1 GBP = 93.00 INR                       

BREAKING NEWS

കാസര്‍ഗോഡ് പോയത് ഫെബ്രുവരി 13 ന്; ഷോളയൂരില്‍ പോയത് നിരാഹരാത്തില്‍ ഇരുന്ന അംഗനവാടി അദ്ധ്യാപികയെ കാണാന്‍; സഞ്ചരിച്ച കെ എസ് ആര്‍ ടി സി ബസിലോ ട്രെയിനിലോ കൊറോണ ബാധിതരില്‍ ആരെങ്കിലും മുമ്പിരുന്നിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ലല്ലോ? മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിധാരണ മൂലം; പ്രചരിക്കുന്ന കഥകളും തെറ്റ്; വൈറസ് എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്ന് ഉസ്മാന്‍

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

തൊടുപുഴ: തനിക്ക് കൊറോണ പിടിപെട്ടതിനെക്കുറിച്ച് വാര്‍ത്താമാധ്യമങ്ങളിലും പൊതുവിലും പരക്കുന്ന വിവരങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലന്ന് ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എ പി ഉസ്മാന്‍. താന്‍ കാസര്‍കോട് പോയത് ഫെബ്രുവരി 13 നായിരുന്നെന്നും ഈ സമയം സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിരുന്നില്ലന്നും രോഗാവസ്ഥില്‍ താന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിച്ചെന്നും ഇതുമൂലം രോഗം വ്യാപനം ഉണ്ടാവാനിടയുണ്ടെന്നും മറ്റുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലമാവാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 7-ന് നിരാഹാരസമരത്തില്‍ ഏര്‍പ്പെട്ടിരുന്ന അംഗന്‍വാടി അദ്ധ്യാപികയെ കാണാന്‍ ഷോളയൂരില്‍ പോയിരുന്നു.8-ാം തിയതി തിരിച്ചുവരുമ്പോള്‍ പെരുമ്പാവൂരില്‍ സ്ഥാപനം നടത്തിവരുന്ന കട്ടപ്പന സ്വദേശിയുടെ മുറിയില്‍ താമസിച്ചു. പുലര്‍ച്ചെ തൊട്ടടുത്ത പള്ളിയില്‍ പ്രഭാതസമസ്‌കാരത്തിലും പങ്കെടുത്തു. രാവിലെ തൊടുപുഴയില്‍ പോയി ചിലകാര്യങ്ങള്‍ ചെയ്യേണ്ടതിനാലാണ് ഇവിടെ തങ്ങിയത്. പെരുമ്പാവൂരില്‍ തങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതായിരുന്നു ഉസ്മാന്റെ പ്രതികരണം. യാത്രകളെക്കുറിച്ച് മറച്ചുവയ്ക്കാനൊന്നുമില്ല. എന്തൊക്കെ മറച്ചുവച്ചാലും കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ടെന്ന് നന്നായി അറിയാവുന്ന ആളാണ്.

നിരവധി യൂണിയനുകളുടെ ഭാരവാഹിയാണ്. ഇതുകൊണ്ടുതന്നെ ഒരുപാട് യാത്രകള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട് .ആദ്യത്തെ യാത്രമാര്‍ഗ്ഗം കെ എസ് ആര്‍ ടി സിയാണ്. പിന്നെ ട്രെയിന്‍. ഇതുമല്ലെങ്കില്‍ വളരെ അടുത്ത സുഹൃത്തുക്കളില്‍ ആരെങ്കിലും ലക്ഷ്യമിട്ട സ്ഥലത്തേയ്ക്ക് യാത്രയുണ്ടെങ്കില്‍ അവരോടൊപ്പം. ദിവസവും ടാക്‌സി വിളിച്ച് ഇത്തരം യാത്രകള്‍ നടത്താന്‍ സാമ്പത്തീക ശേഷിയുള്ള ആളല്ല ഞാന്‍. ഞാന്‍ സഞ്ചരിച്ച കെ എസ് ആര്‍ ടി സി ബസ്സിലെ സീറ്റിലോ ട്രെയിനിലെ സിറ്റിലോ കൊറോണ ബാധിതരില്‍ ആരെങ്കിലും മുമ്പിരുന്നിട്ടുണ്ടോ എന്ന് ഞാന്‍ അറിയുന്നില്ലല്ലോ..ഇങ്ങിനെയും രോഗം പകരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവുമോ.രോഗം പകരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉസ്മാന്‍ വ്യക്തമാക്കി.

അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല.ഇപ്പോള്‍ തുടരുന്ന അവസ്ഥയില്‍ നിന്നും ഞാന്‍ വീട്ടിലെത്തിയില്ലങ്കില്‍പോലും വിഷമമില്ല.ഒരു പ്രാര്‍ത്ഥനയെയുള്ളു.ഞാന്‍ മൂലം ആര്‍ക്കും ഈ രോഗം ബാധിക്കരുത്.അത് സഹിക്കാവുന്നതിലപ്പുറമാണ്.അദ്ദേഹം വ്യക്തമാക്കി. 14-ാം തിയതി തൊടുപുഴയില്‍ പോയിരുന്നു.15-ാം തീയതി വൈകിട്ടും 16-ാം തീയതിയുമാണ് പനി അനുഭവപ്പെട്ടത്.തുടര്‍ന്ന് തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തി ചികത്സ തേടി.ഇവിടെ രക്തപരിശോധനയും മറ്റും നടത്തിയിരുന്നു.പകര്‍ച്ചപ്പനിയായിരിക്കാം എന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ വിശ്രമിച്ചു.19-ാം തീയതി ആയപ്പോഴേയ്ക്കും പനി വിട്ടുമാറി.20-ാം തീയതി പള്ളിയിലെ പ്രാര്‍ത്ഥിനിയില്‍ പങ്കെടുത്തു.ഈയവസരത്തില്‍ ആരോടും സംസാരിക്കാനോ കാര്യമായി അടുത്തിടപഴകാനോ നിന്നിട്ടില്ല.തുടര്‍ച്ചയായി യാത്രയായിരുന്നതിനാല്‍ പിന്നീടുള്ള ദിവസങ്ങളിലേറെയും വീട്ടില്‍ വിശ്രമിച്ചു.

26-ാം തീയതി സ്രവം പരിശോധനയ്ക്ക് എടുക്കുമ്പോഴും പനിയില്ല.ഇതുവരെ തൊണ്ടവേദനയോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടിട്ടുമില്ല.ഇതെ അവസ്ഥയാണ് ഇപ്പോഴുമുള്ളത്.രണ്ടാമത്തെ തവണ സ്രവം പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവായിരുന്നു.ഇപ്പോള്‍ മൂന്നാംവട്ടവും സ്രവം പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.ഇതിന്റെ ഫലമറിയാന്‍ കാത്തിരിക്കുകയാണ്. പനിതുടങ്ങിയതുമുതല്‍ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നതുവരെയുള്ള ദൈനംദിന നീക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category