1 GBP = 92.70 INR                       

BREAKING NEWS

8,23,200 രോഗികള്‍, 40,633 മരണങ്ങള്‍, 350 കോടി ജനങ്ങള്‍ മരണഭീതിയോടെ വീടിനുള്ളിലും... 183 രാജ്യങ്ങളില്‍ രോഗബാധിതര്‍; രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് അമേരിക്കയും ഇറ്റലിയും സ്‌പെയിനും; ലോകമഹായുദ്ധ സമാനമായ സാഹചര്യത്തിലേക്ക് ലോകം മാറിയതിങ്ങനെ

Britishmalayali
kz´wteJI³

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലായിരുന്ന കനേഡിയന്‍ - ചൈനീസ് ഫിസിഷ്യന്‍ മാര്‍ഗരറ്റ് ചാന്‍ വളരെ മുന്‍പേ മുന്നറിയിപ്പ് നല്‍കിയിരുന്നു, മുന്‍പെങ്ങുമില്ലാത്തതുപോലെ ലോകം മുഴുവന്‍ വളരെ അടുത്തിടപഴകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ലോകത്തിന്റെ ഏത് കോണിലൊരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാലും അത് ലോകത്തിനാകമാനം ഭീഷണിയായി മാറും. അതിനാല്‍ തന്നെ ഇന്നത്തെ ഏറ്റവും വലിയ ആവശ്യം ഏതുനിമിഷവും പകര്‍ച്ചവ്യാധികളെ തടയാന്‍ പ്രാപ്തരായി നില്‍ക്കുക എന്നതാണ്.

കോവിഡ് 19 എന്ന മഹാമാരി ലോകത്തെ വിഴുങ്ങാന്‍ തുടങ്ങുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ അവര്‍ പറഞ്ഞതാണിത്. പക്ഷെ മറ്റേതൊരു നിര്‍ദ്ദേശത്തേയും പോലെ ഇതും കാറ്റോടൊപ്പം പോയി. കാരണം, സമ്പദ് വളര്‍ച്ചക്ക് ഉതകുന്ന ഒരു നിര്‍ദ്ദേശമായിരുന്നില്ല ഇത്. ആഗോളവത്ക്കരണം, സമ്പദ്വളര്‍ച്ച മാത്രമാണെന്ന രീതിയില്‍ മുന്നോട്ട് പോയപ്പോള്‍, ഇത്തരം അപ്രതീക്ഷിത ആക്രമങ്ങളെക്കെതിരെ തയ്യാറായി നില്‍ക്കാന്‍ നമുക്ക് കഴിഞ്ഞില്ല, അല്ലെങ്കില്‍ നാം അതിന് ശ്രമിച്ചില്ല. അതിന്റെ ഫലം ഇന്ന് അനുഭവിക്കുന്നു.

ലോകമാസകലം 8,23,200 ത്തോളം പേര്‍ക്ക് ഈ മഹാമാരി ഗ്രസിച്ചുകഴിഞ്ഞു. 40,633 പേരാണ് ഇതുവരെ മരണത്തിനു കീഴടങ്ങിക്കഴിഞ്ഞത്. എന്നാല്‍ ഇത് മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്നാണ് ലോകമെമ്പാടുമുള്ള വിദഗ്ദരുടെ അഭിപ്രായം. ഒരു രാജ്യത്തും എല്ലാവരേയും പരിശോധിക്കുന്നില്ല. വളരെ ചുരുങ്ങിയവരെ മാത്രമേ പരിശോധനക്ക് വിധേയരാക്കുന്നുള്ളു. അതിനാല്‍ തന്നെ സ്ഥിരീകരിക്കപ്പെട്ട രോഗബാധിതരുടെ എണ്ണം യഥാര്‍ത്ഥത്തില്‍ ഉള്ള രോഗബാധിതരുടെ എണ്ണത്തിന്റെ ഒരു ഭാഗം മാത്രമേ വരികയുള്ളു എന്നതാണ് സത്യം.

