1 GBP = 92.70 INR                       

BREAKING NEWS

കൊറോണയില്‍ ആറ് മാസത്തേക്ക് ഓസ്ട്രേലിയന്‍ അതിര്‍ത്തി അടച്ചിടാന്‍ സാധ്യത; ഈ വര്‍ഷത്തെ ട്വന്റി ട്വന്റി ലോകകപ്പും ഇന്ത്യയുടെ ഓസിസ് പര്യടനവും അനിശ്ചിതത്വത്തിലേക്ക്; ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് താളം പിഴച്ചു

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ആറ് മാസത്തേക്ക് അതിര്‍ത്തികള്‍ അടയ്ക്കാന്‍ സാധ്യതകള്‍ തെളിഞ്ഞതോടെ ഈ വര്‍ഷത്തെ ട്വന്റി ട്വന്റി ലോകകപ്പും ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനവും അനിശ്ചിതത്വത്തിലേക്ക്. ഈ വര്‍ഷം ഒക്ടോബര്‍നവംബര്‍ മാസങ്ങളിലായാണ് ഓസ്ട്രേലിയയില്‍ ട്വന്റി20 ലോകകപ്പ് നടക്കേണ്ടിയിരുന്നത്.

ഇതിനു മുന്നോടിയായി ഓസീസിലെത്തുന്ന ഇന്ത്യ ലോകകപ്പിനുശേഷം ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടെ സുദീര്‍ഘമായ പരമ്പരയാണ് പദ്ധതിയിട്ടിരുന്നത്. ജനുവരി വരെ നീളുന്ന പര്യടനത്തില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെകൂടി ഭാഗമായ നാലു ടെസ്റ്റുകളും മൂന്നുവീതം ഏകദിന, ട്വന്റി20 മത്സരങ്ങളുമാണുള്ളത്. മാത്രമല്ല, ഏകദിന മത്സരങ്ങള്‍ ഐസിസി പദ്ധതിയിടുന്ന പ്രഥമ ഏകദിന ലീഗിന്റെയും ഭാഗമായിരുന്നു.

ഒക്ടോബറില്‍ ട്വന്റി20 പരമ്പരയോടെയാണ് പര്യടനം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, ആറു മാസത്തേക്ക് അതിര്‍ത്തികള്‍ അടച്ചിട്ടാല്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഓസ്ട്രേലിയയില്‍ പ്രവേശനം കിട്ടില്ല. ഇതോടെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂള്‍ പൂര്‍ണമായും താളംതെറ്റും. കുറഞ്ഞപക്ഷം ട്വന്റി20 പരമ്പരയെയെങ്കിലും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. ലോകകപ്പ് ഒരുക്കങ്ങളുടെ താളം തെറ്റിയാല്‍ ലോകകപ്പിന്റെ കാര്യവും സംശയത്തിലാകും.

ഓസ്ട്രേലിയയില്‍ ഇതുവരെ 3600ല്‍ അധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ, ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സമ്പൂര്‍ണ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എങ്കിലും മറ്റു നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന ഓസീസ് പൗരന്മാര്‍ക്ക് നാട്ടിലേക്ക് തിരിച്ചെത്തുന്നതിന് തടസ്സമില്ല. ട്വന്റി20 ലോകകപ്പും ഓസ്ട്രേലിയന്‍ പര്യടനവും റദ്ദാക്കുന്ന സാഹചര്യം വന്നാല്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പുതിയ വഴികള്‍ തേടേണ്ടിവരും.

ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നിലവിലെ യാത്രാവിലക്ക് ആറു മാസത്തേക്ക് ദീര്‍ഘിപ്പിച്ചാല്‍ ഒരു ടീമിനും ഓസ്ട്രേലിയയില്‍ പ്രവേശിക്കാനാകാത്ത സാഹചര്യം വരും. ഇപ്പോഴത്തെ സാഹചര്യം വച്ച് ഇതേക്കുറിച്ച് പ്രതികരിക്കാനാകില്ലെന്ന് ബിസിസിഐ ഉന്നതന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

അതേസമയം, ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കാര്യത്തില്‍പ്പോലും ബിസിസിഐ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. മുന്‍ തീരുമാനമനുസരിച്ച് ഇന്നാണ് (ഞായറാഴ്ച) ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, വൈറസ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ ഐപിഎല്‍ ഏപ്രില്‍ 15ലേക്ക് നീട്ടിവച്ചിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടര്‍ന്നാല്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനവും (ഏകദിന, ട്വന്റി20 പരമ്പരകള്‍), സിംബാബ്വെ പര്യടനവും (മൂന്ന് ഏകദിന മത്സരങ്ങള്‍) ഏഷ്യാകപ്പും അനിശ്ചിതത്വത്തിലാകും.

മാത്രമല്ല, ഈ നില തുടര്‍ന്നാല്‍ സെപ്റ്റംബറില്‍ നടക്കേണ്ട ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനവും സംശയത്തിലാകും. മൂന്ന് ഏകദിനങ്ങളും മൂന്നു ട്വന്റി20 മത്സരങ്ങളുമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കേണ്ടിയിരുന്നത്. അവിടെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായതിനാല്‍ ഇംഗ്ലണ്ട് ടീമിന് ഇവിടേക്കു വരാനാകുമോ എന്നതും സംശയത്തിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category