1 GBP = 92.50 INR                       

BREAKING NEWS

ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 30 കിലോമീറ്റര്‍ അകലെ വരെ കൊറോണ സ്ഥിരീകരിച്ചിരുന്നു; നാട്ടിലെത്തിയാല്‍ 14 ദിവസം ക്വാറന്റൈന്‍ ഇരിക്കണമെന്ന് തീരുമാനിച്ചിരുന്നു. മകന് പനി പടിച്ചത് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം കയറിയതിനു ശേഷം; മൂത്ത മകനെ ഒരു നോക്ക് കാണാനും അവധി ആഘോഷിക്കാനും ഓടിയെത്തിയ അമ്മയുടെ മനസ്സില്‍ ഇന്നും കരുതല്‍ മാത്രം; ഇറ്റലിയിലെ ഇരിട്ടിക്കാരിയും കുടുംബവും കൊച്ചിയില്‍ കൊറോണയെ അതിജീവിച്ച കഥ

Britishmalayali
kz´wteJI³

കൊച്ചി: കൊറോണക്കാലത്ത് കേരളം കൈയടിച്ച ഒരു അമ്മയുണ്ട്. തന്റെ ഗ്രാമത്തേയും കുടുംബത്തേയും കൊറോണയില്‍ നിന്ന് രക്ഷിച്ച ഇറ്റലിയിലെ നേഴ്സ്. ഇരുട്ടിയില്‍ തന്റെ വീട്ടിലാണ് ഏഴുവയസ്സുകാരനായ മകന്‍ വളരുന്നത്. ഇവനെ കാണാനുള്ള അതിയായ മോഹവുമായി നേഴ്സ് വിമാനം കയറി. കൂട്ടിക്കൊണ്ട് പോകാനും ആളും വണ്ടിയും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ഉണ്ടായിരുന്നു. എന്നിട്ടും ഈ അമ്മ മുന്നു വയസ്സുകാരനേയും കൊണ്ട് ഓടിയത് ആരോഗ്യ പ്രവര്‍ത്തകരുടെ അടുത്താണ്. പിന്നെ കൊറോണ നിരീക്ഷണത്തിലേക്കും. ഇപ്പോള്‍ ഈ മൂന്നംഗ കുടുംബം രോഗ വിമുക്തര്‍. അപ്പോഴും മനസ്സ് നിറയെ കരുതലാണ്. അതുകൊണ്ട് തന്നെ ഇനിയും ഈ കുടുംബം ഇരിട്ടിയില്‍ എത്തിയിട്ടില്ല.

ഇരിട്ടിയില്‍ അമ്മവീട്ടില്‍ വളരുന്ന ഏഴുവയസ്സുകാരന്‍ മൂത്തമകനോടൊപ്പം അവധിക്കാലമാഘോഷിക്കാന്‍ ഇറ്റലിയില്‍നിന്നു പുറപ്പെട്ട അച്ചനും അമ്മയും മൂന്നുവയസ്സുകാരന്‍ അനുജനും. 21 ദിവസത്തെ ചികിത്സകഴിഞ്ഞ് പുറത്തിറങ്ങിയ ഇവര്‍ രണ്ടാഴ്ചത്തെ നിരീക്ഷണകാല ംകൂടി കഴിഞ്ഞേ ഇരിട്ടിക്ക് പോകൂ. ഇറ്റലില്‍നിന്നെത്തിയ കൊറോണ ബാധിതനായ മൂന്നുവയസ്സുകാരന്റെ അമ്മ യാത്രയും ആശുപത്രി വിശേഷവും തുറന്നു പറയുകയാണ്. ഇരിട്ടിക്കാരിയുടെ വിവരങ്ങള്‍ നേരത്തെ മറുനാടന്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണയുടെ രണ്ടാം ഘട്ടത്തിന്റെ തുടക്കത്തിലായിരുന്നു ഇവര്‍ എത്തിയത്. യാത്ര റദ്ദാക്കിയിരുന്നില്ലെങ്കില്‍ ഇവരിലൂടെ അന്ന് തന്നെ മലബാറില്‍ കൊറോണ എത്തുമായിരുന്നു.