ലോകത്തില്‍, ശക്തിയിലും സമ്പത്തിലും സാങ്കേതികവിദ്യയിലും മുന്നിട്ട് നില്‍ക്കുന്ന അമേരിക്കയില്‍ തന്നെയാണ് ഏറ്റവുമധികം രോഗബാധിതരുള്ളത് എന്നതൊരുപക്ഷെ ഒരു വിരോധാഭാസമായേക്കാം. ഒന്നരലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ട് 1,63,479 ല്‍ എത്തിനില്‍ക്കുകയാണ് അമേരിക്കയിലെ മൊത്തം രോഗബാധിതരുടെ എണ്ണം. 3,148 മരണങ്ങളും ഇതുവരെ രേഖപ്പെടുത്തിക്കഴിഞ്ഞു. സമഗ്ര വികസനം എന്ന ഒബാമയുടെ നയത്തില്‍ നിന്നും വ്യതിചലിച്ച് കേവലം സാമ്പത്തിക വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതാണ് അമേരിക്കയുടെ ഈ ദുര്യോഗത്തിന് കാരണമെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം. ചികിത്സാ ചെലവ് ഏറ്റവുമധികമുള്ള അമേരിക്കയില്‍, പാവപ്പെട്ടവര്‍ക്ക് കൂടി ചികിത്സ ലഭ്യമാക്കുവാന്‍ നടപ്പിലാക്കിയ ഒബാമ കെയര്‍ എന്ന പദ്ധതി സാമ്പത്തിക നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് നിര്‍ത്തലാക്കിയത്, രോഗവ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പരിശോധനക്ക് വിധേയരാകുന്നതില്‍ നിന്ന് പലരേയും പിന്തിരിപ്പിച്ചു എന്നത് സത്യവുമാണ്.

ലോകത്തിലെ മറ്റൊരു വികസിത രാജ്യമായ ഇറ്റലിയാണ് കോവിഡ് 19 മരണനിരക്കില്‍ മുന്നിട്ട് നില്‍ക്കുന്നത്. യൂറോപ്പിലെ മൂന്നാമത്തെ സാമ്പത്തികശക്തിയായ ഇറ്റലിയില്‍ ഇതുവരെ 11,591 പേര്‍ മരണമടഞ്ഞപ്പോള്‍ 1,01,739 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിയിലെ ജീവിതശൈലിയും മറ്റും ഈ വ്യാപനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുവാനുള്ള കാരണമായി പറയുന്നുണ്ടെങ്കിലും അടിസ്ഥാന ആരോഗ്യ സംരക്ഷണമേഖലയെ അവഗണിച്ചത് തന്നെയാണ് പ്രധാന കാരണം. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ പലര്‍ക്കും ആവശ്യമായ ചികിത്സപോലും ലഭിക്കാത്ത നിലയായി. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വെന്റിലേറ്റര്‍ നിഷേധിക്കേണ്ട സാഹചര്യം പോലും വന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 15 വരെ ലോകത്തിലെ കൊറോണാ ബാധിതരില്‍ പകുതിയിലേറെപേര്‍ ചൈനയിലായിരുന്നു എങ്കില്‍, രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ചൈനയിലുള്ളത് രോഗ ബാധിതരില്‍ 11 ശതമാനം മാത്രം. ചൈനയില്‍ എന്തെങ്കിലും അദ്ഭുതം നടക്കുകയോ, രോഗബാധിതര്‍ പെട്ടെന്ന് സുഖപ്പെടുകയോ ചെയ്തിട്ടല്ല ഇത് സംഭവിച്ചത് മറിച്ച്, ലോകത്തിന്റെ മറ്റ് മേഖലകളില്‍ വ്യാപനത്തിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിച്ചതാണ് ഇതിന് കാരണമായത്.

