1 GBP = 94.20 INR                       

BREAKING NEWS

കാന്‍സര്‍ ബാധിതനായ ഹിന്ദു യുവാവ് മരിച്ചു; സംസ്‌ക്കാര ചടങ്ങുകള്‍ക്കായി മൃതദേഹം തോളിലേന്തി രാമ നാമം ഉരുവിട്ട് അയല്‍വാസികളായ മുസ്ലിം സഹോദരങ്ങള്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ് ശഹറില്‍ നിന്നുള്ള ലോക്ക് ഡൗണ്‍കാലത്തെ നന്മയുടെ കാഴ്ചകള്‍ ഇങ്ങനെയൊക്കെ

Britishmalayali
kz´wteJI³

ബുലന്ദ് ശഹര്‍: കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം മുഴുവന്‍ അടച്ചിട്ട് പ്രതിരോധം തീര്‍ക്കുമ്പോള്‍ നന്മയുടെ കാഴ്ചകളും വൈറലാവുകയാണ്. ഹിന്ദു മുസ്ലിം കലാപവും കൊലപാതകവും കണ്ട് മരവിച്ചു നിന്ന മനുഷ്യര്‍ക്ക് മുന്നിലേക്കാണ് ഉത്തര്‍ പ്രദേശിലെ ബുലന്ദ് ശഹറില്‍ നിന്നും നന്മ വറ്റാത്ത കാഴ്ച്ചയുടെ നേര്‍ രൂപം പുറത്ത് വന്നിരിക്കുന്നത്. കാന്‍സര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന രവിശങ്കര്‍ എന്ന 40കാരന്‍ ശനിയാഴ്ചയാണ് മരിച്ചത്.

നാലു മക്കളും ഭാര്യയും അടങ്ങിയ കുടുംബം ഇതോടെ പ്രതിസന്ധിയിലായി. ലോക്ക് ഡൗണ്‍ ആയതിനാല്‍ ബന്ധുക്കള്‍ക്കൊന്നും സംസ്‌ക്കാര ചടങ്ങുകള്‍ക്ക പങ്കെടുക്കാനാവാത്ത പ്രതിസന്ധി. ഇതോടെ മൃതദേഹം സംസ്‌ക്കാര ചടങ്ങുകള്‍ക്കായി പുറത്തേക്കെടുക്കാന്‍ ആരുമില്ലാത്ത അവസ്ഥ. ഇതോടെയാണ് അയല്‍വാസികളായ മുസ്ലിംകള്‍ രവിശങ്കറിനെ സംസ്‌ക്കരിക്കാനായി മൃതദേഹം തോളിലേന്താന്‍ തയ്യാറായത്.

രാമനാമ മന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ട് മുസ്ലിംകളായ അയല്‍വാസികള്‍ മൃതദേഹം തോളിലേറ്റി അന്ത്യ കര്‍മ്മങ്ങള്‍ക്കായി കൊണ്ടു പോയി. ഹിന്ദു ആചാര പ്രകാരം മുസ്ലിംകള്‍ തന്നെ സംസ്‌ക്കാര ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി. ബുലന്ദ് ശഹറിലെ ആനന്ദ് വിഹാറിലുള്ല വീട്ടിലായിരുന്നു അന്ത്യം. മൃതദേഹം എങ്ങിനെ സംസ്‌ക്കാര ചടങ്ങിന് കൊണ്ടു പോകുമെന്ന ആദിയിലായിരുന്നു ഭാര്യയും മക്കളും ഈ സമയത്താണ് അയല്‍വാസികളായ മുസ്ലിംകള്‍ സഹായ വാഗ്ദാനവുമായി എത്തിയത്.

അവസാന മരണ പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് മുസ്ലിംകള്‍ മൃതദേഹം തോളിലേറ്റി. സോഷ്യല്‍ മീഡയയില്‍ ഈ വീഡിയോ വൈറല്‍ ആവുകയും ചെയ്തു. ഹിന്ദു ആചാരം അനുസരിച്ചാണ് സംസ്‌ക്കാരം നടത്തിയത്. കുടുംബത്തിന് പിന്തുണയുമായി അയല്‍ക്കാര്‍ എല്ലാവരും എത്തുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category