''മൂന്നുവയസ്സുകാരന്റെ കുടുംബം എന്നാണ് കഴിഞ്ഞ എട്ടാം തീയതി മുതല്‍ ഞങ്ങള്‍ അറിയപ്പെടുന്നത്'' -മൂന്നുവയസ്സുകാരന്റെ അമ്മ പറയുന്നു. ''ഇറ്റലിയില്‍ നഴ്‌സാണ് ഞാന്‍. ലീവിന് ഭര്‍ത്താവും കുഞ്ഞുമായി നാടായ കണ്ണൂരിലേക്ക് പോരാനാണ് തീരുമാനിച്ചിരുന്നത്. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 30 കിലോമീറ്റര്‍ അകലെവരെ കൊറോണ സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ നാട്ടിലെത്തിയാല്‍ 14 ദിവസം ക്വാറന്റൈന്‍ ഇരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ദുബായില്‍നിന്ന് കൊച്ചിയിലേക്ക് വിമാനം കയറിയതിനുശേഷമാണ് മകന് പനിപിടിക്കുന്നത്. അപകടമില്ലാതിരിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. അവിടെനിന്ന് ഞങ്ങളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.''

ആശുപത്രിയിലെത്തി സാമ്പിളെടുത്ത് പരിശോധനയ്ക്കയക്കുകയാണ് ആദ്യം ചെയ്തത്. ഭര്‍ത്താവിന് വേറെ മുറിനല്‍കി. ഞാന്‍ മകനോടൊപ്പമായിരുന്നു. എട്ടാം തീയതി രാവിലെയാണ് മകന്റെ പരിശോധനാഫലം പോസിറ്റീവ് ആണെന്നറിയുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ മകനെ പ്രവേശിപ്പിച്ച ആദ്യ രണ്ടു ദിവസം നല്ല പനിയുണ്ടായിരുന്നു. ഭക്ഷണം കഴിക്കാതെയും ഛര്‍ദിച്ചും ക്ഷീണിതനായി അവന്‍. പിന്നീടുള്ള ദിവസങ്ങളില്‍ അവന്‍ ഉഷാറായി. അവന്‍ ചോദിച്ച ഭക്ഷണമെല്ലാം അധികൃതര്‍ എത്തിച്ചുനല്‍കി. മൊബൈലില്‍ കാര്‍ട്ടൂണും വരയുമെല്ലാമായി അവന്‍ സമയം ചെലവഴിച്ചു-മാതൃഭൂമിയോടാണ് ഈ വിവരങ്ങള്‍ ഇറ്റലിയിലെ നേഴ്സ് പങ്കുവച്ചത്.

ഈ മാസം 26-നാണ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നത്. 21 ദിവസത്തിനുശേഷമാണ് പുറംലോകം കാണുന്നത്. പതിന്നാല് ദിവസംകൂടി നിരീക്ഷണത്തിലിരിക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. മരുന്നൊന്നും ഇല്ലെങ്കിലും ഒരു പ്രതിരോധം എന്ന രീതിയിലാണ് അവര്‍ പറഞ്ഞിരിക്കുന്നത്. എല്ലാവരും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കണമെന്നു മാത്രമേ പറയാന്‍ സാധിക്കൂ. കണ്ണൂര്‍ ഇരിട്ടിയിലെ അമ്മവീട്ടിലുള്ള ഏഴു വയസ്സുകാരന് ഈ നിമിഷംവരെ അറിയില്ല തന്റെ അച്ഛനും അമ്മയും നാട്ടിലുണ്ടെന്ന്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാര്‍ച്ച് 7 ന് ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത് വലിയ വാര്‍ത്തയും ആശങ്കയും ആയിരുന്നു. എമറൈറ്റ്‌സിന്റെ ദുബായ് കൊച്ചി ഇകെ 530 വിമാനത്തിലാണ് രോഗം സ്ഥിരീകരിച്ച കുട്ടിയും കുടുംബവും കൊച്ചിയിലെത്തിയത്. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കുട്ടി എത്തിയത്. പനി സ്ഥിരീകരിച്ചതോടെ യാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊറോണ ജാഗ്രതാ ലിസ്റ്റിലേക്ക് ഇറ്റലി എത്തിയതിന് ശേഷം മാര്‍ച്ച മൂന്ന് മുതല്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിങ് സംവിധാനം ഉപയോഗിച്ച് ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു

കുട്ടിക്ക് പനിയുണ്ട് എന്ന് തിരിച്ചറിഞ്ഞ ഉടനെ വിമാനത്താവളത്തില്‍ സജീകരിച്ച പ്രത്യേക സംവിധാനം വഴി പുറത്തെത്തിച്ച് പ്രത്യേക ആംബുലന്‍സില്‍ എണറാകുളം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category