1 GBP =99.30INR                       

BREAKING NEWS

സസെക്‌സിലെ ഒരു കുടുംബത്തിലെ നാലുപേരും പട്ടിയും ഹെര്‍ട്ട് ഫോര്‍ഡ് ഷെയറില്‍ മൂന്നംഗ കുടുംബവും കൊല്ലപ്പെട്ടു; ബാണ്‍സ്ലെ യില്‍ കുത്തേറ്റ് മരിച്ചത് എന്‍എച്ച്എസ് നഴ്‌സ്; സൗത്ത് വെയില്‍സില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; ലോക്ക്ഡൗണ്‍ കാലത്ത് സമനില തെറ്റിയ ബ്രിട്ടീഷുകാര്‍ കൂട്ടത്തോടെ കൊലക്കത്തിയെടുക്കുന്നു

Britishmalayali
kz´wteJI³

കോവിഡ്-19നെ പിടിച്ച് കെട്ടുന്നതിനായി യുകെ ലോക്ക്ഡൗണിന്റെ രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ അടച്ചു പൂട്ടിയിരിക്കല്‍ നിരവധി ബ്രിട്ടീഷുകാരുടെ മനോനില താറുമാറാക്കിയിരിക്കുന്നുവെന്നും അവരില്‍ പലരും കൊലക്കത്തി വരെയെടുക്കുന്ന പ്രവണത വര്‍ധിപ്പിച്ചിരിക്കുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. സ്ഥിരം പുറത്തിറങ്ങുന്നവര്‍ക്ക് പെട്ടെന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് ഇവരില്‍ പലരിലും ആക്രമവാസന അപകടകരമായി ഉയര്‍ന്നിരിക്കുന്നത്. ഇക്കാരണത്താല്‍ വീട്ടിലിരിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരം ആക്രമികളില്‍ നിന്നും സുരക്ഷ ഉറപ്പാക്കണമെന്നുമുളള മുന്നറിയിപ്പ് ശക്തമാണ്.

സസെക്സിലെ ഒരു കുടുംബത്തിലെ നാലുപേരും പട്ടിയും ഹെര്‍ട്ട്ഫോര്‍ഡ് ഷെയറില്‍ മൂന്നംഗ കുടുംബവും കൊല്ലപ്പെട്ടത് ഇത്തരം മാനസിക വിഭ്രാന്തിയുള്ള ഒരാളുടെ ക്രൂരപ്രവൃത്തി മൂലമാണെന്ന് സൂചനയുണ്ട്. അതു പോലെ തന്നെ ബാണ്‍സ്ലെയില്‍ എന്‍എച്ച്എസ് നഴ്സ് കുത്തേറ്റ് മരിച്ചതും സൗത്ത് വെയില്‍സില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നതും ഇത്തരം മനോവിഭ്രാന്തികളെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്. ചുരുക്കിപ്പറഞ്ഞാല്‍ ലോക്ക്ഡൗണ്‍ കാലത്ത് സമനില തെറ്റിയ ബ്രിട്ടീഷുകാര്‍ കൂട്ടത്തോടെ കൊലക്കത്തിയെടുക്കുന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

സസെക്സിലെ വുഡ്മാന്‍കോടിലെ ഒരു വീട്ടിലാണ് ഞായറാഴ്ച വൈകുന്നേരം രണ്ട് മുതിര്‍ന്നവരും രണ്ട് കുട്ടികളും കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. സമീപത്ത് ഇവരുടെ പട്ടിയെയും കൊന്നിട്ടിരുന്നു. ഞായറാഴ്ച വൈകുന്നേരം 6.45ന് ഇവരുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു മര്‍ഡര്‍ എന്‍ക്വയറി ആരംഭിച്ചുവെന്നാണ് പോലീസ് വക്താവ് അറിയിച്ചിരിക്കുന്നത്. സൗത്ത് വെയില്‍സിലെ ബ്രൈന്‍ഗ്ലാസിലുള്ള അന്തോണി വില്യംസ് എന്ന 69കാരനാണ് സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്ന തന്റെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്.

ഇയാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. റുത്ത് എന്ന പേരുള്ള ഇയാളുടെ ഭാര്യ ഇവരുടെ വീട്ടില്‍ രക്തംവാര്‍ന്ന് ബോധമില്ലാതെ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഒരു കുട്ടിയുടെ അമ്മയായ ഈ സ്ത്രീ തലക്കേറ്റ പരുക്കിനെ തുടര്‍ന്ന് അധികം വൈകാതെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഈ ദമ്പതികള്‍ കഴിഞ്ഞ 45 വര്‍ഷങ്ങളായി നല്ല രീതിയില്‍ ദാമ്പത്യ ജീവിതം നയിക്കുന്നവരാണെന്നും ഇവര്‍ തമ്മില്‍ നല്ല സ്നേഹത്തിലായിരുന്നുവെന്നും കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നുമാണ് അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. പുറത്തിറങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്നുണ്ടായ മാനസിക വിഭ്രാന്തിയാണ് ഇയാളെ കൊലപാതകിയാക്കിയതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാവിലെ കാര്‍ഡിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ കൊലപാതകം ചെയ്തുവെന്ന് സമ്മതിക്കാന്‍ വില്യംസ് തയ്യാറായിട്ടില്ല. രണ്ട് മിനുറ്റ് നേരം നീണ്ടു നിന്ന വിചാരണയില്‍ തന്റെ പേരും ജനനതിയതിയും മേല്‍വിലാസവും മാത്രമാണ് അയാള്‍ സ്ഥിരീകരിച്ചിരുന്നത്. ഇയാളെ ഡിസ്ട്രിക്ട് ജഡ്ജി സ്റ്റീഫന്‍ ഹാര്‍മെസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാളെ ഇന്ന് കാര്‍ഡിഫ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കുന്നതാണ്. മുന്‍ അസ്ദ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയായ റുത്ത് ശനിയാഴ്ച രാവിലെ ഏഴു മണിക്കാണ് വീട്ടില്‍ കുത്തേറ്റു വീണത്. അതിനു ശേഷം ഏറെക്കഴിഞ്ഞാണ് സംഭവം 999 വിളിച്ചറിയിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തന്റെ അമ്മയ്ക്കുണ്ടായ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും വിമുക്തയാകാന്‍ സാധിക്കുന്നില്ലെന്നാണ് ഇവരുടെ ഏക മകള്‍ എമ്മ പ്രതികരിച്ചിരിക്കുന്നത്.

