1 GBP = 93.00 INR                       

BREAKING NEWS

കാക്കനാട് റൂട്ടിലോടുന്ന ഇര്‍ഫാന്‍ എന്ന പ്രൈവറ്റ് ബസിലെ ജീവനക്കാര്‍ അവധിയില്‍ പോകുമ്പോള്‍ പകരക്കാരനാകുന്ന ക്ലീനര്‍; ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന മാഫിയയിലെ കണ്ണി; ഗോപികയെ പിന്നാലെ നടന്ന് പ്രണയത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയത് മനസില്‍ പക സൂക്ഷിക്കുന്ന ക്രിമിനല്‍; പത്താംക്ലാസുകാരിയുടെ ആത്മഹത്യയ്ക്ക് കാരണം സിബിയുടെ സ്വഭാവം അറിഞ്ഞുള്ള ഭയം തന്നെ

Britishmalayali
പീയൂഷ്

കൊച്ചി: പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി കങ്ങരപ്പടി പല്ലങ്ങാട്ട് മുകള്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശി സിബി നാട്ടുകാരുടെ പേടി സ്വപ്നമെന്ന് അയല്‍വാസികള്‍. സിബിയുടെ സ്വഭാവം തിരിച്ചറിഞ്ഞുള്ള ഭയമാണ് ഗോപികയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് നാട്ടുകാരും പറയുന്നു.

രാത്രി കാലങ്ങളില്‍ ഇയാള്‍ വീട്ടിലെ ലൈറ്റ് ഓഫ് ചെയ്ത് വീടിന് മുകളില്‍ കയറി ഇരുന്ന് ലഹരി ഉപയോഗിക്കുന്നത് പലരും കണ്ടിട്ടുണ്ട്. പരിചയമില്ലാത്ത പലരും ഇയാളുടെ വീട്ടിലെത്തുകയും വീടിന് മുകളില്‍ കയറി ഇരുന്ന് പുകവലിക്കുകയും ലഹരി ഉപയോഗിക്കുന്നതും സ്ഥിരമാണെന്നും അയല്‍ വാസികള്‍ പറയുന്നു. വയോധികരായ ദമ്പതികളും ഇയാളുടെ അമ്മയുമാണ് ഇവിടുത്തെ മറ്റ് താമസക്കാര്‍. പരിസരവാസികളാരോടും ഒരു സഹകരണവും ഇല്ലാത്ത ആളുകളായിരുന്നു ഇവര്‍. ആരെയെങ്കിലും കണ്ടാല്‍ ഇവര്‍ വേഗം വീടിനുള്ളില്‍ കയറി വാതിലടക്കും.

സിബി പൂക്കാട്ട് പടി - കാക്കനാട് റൂട്ടിലോടുന്ന ഇര്‍ഫാന്‍ എന്ന പ്രൈവറ്റ് ബസില്‍ ക്ലീനറായി പോകുകയാണ്. മാസത്തില്‍ കുറച്ചു ദിവസം മാത്രമാണ് ഇയാള്‍ ജോലിക്ക് പോയിരുന്നത്. ബസിലെ സ്ഥിരം ജീവനക്കാര്‍ അവധിയില്‍ പോകുമ്പോള്‍ പകരക്കാരനായി ജോലി ചെയ്യുകയായിരുന്നു. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന സിബി ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് വിതരണം ചെയ്തിരുന്നുവെന്ന് ചില ബസ് തൊഴിലാളികള്‍ മറുനാടനോട് പറഞ്ഞു. ഒരു യാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ചെറിയ പ്രശ്‌നം അടുത്തിടെയുണ്ടായിരുന്നു. എന്നാല്‍ അത് കേസാകാതെ ഒത്തു തീര്‍പ്പാക്കിയിരുന്നു. രാത്രികാലങ്ങളില്‍ ഇറങ്ങി നടക്കുന്ന സ്വഭാവവും ഇയാള്‍ക്കുണ്ട്. എപ്പോഴും ലഹരി ഉപയോഗിച്ചാണ് നടക്കുന്നത്.

