1 GBP = 94.20 INR                       

BREAKING NEWS

പട്ടിണിയും പരിവട്ടവും സഹിക്കാതെ ഉത്തരേന്ത്യന്‍ നഗരങ്ങള്‍ വിട്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് പോകുന്നവരുടെ പ്രവാഹം തുടരുന്നു; എട്ട് മാസം ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും നടന്നത് 100 കിലോമീറ്റര്‍; സഹായ ഹസ്തം നീട്ടി നാട്ടുകാര്‍; ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ നിന്നും കൂട്ടത്തോടെയുള്ള ഈ പ്രയാണം അനുസ്മരിപ്പിക്കുന്നത് സ്വാന്തന്ത്ര്യാനന്തരമുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ശരണ്‍പൂരില്‍ നിന്നും എട്ടുമാസം ഗര്‍ഭിണിയേയും കൂട്ടി വക്കീല്‍ നടന്നത് 100 കിലോമീറ്റര്‍. ശരണ്‍പൂരില്‍ ഒരു ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു വക്കീല്‍. തന്റെ ഭാര്യ യാസ്മിനും ഒരുമിച്ച്, ഫാക്ടറിയോടു ചേര്‍ന്നുള്ള ഒറ്റമുറിയിലായിരുന്നു താമസം. എന്നാല്‍ മൂന്നാഴ്ചത്തെ ലോക്കൗട്ട് പ്രഖ്യാപിച്ചപ്പോള്‍ ഫാക്ടറി അടച്ച ഉടമസ്ഥന്‍ വക്കീലിനോട് മുറി ഒഴിഞ്ഞ് പോകുവാന്‍ പറയുകയായിരുന്നു. കൂലിയും നല്‍കിയില്ലെന്നാണ് വക്കീല്‍ പറഞ്ഞത്.

തലക്ക് മീതെ ഉണ്ടായ മേല്‍ക്കൂര നഷ്ടപ്പെട്ടപ്പോള്‍ പിന്നെ ഗര്‍ഭിണിയായ ഭാര്യയേയും കൂട്ടി സ്വന്തം ഗ്രാമമായ ബുലന്ത്ഷഹറിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു വഴിയും ആ പാവത്തിന്റെ മുന്നിലില്ലായിരുന്നു. വാഹനങ്ങള്‍ ഒന്നും ഒടാത്ത സാഹചര്യത്തില്‍ ഉള്ളതൊക്കെ തൂത്ത് പെറുത്തെടുത്ത് നടക്കാന്‍ ആരംഭിക്കുകയായിരുന്നു വക്കീലും ഭാര്യ യാസ്മിനും. രണ്ട് ദിവസം കൊണ്ട് 100 കിലോമീറ്റര്‍ നടന്ന് മീററ്റിലെത്തിയപ്പോഴാണ് ചില നാട്ടുകാര്‍ അവരുടെ വിധി മനസ്സിലാക്കുന്നത്. നല്ലവരായ ചില നാട്ടുകാര്‍ പൊലീസില്‍ ഈ വിവരം അറിയിക്കുകയും ഇവര്‍ക്ക് ഭക്ഷണവും കുറച്ച് പണവും നല്‍കുകയും ചെയ്തു. പിന്നീട് പൊലീസ് ഇടപെട്ട് ഒരു ആംബുലന്‍സ് ഏര്‍പ്പാടാക്കി ഇവരെ സ്വന്തം ഗ്രാമത്തിലെത്തിക്കുകയായിരുന്നു.

ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ നിന്നും മടങ്ങാനായി ബസ്സുകാത്ത് തടിച്ചുകൂടിയ ആയിരങ്ങളുടെ കഥ നമ്മള്‍ കണ്ടതാണ്. ഇത് ഡല്‍ഹിയിലോ ശരണ്‍പൂരിലോ മാത്രമൊതുങ്ങുന്നില്ല. ഒട്ടുമിക്ക ഉത്തരേന്ത്യന്‍ നഗരങ്ങള്‍ക്കുമുണ്ട് ഇത്തരം മടക്കയാത്രയ്ക്കായി കൊതിക്കുന്ന നിസ്സഹായരായ അതിഥി തൊഴിലാളികളുടെ കഥകള്‍.

