍ കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നണ് റിപ്പോര്‍ട്ട്.

വിസ്‌കിയും ബ്രാന്‍ഡിയും വാങ്ങിക്കഴിച്ച് കൊറോണാ ബാധയില്‍ നിന്നും രക്ഷപ്പെട്ട ഒരു ബ്രിട്ടീഷ് അദ്ധ്യാപകന്റെയും സുഹൃത്തുക്കളുടെയും കഥ മേമ്പൊടിയായി ചേര്‍ത്തും, ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ അണുനശീകരണം നടത്തുന്ന ശാസ്ത്രസത്യം തെളിവായി ചേര്‍ത്തുമാണ് സോഷ്യല്‍ മീഡിയയില്‍ ഈ പുതിയ മരുന്ന് പ്രചരിച്ചിട്ടുള്ളത്. ഇത് വിശ്വസിച്ച് വാങ്ങിക്കഴിച്ചവരാണ് ഇപ്പോള്‍ ഗുരുതരാാവസ്ഥയില്‍ ആശുപത്രിയില്‍ ഉള്ളത്. ഏറ്റവും വലിയ വിരോധാഭാസം എന്താണെന്നാല്‍ ഇന്നലെ കൊറോണ ബാധയില്‍ 123 പേരാണ് ഇറാനില്‍ മരിച്ചതെങ്കില്‍, ഈ മറുമരുന്ന് കഴിച്ച് മരിച്ചവര്‍ 300 ആണ് എന്നതാണ്.

മദ്യത്തില്‍ കാണുന്നതരം ആല്‍ക്കഹോള്‍ എത്തനോള്‍ ആണ്. ഇതിന്റെ നിര്‍മ്മാണം ഇറാനില്‍ നിരോധിച്ചിരിക്കുകയാണ്. താരതമ്യേന വിഷാംശം കൂടുതലുള്ള മെത്തനോളില്‍ പല ചേരുവകളും ചേര്‍ത്ത് ഇറാനിലെ കള്ളവാറ്റുകാര്‍ ഇത് മദ്യമായി വില്‍ക്കുന്നുണ്ട്. ഇത് എഴുതുന്ന നിമിഷം വരെ കൊറോണയെ ചെറുക്കാന്‍ ശാസ്ത്രീയമായ മരുന്നുകള്‍ ഒന്നും തന്നെ കണ്ടുപിടിച്ചിട്ടില്ല. ഏതെങ്കിലും ഒറ്റമൂലികള്‍ക്ക് ഇതിന് കഴിവുണ്ട് എന്ന കാര്യവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

അതിനാല്‍ തന്നെ കിംവദന്തികള്‍ക്ക് പുറകേ പോകാതെ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള പരിശോധനകള്‍ക്ക് വിധേയരാവുകയും രോഗം തെളിഞ്ഞാല്‍, ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്യുക എന്നത് മാത്രമാണ് ഇപ്പോള്‍ കൊറോണയെ ചെറുക്കാനുള്ള ഏക സുരക്ഷിതമാര്‍ഗ്ഗം. ആഗോളതലത്തില്‍ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 33000 കവിഞ്ഞു. കൂടുതല്‍ മരണങ്ങള്‍ ഇറ്റലി, സ്പെയിന്‍, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ്. ലോകത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കഴിഞ്ഞിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category