സിബിയുടെ മാതാവ് ലീല ഒരു ഡോക്ടറുടെ വീട്ടില്‍ വീട്ടു വേലയ്ക്ക് പോകുകയാണ്. വീട്ടു വാടക കൊടുത്തിരുന്നത് ഇവരായിരുന്നു. സംഭവം നടന്നതിന് ശേഷം ഇവരോട് എത്രയും വേഗം വീടൊഴിയാന്‍ ആവശ്യപ്പെട്ടതായി വീട്ടുടമ സീത മറുനാടനോട് പറഞ്ഞു. പ്രശ്‌നക്കാരനാണ് എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ അപ്പോള്‍ തന്നെ പുറത്താക്കുമായിരുന്നു. ആരും ഒരു സൂചനപോലും തന്നിരുന്നില്ല എന്നം അവര്‍ പറഞ്ഞു.

മാസത്തില്‍ കൂടുതല്‍ ദിവസവും വീട്ടില്‍ തന്നെ ഇരിക്കുന്ന ഇയാള്‍ ചെലവിനുള്ള പണം കണ്ടെത്തുന്നത് കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയാണ്. അയല്‍ക്കാരാരോടും സഹകരണമില്ലാത്തതും ഇയാളുടെ ലഹരി വില്‍പ്പന വീട്ടുകാര്‍ക്ക് അറിയാം എന്നതു കൊണ്ടാണെന്നും നാട്ടുകാര്‍ സംശയം ആരോപിക്കുന്നു. രണ്ട് വര്‍ഷമായതേയുള്ളൂ ഇയാളും കടുംബവും കങ്ങരപ്പടിയില്‍ താമസം തുടങ്ങിയിട്ട്. ആദ്യമേ തന്നെ ഇവരുടെ പ്രവര്‍ത്തികളില്‍ അസ്വഭാവികത തോന്നിയിരുന്നു. അന്ന് വാടക ഉടമയോട് വിരം പറഞ്ഞിരുന്നതായി അടുത്തുള്ളവര്‍ പറഞ്ഞു.

കഴിഞ്ഞ 19 നാണ് കങ്ങരപ്പടി പല്ലാങ്ങാട്ട് വീട്ടില്‍ സാബുവിന്റെയും സിനിയുടെയും മകള്‍ ഗോപിക മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. അയല്‍ വാസിയായ സിബിയുടെ നിരന്തരമായ ശല്യപ്പെടുത്തലും ദേഹോപദ്രവവുമായിരുന്നു ആത്മഹത്യക്ക് പിന്നിലെ കാരണം. ഗോപികയുടെ പിന്നാലെ പ്രണയാഭ്യര്‍ത്ഥനയുമായി നടന്ന ഇയാളെ അവഗണിച്ചതിനാല്‍ കടുത്ത പകയുണ്ടായിരുന്നു. അതിനാല്‍ മിക്കപ്പോഴും ഇയാള്‍ ഗോപികയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാരണത്താലാണ് ഗോപിക ആത്മഹത്യ ചെയ്തത്.

കാഞ്ഞങ്ങാട് സ്വദേശിയായ സിബി വാടകയ്ക്കാണ് പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്നത്. വാടക വീടിന്റെ ഉടമയോട് ഇയാളെ പറ്റി പരാതി പറയാന്‍ മാതാവ് സിനി പുറത്തേക്കിറങ്ങി. ഈ സമയമാണ് ഗോപിക വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദോഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീയണച്ച് കളമശേരി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതു കൊണ്ട് തിങ്കളാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയില്‍ തുടരുമ്പോഴാണ് ബുധനാഴ്ച രാത്രി 9 മണിയോടെ ഗോപിക മരണത്തിന് കീഴടങ്ങിയത്.

സംഭവം നടന്ന ദിവസം തന്നെ ഒളിവില്‍ പോയ സിബിയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ലഹരി ഉപയോഗിച്ചതിനെതുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. നാലു വയസുകാരനായ ഗോവിന്ദ് ഗോപികയുടെ സഹോദരനാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category