കാര്‍ഷികമേഖലയുടെ തകര്‍ച്ചയും അനുബന്ധ തൊഴിലുകളുടെ കുറവുമാണ് മിക്ക ഗ്രാമവാസികളേയും നഗരങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നത്. കാര്‍ഷികാടിസ്ഥാനത്തിലുള്ള ഒരു സമ്പദ്വ്യവസ്ഥയില്‍ നിന്നും വ്യതിചലിച്ച് വ്യവസായ മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നവസാമ്പത്തിക നയങ്ങളുടെ ഫലമായി അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന നഗരവത്ക്കരണവും ഇതിനൊരു കാരണമാണ്. തങ്ങള്‍ക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ളവ അടുത്ത തലമുറക്കെങ്കിലും ലഭ്യമാക്കണമെന്ന ആഗ്രഹമാണ് മറ്റ് ചിലരെ നഗരങ്ങളില്‍ കുടിയേറുവാന്‍ പ്രേരിപ്പിക്കുന്നത്. നഗരത്തിന്റെ ആഡംബരം കണ്ട് ഭ്രമിച്ച് വരുന്നവരും ഏറെയാണ്.

ഇത്തരത്തില്‍ എത്തുന്നവരില്‍ ചെറിയൊരു ശതമാനം മാത്രമേ കുറച്ചു കാലം കഴിഞ്ഞാണെങ്കിലും സാമ്പത്തികഭദ്രത കൈവരിക്കുന്നുള്ളു എന്നാണ് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നത്. ഭൂരിഭാഗവും ഇപ്പോഴും അന്നന്നത്തേക്കുള്ള അന്നത്തിനായി കഷ്ടപ്പെടുന്നവരാണ്. കാര്യമായ വിദ്യാഭ്യാസയോഗ്യതകള്‍ ഇല്ലാത്ത അവര്‍ തുച്ഛമായ ശമ്പളത്തിന് വ്യവസായ മേഖലകളില്‍ ഹെല്‍പ്പര്‍മാരായോ മറ്റ് ഒറ്റപ്പെട്ട തൊഴിലുകളീല്‍ ഏര്‍പ്പെട്ടോ ജീവിക്കുന്നവരാണ്. അവരുടെ നിത്യവരുമാനത്തെ തടയുന്ന എന്തും അവരെ ഗുരുതരമായി തന്നെ ബാധിക്കും. അത് തികച്ചും അപ്രതീക്ഷിതമായി എത്തുമ്പോള്‍ പ്രത്യാഘാതം കൂടുതല്‍ ഗുരുതരമാകും. ഇതാണ് ഇന്ന് ഉത്തരേന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

വരുമാന സ്രോതസ്സുകള്‍ അടഞ്ഞുപോയി എന്നുമാത്രമല്ല, അവ ഇനിയെന്ന് തുറക്കും എന്ന കാര്യം തികച്ചും അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. കേരളത്തിലേ പോലെ തൊഴില്‍ നിയമങ്ങള്‍ ശക്തമായി നടപ്പാക്കാത്ത ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഇത്തരത്തില്‍ പെട്ട ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഭാവി തൊഴിലുടമയുടെ ഔദാര്യത്തില്‍ മാത്രമായി. ഇത് ഒരു അവസരമായി കണ്ട പല തൊഴിലുടമകളും നിയമപ്രകാരമുള്ള നഷ്ടപരിഹാരം പോലും നല്‍കാതെയാണ് തൊഴിലാളികളെ പിരിച്ചുവിട്ടത്. ഒപ്പം അവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ ഒഴിപ്പിക്കുകയും ചെയ്തു. ഇതാണ് തൊഴിലാളികളെ വെട്ടിലാക്കിയത്.

ഇന്ത്യാ വിഭജനകാലഘട്ടത്തിലെ അഭയാര്‍ത്ഥി പ്രവാഹത്തേയാണ് ഇന്ന് അതിജീവനത്തിനായി നടത്തുന്ന ഈ മഹായാനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. ഇരുപത്തൊന്നു ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍, നിങ്ങള്‍ എവിടെയാണോ 21 ദിവസം അവിടെത്തന്നെ തുടരുക എന്നാണ് പ്രധാനമന്ത്രി ജനങ്ങളോടാവശ്യപ്പെട്ടത്. എന്നാല്‍ ഉണ്ടായിരുന്ന ആവാസകേന്ദ്രം പോലും നഷ്ടപ്പെട്ട്, അഭയാര്‍ത്ഥികളെപ്പോലെ കിലോമീറ്ററുകള്‍ താണ്ടി സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോകുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്.

അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന നടപടികള്‍ തീര്‍ത്തും ഫലപ്രദമാണ്. മറ്റു സംസ്ഥാനങ്ങള്‍ കൂടി ഇത്തരത്തിലുള്ള നടപടികള്‍ ഉടനെ കൈക്കൊണ്ടില്ലെങ്കില്‍ കുടിയേറ്റത്തൊഴിലാളികളുടെ പ്രയാണം തുടരുക തന്നെ ചെയ്യും. അത് അവരെ കഷ്ടപ്പെടുത്തുക മാത്രമല്ല, കൊറോണയുടെ സമൂഹ വ്യാപനത്തിന് സഹായകരമാകും എന്നത് കൂടി ഓര്‍ക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category