അതീവ ഗുരുതരമായ ഈ മഹാമാരിയുടെ ശക്തി വേണ്ട സമയത്ത് വേണ്ടതുപോലെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനായില്ല എന്നതാണ് വികസിത രാജ്യങ്ങള്‍ക്ക് സംഭവിച്ച വീഴ്ച്ചയെങ്കില്‍, ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ അഭാവമുള്‍പ്പടെ പല ഇല്ലായ്മകളുമാണ് മൂന്നാം ലോകരാഷ്ട്രങ്ങളെ നിസ്സഹായരാക്കുന്നത്. പല ആഫ്രിക്കന്‍ രാജ്യങ്ങളും ഈ മഹാമാരിയുടെ പ്രഹരണശേഷി അനുഭവിക്കുവാന്‍ ആരംഭിച്ചിട്ടേയുള്ളു. ഈ സമയത്ത് അതിനെ തടയുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അനന്തരഫലം ഊഹിക്കുവാന്‍ പോലും കഴിയാത്തത്ര ഭീകരമായിരിക്കും എന്നതില്‍ സംശയമൊന്നുമില്ല.

ലോകമാസകലം 350 കോടി ജനങ്ങള്‍ തുറിച്ചുനോക്കുന്ന മരണത്തെ ഭയപ്പെട്ട് വീടുകളില്‍ അടച്ചുമൂടി കഴിയുന്നു. ജനസംഖ്യയില്‍ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രമായ ഇന്ത്യപോലും ഏതാണ്ട് നിശ്ചലമായിരിക്കുകയാണ്. 130 കോടി ജനങ്ങളില്‍ ഏറെപ്പേരും മരണഭയത്തോടെ വീടുകള്‍ക്കുള്ളില്‍ കഴിയുമ്പോള്‍, സുരക്ഷിതമായ ഇടത്തെത്താനായി ചിലരുടെ പലായനം ഇനിയും തുടരുകയാണ്. ഭക്ഷ്യ ക്ഷാമം ആരംഭിച്ചിട്ടില്ല എന്നതുമാത്രമാണ് ചെറിയൊരു ആശ്വാസം.

പൂര്‍ണ്ണമായും തകര്‍ന്നിട്ടില്ലെങ്കിലും ഏതാണ്ട് അതിന്റെ അടുത്തെത്തിയിരിക്കുകയാണെന്നാണ് സ്‌പെയിനിന്റെ ഔദ്യോഗിക ഭാഷ്യം. ഈ മഹാമാരിയെ ചെറുത്തു തോല്പിച്ചാലും ജീവിതം സാധാരണ നിലയിലെത്താന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് ബ്രിട്ടനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂറോപ്പിലാകെ താണ്ഡവമാടുന്ന കോറോണയെ കുറച്ചെങ്കിലും ചെറുത്തു നില്‍ക്കാനാകുന്നത് ജര്‍മ്മനിക്ക് മാത്രമാണ്. സൗത്ത് കൊറിയയുടെ മാതൃകയില്‍ വ്യാപക പരിശോധനക്ക് ഒരുങ്ങുകയാണ് വര്‍ദ്ധിപ്പിച്ച പ്രതിരോധ നടപടികളുടെ ഭാഗമായി ജര്‍മ്മനി. ഇതുവരെ 66,685 രോഗബാധിതരുള്ള ജര്‍മ്മനിയില്‍ മരണസംഖ്യ നാലക്കത്തില്‍ എത്തിയിട്ടില്ല എന്നത് അവരുടെ മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്റെ ഫലം തന്നെയാണ്.

രണ്ടു മഹാലോകങ്ങളെ അതിജീവിച്ച ആധുനിക ലോകം പക്ഷെ ഈ മഹാമാരിക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്. ഒരുപക്ഷെ യുദ്ധങ്ങളേക്കാളേറെ നഷ്ടങ്ങള്‍ പലമേഖലയിലും വരുത്താന്‍ ഈ മഹാമാരിക്ക് കഴിഞ്ഞേക്കും എന്ന വൈകിവന്ന തിരിച്ചറിവ് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുന്നു. ഇതില്‍ നിന്നെങ്കിലും പാഠം പഠിച്ച്, ആരോഗ്യ സംരക്ഷണത്തിനു കൂടി മുന്‍ഗണന നല്‍കുന്ന സമഗ്രവികസനത്തിലേക്ക് സാമ്പത്തിക ശക്തികള്‍ തിരിച്ചുവന്നാല്‍ കൊറോണാനന്തര കാലത്തിന്റെ ഭാവിയെങ്കിലും സുരക്ഷിതമാക്കാം എന്നാണ് പലരുടെയും അഭിപ്രായം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category