ബാണ്‍സ്ലെയില്‍ മൂന്നു മക്കളുടെ അമ്മയായ 31 കാരി വിക്ടോറിയ വുഡ്ഹാള്‍ എന്ന എന്‍എച്ച്എസ് നഴ്സാണ് മിഡില്‍ക്ലിഫ് എന്ന ഗ്രാമത്തിലെ തന്റെ വീട്ടില്‍ വച്ച് ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ചത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവും ഫോര്‍ക്ക്ലിഫ്റ്റ് ഡ്രൈവറുമായ 40 കാരന്‍ ക്രെയിഗ് വുഡ്ഹാളിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തെക്കുറിച്ച് ചോദ്യം ചെയ്യാനായി ഇയാളെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് ഇയാള്‍ ഭാര്യയെ വകവരുത്തിയത്. പുറത്തിറങ്ങാന്‍ സാധിക്കാത്തതിലുള്ള മനോവിഭ്രാന്തിയാണ് ഈ കൃത്യത്തിന് അയാളെ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്. നിരവധി അയല്‍ക്കാര്‍ കൊലയ്ക്ക് സാക്ഷികളായിരുന്നു.

തെരുവിലെ ആളുകള്‍ക്ക് മുമ്പില്‍ വച്ച് വിക്ടോറിയ കൊല്ലപ്പെട്ടുവെന്നറിയിച്ച് കൊണ്ടും സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടും അയല്‍ക്കാരന്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഏവരും കൊലയെക്കുറിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസും പാരാമെഡിക്സും യോര്‍ക്ക്ഷെയര്‍ എയര്‍ ആംബുലന്‍സും വിന്‍ഡ്സര്‍ ക്രെസന്റിലേക്ക് കുതിച്ചെത്തിയെങ്കിലും വിക്ടോറിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. റോത്തര്‍ഹാം ജനറല്‍ ഹോസ്പിറ്റലിലെ നഴ്സായിരുന്നു ഇവര്‍.

ഹെമെല്‍ ഹെംപ്സ്റ്റെഡിലെ വീട്ടിലാണ് ഞായറാഴ്ച ഗാരി വാക്കര്‍ (57), അദ്ദേഹത്തിന്റെ ഭാര്യ കരോലിനെ (50), മകള്‍ കാത്തി (24) എന്നിവരാണ് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് അന്നേ ദിവസം ഉച്ചക്ക് 12.30നായിരുന്നു ഈ വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തിയത്. മൂന്നു പേരുടെ മരണത്തെക്കുറിച്ച് തങ്ങള്‍ അന്വേഷിച്ചു വരുന്നുവെന്നാണ് മേജര്‍ ക്രൈം യൂണിറ്റി ഡിറ്റെക്ടീവ് ഇന്‍സ്പെക്ടറായ ലെയിന്‍ മാക് ഫേര്‍സന്‍ പറയുന്നത്. ദിവസങ്ങളോളം ലോക്ക്ഡൗണില്‍ കഴിയുന്നത് നിരവധി കുടുംബങ്ങളുടെയും വ്യക്തികളുടെയും മാനസിക നില താറുമാറാക്കിയിരിക്കുന്നുവെന്നും ഗാര്‍ഹിക ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുന്നുവെന്നുമാണ് കാംപയിനര്‍മാര്‍ മുന്നറിയിപ്പേകുന്നത്.

ഇതിനാല്‍ പലര്‍ക്കും സാധാരണ ജീവിതം കൈവിട്ടു പോയിരിക്കുന്ന അവസ്ഥയാണെന്നും അതിനാല്‍ പല കുടുംബങ്ങളും ഗാര്‍ഹിക പീഡനങ്ങളുടെയും കൊലപാതകത്തിന്റെയും ഭീഷണിയിലാണെന്നുമാണ് കാംപയിനര്‍മാര്‍ ഉത്കണ്ഠപ്പെടുന്നത്. ഈ അവസ്ഥ കൊറോണയെക്കാള്‍ വലിയ പകര്‍ച്ച വ്യാധിയായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് സ്റ്റാന്‍ഡ് അപ് ടു ഡൊമസ്റ്റിക് വയലന്‍സിലെ റേച്ചല്‍ വില്യംസ് പറയുന്നത്. ഇതിനാല്‍ കുടുംബങ്ങളുടെ മനോനില സുസ്ഥിരമാക്കുന്നതിനും ആക്രമത്തിലേക്ക് വഴുതി വീഴാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രത്യേകിച്ചും കൗണ്‍സിലിംഗ് പോലുളള സേവനങ്ങളും പിന്തുണയും പ്രദാനം ചെയ്യേണ്ടി വരുമെന്നും റേച്ചല്‍ ആവശ്യപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category