1 GBP = 93.00 INR                       

BREAKING NEWS

നിറവയറുമായി മൈലാബില്‍; 6മാസത്തോളമെടുക്കുന്ന ഗവേഷണം 6 ആഴ്ച കൊണ്ടു പൂര്‍ത്തിയാക്കി ലേബര്‍ റൂമിലേക്ക്; കിറ്റിന് അംഗീകാരം കിട്ടിയതിനൊപ്പം സന്തോഷം ഇരട്ടി നല്‍കി സുന്ദരിയായ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത് രാജ്യത്തിന്റെ അഭിമാനമായി മാറിയ ഗവേഷക; മിനാല്‍ ദഖാവെ ഭോസ്ലെ കൊറോണക്കാലത്തെ ഇന്ത്യാക്കാരുടെ യഥാര്‍ത്ഥ ഹീറോ; അമേരിക്കയിലെ അതിവേഗ കിറ്റിന് പിന്നില്‍ പെരിയക്കാരിയും; മഹമാരിയെ വേരോടെ പിഴെതുറിയാന്‍ മുമ്പില്‍ നില്‍ക്കുന്ന രണ്ട് വനിതാ രത്നങ്ങളുടെ കഥ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നിറവയറുമായി പ്രസവത്തിനു തൊട്ടുമുന്‍പുള്ള ദിവസവും ഗവേഷണം. പുനെ സ്വദേശിനി മിനാല്‍ ദഖാവെ ഭോസ്ലെ സോഷ്യല്‍ മീഡിയയിലെ പുതു താരമാണ്. രാജ്യത്തെ ആദ്യ തദ്ദേശീയ കൊറോണ പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത ശാസ്ത്ര സംഘത്തെ നയിച്ചത് മിനാല്‍ ദഖാവെ ഭോസ്ലെ ആണ്. ഇന്ന് അവര്‍ അമ്മയും.

ഒരു സുന്ദരിക്കുഞ്ഞിനാണ് ഈ പൂണെക്കാരി ജന്മം നല്‍കിയത്. രാജ്യത്തിന്റെ കാത്തിരിപ്പിനുള്ള മറുപടിക്കു ശേഷമായിരുന്നു പ്രസവം. ഇന്ത്യ തദ്ദേശീയമായി രൂപപ്പെടുത്തിയ ആദ്യ പരിശോധനാ കിറ്റെന്ന ഖ്യാതിയാണ് മിനാലും സംഘവും നേടിയെടുത്തത്. രാജ്യം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിക്കുള്ള ഉത്തരം.

മൈലാബ് ഡിസ്‌കവറി സൊല്യൂഷനിലെ ചീഫ് വൈറോളജിസ്റ്റായ മിനാലും സംഘവും 6 മാസത്തോളമെടുക്കുന്ന ഗവേഷണം 6 ആഴ്ച കൊണ്ടു പൂര്‍ത്തിയാക്കി. ഗവേഷണം ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു സമര്‍പ്പിച്ചതിന്റെ അടുത്ത ദിവസം മിനാല്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. ഇതിന് എന്‍ഐവിക്കു പിന്നാലെ, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, ഫുഡ് ആന്‍ഡ് ഡ്രഗ് അഥോറിറ്റി എന്നിവയുടെയും അംഗീകാരം ലഭിച്ചു. ഇതോടെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ അനുമതിയായി.

പുണെ ആസ്ഥാനമായ മൈലാബ്, ഒരാഴ്ച കൊണ്ട് 1 ലക്ഷം കിറ്റുകള്‍ നിര്‍മ്മിച്ചു നല്‍കും. ആദ്യ ബാച്ച് കൈമാറുകയും ചെയ്തു. നിലവില്‍ 4-8 മണിക്കൂര്‍ എടുത്താണ് രോഗനിര്‍ണയം. എന്നാല്‍, രണ്ടര മണിക്കൂര്‍ കൊണ്ട് പരിശോധന സാധ്യമാകുന്നതാണ് 'മൈലാബ് പാത്തോഡെക്റ്റ് കോവിഡ് -19 ക്വാളിറ്റേറ്റീവ് പിസിആര്‍ കിറ്റ്'. വിലക്കുറവും രോഗികള്‍ക്ക് നേട്ടമാകും.

അമേരിക്കന്‍ കണ്ടു പിടിത്തത്തില്‍ മലയാളി യുവതിയും
അതിന്യൂതന കിറ്റ് അമേരിക്കയും വികസിപ്പിച്ചു. ഈ ടീമില്‍ മലായളിയും ഉണ്ട്. ഒരു മണിക്കൂറിനുള്ളില്‍ കൊറോണഫലങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആദ്യത്തെ ദ്രുത പോയന്റ് ഓഫ് കെയര്‍ കോവിഡ്- 19 കിറ്റാണ് അമേരിക്കയില്‍ വികസിപ്പിച്ചത്. കാസര്‍കോട് പെരിയ സ്വദേശിനി ചൈത്ര സതീശനാണ് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ എഫ്.ഡി.എ. കഴിഞ്ഞദിവസം അംഗീകാരം നല്‍കിയ അതിവേഗ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പെടുത്ത സംഘത്തില്‍ പ്രവര്‍ത്തിച്ചത്.

കാലിഫോര്‍ണിയയിലെ സണ്ണിവാലെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് കമ്പനിയായ സെഫീഡാണ് കിറ്റ് വികസിപ്പിച്ചത്. മുന്പ് എബോള വൈറസ്, എച്ച് 1 എന്‍ 1, ഇന്‍ഫ്ളുവന്‍സ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനും ടെസ്റ്റ് കിറ്റ് വികസിപ്പിച്ചിരുന്നു. കാലിഫോര്‍ണിയയിലെ യു.സി. ഡേവിസ് എന്‍ജിനിയറിങ് കോളേജില്‍നിന്നു ബയോ മെഡിക്കല്‍ എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയ ചൈത്ര സെഫീഡില്‍ ഡയഗ്നോസ്റ്റിക് കണ്‍സ്യൂമബിള്‍ എന്‍ജിനിയറാണ്.

കാസര്‍കോട് പെരിയയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ഗംഗാധരന്‍ നായരുടെ മകളും അമേരിക്കയില്‍ ബാങ്ക് ഉദ്യോഗസ്ഥയുമായ ഷീജയുടെയും അവിടെ എന്‍ജിനിയറായ വി. സതീശന്റെയും മകളാണ്. വിദ്യാഭ്യാസരംഗത്തെ മികവിന് യു.എസ്. പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയിരുന്നു. യു.എസില്‍ ബിരുദവിദ്യാര്‍ത്ഥിയായ ഗൗതം സഹോദരനാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category