1 GBP = 92.70 INR                       

BREAKING NEWS

ഏഴു മണിക്കൂറില്‍ 98 മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ ന്യൂയോര്‍ക്കില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോയത് റഫ്രിജറേറ്റ് ചെയ്ത കൂറ്റന്‍ ലോറിയില്‍; 1342 മരണങ്ങളുമായി ന്യൂയോര്‍ക്ക് ലോകത്തിന്റെ തന്നെ നടുക്കമായി മാറുന്നു; വീടിന് പുറത്തിറങ്ങുന്നവര്‍ക്ക് 500 ഡോളര്‍ പിഴ; ദുരന്തഭൂമിയില്‍ ബഹുദൂരം മുന്നോട്ടു പോയി അമേരിക്ക

Britishmalayali
kz´wteJI³

ന്ത്യചുംബനം നല്‍കാന്‍ ഉറ്റവരില്ല ഉടയവരില്ല. കുഴിമാടത്തില്‍ ഒരുപിടി മണ്ണുവാരിയിടാന്‍ ബന്ധുക്കളില്ല സുഹൃത്തുക്കളില്ല. എല്ലാ സുഖസൗകര്യങ്ങളോടും കൂടി, എല്ലാവരുടേയും സ്‌നേഹത്തിന് നടുവില്‍ കഴിഞ്ഞിരുന്നവര്‍ പെട്ടെന്നൊരു നാളില്‍ അനാഥപ്രേതങ്ങളാകുന്നു. ഫോര്‍ക്ക് ലിഫ്റ്റില്‍ മൃതദേഹമെടുത്ത് റഫ്രിജറേറ്റ് ചെയ്ത് കൂറ്റന്‍ ട്രക്കില്‍ മറ്റ് മൃതദേഹങ്ങള്‍ക്കൊപ്പം അടുക്കി വയ്ക്കുന്നു. ഇന്നലെ ഏഴു മണിക്കൂറില്‍ 98 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ ന്യൂയോര്‍ക്ക് നഗരത്തില്‍ കണ്ട കാഴ്ചകളാണിത്. അമേരിക്കയില്‍ കൊറോണയുടെ എപ്പിസെന്ററായി മാറിയ ന്യൂയോര്‍ക്കില്‍ ആശുപത്രികളും താത്ക്കാലിക മോര്‍ച്ചറികളും മൃതദേഹങ്ങള്‍ കൊണ്ട് നിറയുമ്പോള്‍ ഇതല്ലാതെ മറ്റൊരു വഴിയും ഇല്ലെന്നതാണ് സത്യം.

ഇത് എഴുതുന്ന സമയം വരെ അമേരിക്കയില്‍ മൊത്തം രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,63,844 ആണ്. 3,156 മരണങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. അതില്‍ 67,325 രോഗികള്‍ ന്യൂയോര്‍ക്കിലാണുള്ളത്. 1,342 മരണങ്ങള്‍ ഇതുവരെ ഇവിടെ രേഖപ്പെടുത്തിക്കഴിഞ്ഞു. 16,636 രോഗികളുമായി ന്യൂ ജഴ്സി രണ്ടാംസ്ഥാനത്തുണ്ട്. ന്യൂ ഓര്‍ലിയോണ്‍, ഡെറ്റ്‌റോയിറ്റ്, ലോസ് ഏഞ്ചലസ് എന്നീ സംസ്ഥാനങ്ങളില്‍ രോഗബാധ അധികം താമസിയാതെ ഗുരുതരമാകുമെന്നാണ് ഡോ. അന്റണി ഫോസി പറയുന്നത്.

ന്യൂയോര്‍ക്കില്‍ മാത്രമല്ല, മാന്‍ഹാട്ടന്‍ ഉള്‍പ്പടെ നിരവധി നഗരങ്ങളിലും മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ട്രക്കുകളില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ കാണാമായിരുന്നു. രോഗം തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ വേണ്ട സമയത്ത് എടുക്കുന്നതില്‍ വന്ന വീഴ്ച്ചക്കുള്ള വിലയാണ് ഇന്ന് അമേരിക്ക കൊടുക്കുന്നത്. ചൈനീസ് വൈറസിന് തങ്ങളെ ഒന്നും ചെയ്യുവാനാകില്ലെന്ന പ്രസിഡണ്ടിന്റെ വെല്ലുവിളിക്ക് കൊറോണ തനത് രീതിയില്‍ മറുപടി പറയുമ്പോള്‍ അതില്‍ പൊലിഞ്ഞുപോകുന്നത് നിരപരാധികളുടെ ജീവനാണ് എന്നതാണ് ഏറെ സങ്കടകരം.

ഇതിനിടയില്‍, സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ ഏപ്രില്‍ അവസാനം വരെ നീട്ടിയ ഡൊണാള്‍ഡ് ട്രംപ് ഇന്നലെ വളരെ ദുഃഖിതനായി പറഞ്ഞത് ഈ മഹാമാരിയുടെ താണ്ഡവം അവസാനിക്കുമ്പോള്‍ മരണ സംഖ്യ 2,00,000 ത്തില്‍ താഴെ ആയാല്‍ താന്‍ ചെയ്ത് കാര്യങ്ങള്‍ക്ക് ഫലമുണ്ടായി എന്നു കരുതാം എന്നാണ്. രോഗത്തേയും ലോകത്തേയും വെല്ലുവിളിക്കുന്ന ട്രംപിന്റെയും ആത്മവിശ്വാസമൊക്കെ ചോര്‍ന്നു പോയതുപോലെ.

ഇതിനിടയില്‍ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞപ്പോള്‍, ആശുപത്രികള്‍ക്ക് പുറത്തായി താത്ക്കാലിക ടെന്റുകള്‍ നിര്‍മ്മിച്ച് ചികിത്സ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പട്ടാളമാണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നത്. ആരോഗ്യ സംരക്ഷണ മേഖലയില്‍ നിന്നും വിരമിച്ച ഏതാണ് 76,000 വിദഗ്ദര്‍ തങ്ങളുടെ സേവനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. ന്യൂയോര്‍ക്ക് നഗരത്തിന്റെ, താരതമ്യേന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളേയാണ് രോഗം കൂടുതലായി ബാധിച്ചിട്ടുള്ളത്. രോഗബാധിതരില്‍ 32 ശതമാനം ക്യൂന്‍സ് മേഖലയില്‍ നിന്നുള്ളവരാണ്. അതുപോലെതന്നെ ദരിദ്രര്‍ കൂടുതലായി ഉള്ള ജാക്‌സണ്‍ ഹൈറ്റ്‌സ്, എംറസ്റ്റ് എന്നീ ബറോകളും കൊറോണാ ഭീഷണിയിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category