1 GBP = 93.00 INR                       

BREAKING NEWS

ആക്ടീവ് കേസുകളും ഇന്ത്യയില്‍ 1000 കടന്നു; ഏറ്റവും കൂടുതല്‍ രോഗികള്‍ ചികില്‍സയിലുള്ളത് കേരളത്തില്‍; ജില്ലകളില്‍ കാസര്‍ഗോഡ് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയും മുംബൈയും; തമിഴ്നാട്ടിലും ഡല്‍ഹിയിലും സമൂഹ വ്യാപന സാധ്യതയുടെ ആശങ്ക ശക്തം; 103 പേര്‍ക്ക് രോഗം ഭേദമായത് നല്‍കുന്നത് വലിയ പ്രതീക്ഷ; ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചത് 27 പേരും; ചരക്ക് നീക്കം ഒഴിച്ച് ബാക്കിയെല്ലാം തടയാന്‍ കേന്ദ്രം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ ആക്ടീവ് കേസുകളുടെ എണ്ണം ആയിരമായി. 1139 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 103 പേര്‍ക്ക് രോഗം ഭേദമായി. 1009 പേരില്‍ ഇപ്പോഴും വൈറസ് സാന്നിധ്യമുണ്ട്. 27 മരണമാണ് ഇതുവരെ സംഭവിച്ചത്.

203 കൊറോണ രോഗികളെയാണ് മഹാരാഷ്ട്രയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ 171 പേരാണ് ചികില്‍സയിലുള്ളത്. 7 പേര്‍ മരിച്ചു. 25 പേര്‍ ആശുപത്രി വിട്ടു. പട്ടികയില്‍ രണ്ടാമത് കേരളമാണ്. കേരളത്തില്‍ 202 കേസുകള്‍. എന്നാല്‍ ആക്ടീവ് കേസുകള്‍ മഹാരാഷ്ട്രയേക്കാള്‍ കൂടുതലുണ്ട്. 181 പേരാണ് ചികില്‍സയിലുള്ളത്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 20 പേര്‍ക്ക് രോഗം ഭേദമായി. കര്‍ണ്ണാടകയില്‍ 83 പേര്‍ക്കും ഡല്‍ഹിയിലും യുപിയിലും 72 പേര്‍ക്കും രോഗബാധയുണ്ട്. തെലുങ്കാനയില്‍ 70ഉം ഗുജറാത്തില്‍ 63ഉം. രാജസ്ഥാനില്‍ 59ഉം തമിഴ്നാട്ടില്‍ 50 രോഗികളുണ്ട്.

ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ജില്ല ഇന്ത്യയില്‍ കാസര്‍ഗോഡാണ്. ഇവിടെ 90 കേസുകളാണുള്ളത്. കണ്ണൂരില്‍ 33ഉം എറണാകുളത്ത് 20ഉം. മഹാരാഷ്ട്രയിലെ മുംബൈയില്‍ 72 കേസുകളാണുള്ളത്. പൂനയില്‍ 37ഉം ശിങ്കാലിയില്‍ 25ഉം നാഗ്പൂരില്‍ 10ഉം പേര്‍ ചികില്‍സയിലാണ്. മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, തെലങ്കാന, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഏറ്റവുമൊടുവില്‍ മരണം റിപ്പോര്‍ട്ടുചെയ്തത്. തമിഴ് നാട്ടില്‍ സമൂഹ വ്യാപന സാധ്യത സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്. ഡല്‍ഹിയും കടുത്ത നിയന്ത്രണങ്ങളിലാണ്.

മുംബൈയില്‍ നാല്‍പ്പതുകാരിയും ബുല്‍ധാന ജില്ലയില്‍ നാല്‍പ്പത്തഞ്ചുകാരനുമാണ് മരിച്ചത്. സ്പൈസ്‌ജെറ്റ് വിമാനക്കമ്പനിയിലെ ഒരു പൈലറ്റിന് രോഗബാധ സ്ഥിരീകരിച്ചു. കരസേനയില്‍ ഡോക്ടര്‍ക്കും ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ക്കും കൊറോണബാധ സ്ഥിരീകരിച്ചു. രാജ്യത്ത് സമൂഹവ്യാപനം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐ.സി.എം.ആര്‍.) അറിയിച്ചു.

നേരത്തെ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 106 പോസിറ്റീവ് കേസുകളും 6 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചിരുന്നു. ഡേറ്റകള്‍ നിരീക്ഷിക്കുന്നത് സംസ്ഥാനതലത്തിലാണ്. ഹൈ റിസ്‌ക് കേസുകള്‍, അതില്‍ പ്രായം, വൈറസ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ള കേസുകള്‍, ഒപ്പം ഗുരുതരമായി കാണുന്ന കേസുകളെല്ലാം നിരീക്ഷിക്കുപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വെന്റിലേറ്ററില്‍ ഉള്ളത് എത്ര രോഗികളാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്റെ പക്കല്‍ നിലവില്‍ അതുമായി ബന്ധപ്പെട്ട കണക്കുകളില്ലെന്നായിരുന്നു അഗര്‍വാളിന്റെ വിശദീകരണം.

രാജ്യത്ത് ഇന്നത്തേതുള്‍പ്പടെ 34,931 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. അതിനായി ലഭ്യമായ സൗകര്യങ്ങളുടെ 30 ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളതെന്നും ഡോ.ഗംഗ കേത്കര്‍ ഐസിഎംആര്‍ അറിയിച്ചു. അതിനിടെ രാജ്യവ്യാപക ലോക്ക് ഡൗണിനിടെ ചരക്ക് നീക്കത്തിന് യാതൊരു തടസവുമില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അവശ്യ വസ്തുക്കളും അല്ലാത്തവയും വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ അനുവദിക്കാമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കി.

പത്ര വിതരണം, പാല്‍ സംഭരണം - വിതരണം, പലചരക്ക് സാധനങ്ങളുടെയും ശുചിത്വ പരിപാലന ഉത്പന്നങ്ങളുടെയും വിതരണം എന്നിവയെല്ലാം അനുവദിക്കണം. പാല്‍ വിതരണവുമായി ബന്ധപ്പെട്ട പായ്ക്കിങ് വസ്തുക്കളുടെ വിതരണം അടക്കമുള്ളവ അനുവദിക്കണം. അച്ചടി മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിനും തടസമുണ്ടാകരുത്. സോപ്പ്, ഹാന്‍ഡ് വാഷ്, അണുനാശിനികള്‍, ഷാംപു, അലക്കുപൊടി, ടിഷ്യൂ പേപ്പര്‍, ടൂത്ത് പേസ്റ്റ്, സാനിറ്ററി പാഡുകള്‍, ഡയപ്പറുകള്‍, ബാറ്ററികള്‍, ചാര്‍ജര്‍ എന്നിവയെല്ലാം വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ അനുവദിക്കണം.

ലോക്ക് ഡൗണിനെത്തുടര്‍ന്ന് ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികള്‍ക്കും ഭവന രഹിതര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും ഭക്ഷണവും അവശ്യ വസ്തുക്കളും നല്‍കാന്‍ സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category