1 GBP = 94.20 INR                       

BREAKING NEWS

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗങ്ങളുടെ ഏകോപനവും ശ്രീറാം വെങ്കിട്ടരാമന്; കോവിഡ് 19 വ്യാപനം തടയാന്‍ ഓടി നടക്കുന്നതിനിടെയില്‍ കേസില്‍ നിന്ന് തടിയൂരാന്‍ സാക്ഷികളേയും സ്വാധീനിക്കാം; കാറിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ആരോഗ്യവകുപ്പിലെ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ മൊഴി മാറ്റിയാല്‍ അതിന് കാരണം പിണറായി സര്‍ക്കാര്‍ തന്നെ; വഫയ്ക്കൊപ്പമുള്ള കാര്‍ യാത്രയിലെ യഥാര്‍ത്ഥ വില്ലന്‍ ആരോഗ്യ വകുപ്പിനെ കൊറോണക്കാലത്ത് ഭരിക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കാറിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ആരോഗ്യവകുപ്പിലെ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഇനി ശ്രീംറാം വെങ്കിട്ടരാമനെതിരെ മൊഴി നല്‍കുമോ? സാക്ഷികളെ സ്വാധീനിക്കാനാണ് ശ്രീറാമിന് ആരോഗ്യ വകുപ്പില്‍ പിണറായി സര്‍ക്കാര്‍ നിയമിച്ചതെന്ന ആക്ഷേപം ശക്തമാകുന്നു. ജനറല്‍ ആശുപത്രിയിലെ ഡോക്ടറിന്റേയും നേഴ്സിന്റേയും മൊഴികളാണ് ശ്രീറാമിനെ ഏറ്റവും കൂടുതല്‍ കുടുക്കാന്‍ പോകുന്നത്. ഇവരെ ഇനി മണിയടിച്ചു വീഴ്ത്താന്‍ ശ്രീറാമിന് കഴിയുന്ന തരത്തിലാണ് പുതിയ നിയമനം.

കോവിഡ് 19 വ്യാപനം തടയുന്ന നടപടികള്‍ ഏകോപിപ്പിക്കുന്ന ചുമതലയുമായി ശ്രീറാം വെങ്കിട്ടരാമന്‍ ആരോഗ്യവകുപ്പില്‍ സേവനം തുടങ്ങി. മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ പ്രതിയായി സസ്പെന്‍ഷനിലായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചതോടെയാണിത്. ശ്രീറാമിന്റെ നിയമനത്തില്‍ ആരോഗ്യവകുപ്പിലെ ചില കേന്ദ്രങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറി ടോം ജോസ് അനുകൂലമായതോടെ ശ്രീറാമിന് ആരോഗ്യ വകുപ്പ് തന്നെ കിട്ടി.

ജോയിന്റ് സെക്രട്ടറിയായി നിയമിതനായ ഇദ്ദേഹം കോവിഡ് 19 രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ ഏകോപനച്ചുമതലയാണ് നിര്‍വഹിക്കുന്നത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗങ്ങളിലും പങ്കെടുത്തുവരുന്നു. കാറിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ആരോഗ്യവകുപ്പിലെ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സാക്ഷികളായി മൊഴി നല്‍കേണ്ടതിനാല്‍, അത്തരം കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനെ അതേ വകുപ്പില്‍ നിയമിക്കുന്നതില്‍ നീതീകരണമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ശ്രീറാമിന് എതിരെ തെളിവില്ലെന്നും ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നല്‍കിയ ശുപാര്‍ശ പരിഗണിച്ചാണു സര്‍ക്കാര്‍ തിരിച്ചെടുത്തത്. അപ്പോഴും ആരോഗ്യ വകുപ്പ് തന്നെ നല്‍കിയത് സാക്ഷികളെ സ്വാധീനിക്കാനാണെന്നാണ് ഉയരുന്ന ആക്ഷേപം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചതായി കുറ്റപത്രം പറയുന്നു. അപകടം സംഭവിച്ച സമയം മുതല്‍ താന്‍ ചെയ്ത കുറ്റങ്ങള്‍ മറച്ചുവെക്കാന്‍ ശ്രീറാം ശ്രമിച്ചെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അപകടസമയത്ത് താന്‍ കാറോടിച്ചിട്ടില്ലെന്നും രണ്ടാം പ്രതിയായ വഫ ഫിറോസാണ് കാര്‍ ഓടിച്ചതെന്നുമാണ് ശ്രീറാം പൊലീസിനോട് പറഞ്ഞിരുന്നത്. കൂടാതെ പൊലീസിനൊപ്പം മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വന്ന ശ്രീറാം അപകടത്തില്‍ തനിക്ക് പരിക്കേറ്റു, ആശുപത്രിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഒരു പൊലീസുകാരനൊപ്പം ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ കാര്യമായ പരിക്ക് ഇല്ലാതിരുന്നിട്ടും തുടര്‍ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യണമെന്ന് ശ്രീറാം ആവശ്യപ്പെട്ടു. പരിശോധനയില്‍ ശ്രീറാമിന് മദ്യത്തിന്റെ മണം ഉണ്ടെന്ന് ജനറല്‍ ആശുപത്രിയിലെ ഡോ. രാകേഷ് എസ് കുമാര്‍ രേഖപ്പെടുത്തിയിരുന്നതായി മ്യൂസിയം പൊലീസ് ക്രൈം എസ് ഐ മൊഴി നല്‍കി.

ശ്രീറാം തന്റെ സുഹൃത്തായ ഡോ. അനീഷ് രാജിനെ വിളിച്ചു വരുത്തുകയും ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് പോകാതെ പൊലീസിന്റെ കണ്ണുവെട്ടിച്ച് സുഹൃത്തിനൊപ്പം കിംസ് ആശുപത്രിയിലേക്ക് പോവുകയുമായിരുന്നു. കിംസില്‍ ചികിസക്കായി എത്തിയ ശ്രീറാം താന്‍ ഓടിച്ചിരുന്ന കാര്‍ ബൈക്കിലിടിച്ച് ബഷീറിന് അപകടമുണ്ടായ കാര്യം ബോധപൂര്‍വം മറച്ചു വെച്ചു. കിംസിലെ ഡോക്ടറുടെ മൊഴിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. കാര്‍ മതിലില്‍ ഇടിച്ചാണ് തനിക്ക് പരുക്കേറ്റതെന്നും താന്‍ സഹയാത്രികനായിരുന്നുവെന്നുമാണ് ശ്രീറാം ഡോക്ടര്‍മാരോട് പറഞ്ഞത്.

കിംസ് ആശുപത്രിയില്‍ കാഷ്വാലിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. മാസല്‍വോ ഗ്ലാഡി ലൂയിസ്, ഡോ. ശ്രീജിത്ത് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം ചികിത്സയ്ക്കായി ശ്രീറാമിന്റെ രക്തമെടുക്കാന്‍ നഴ്‌സിനോട് നിര്‍ദ്ദേശിച്ചപ്പോള്‍ ശ്രീറാം ഇതിന് സമ്മതിച്ചില്ല. നഴ്‌സ് കേസ് ഷീറ്റില്‍ ഇത് രേഖപ്പെടുത്തിയിരുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുന്നത് വരെ രക്തം ശേഖരിക്കുന്നത് മനഃപൂര്‍വ്വം വൈകിപ്പിച്ച് തെളിവു നശിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ശ്രീറാം മദ്യപിച്ചതായി അറിഞ്ഞിട്ടും കാര്‍ ശ്രീറാമിന് കൈമാറുകയും വേഗതയില്‍ ഓടിക്കാന്‍ അനുവദിച്ചതിനുമാണ് വഫക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയത്. അതായത് കേസിലെ പ്രധാന സാക്ഷികളെല്ലാം ആരോഗ്യ വകുപ്പിലെ ജീവനക്കാരാണ്. അതുകൊണ്ട് കൂടിയാണ് ആരോഗ്യ വകുപ്പിലെ ശ്രീറാമിന്റെ നിയമനം വിവാദമാകുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകളും മോട്ടോര്‍ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ശ്രീറാമിനും വഫക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അപകടകരമായി ഡ്രൈവ് ചെയ്ത് വരുത്തിയ മനപ്പൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാണിത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category